HOME
DETAILS

വിവാദങ്ങള്‍ക്ക് പിന്നാലെ മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരേ ഡി.ജി.പിക്ക് പരാതി

  
Web Desk
March 09, 2026 | 11:35 AM

complaint-filed-with-dgp-against-minister-kb-ganesh-kumar-after-controversy

തിരുവനന്തപുരം: മന്ത്രി കെ.ബി ഗണേഷ് കുമാറിനെതിരെ ഡി.ജി.പിക്ക് പരാതി. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് യദു കൃഷ്ണനാണ് പരാതി നല്‍കിയത്. മന്ത്രിയെ മറ്റൊരു സ്ത്രീയുമായി കാണാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഭാര്യ കണ്ടുവെന്നും സഹായത്തിനായി 112 ലേക്ക് വിളിച്ച് വിവരം അറിയിച്ചതായും പരാതിയില്‍ പറയുന്നു. എന്നാല്‍ പരാതിയില്‍ തുടര്‍ നടപടികള്‍ ഉണ്ടായില്ലെന്നും സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നുമാണ് യദു കൃഷ്ണന്റെ ആവശ്യം. 

ഗണേഷ് കുമാറും സ്റ്റാഫും ചേര്‍ന്ന് ഭാര്യ ബിന്ദുവിനെ ആക്രമിച്ചെന്നും പരാതി പറയുന്നുണ്ട്. മന്ത്രിക്കും ബന്ധപ്പെട്ട സ്റ്റാഫിനുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും യദു കൃഷ്ണന്‍ പരാതിയില്‍ ആവശ്യപ്പെടുന്നു.

ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യ ബിന്ദു മേനോന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് കെ.എസ്.യു പരാതിയുമായി രംഗത്തെത്തിയത്. 

മന്ത്രിയെ വാളകത്തെ വീട്ടില്‍ വെച്ച് അതീവ മോശമായ സാഹചര്യത്തില്‍ കണ്ടുവെന്നും ഇതിന്റെ ചിത്രങ്ങള്‍ തന്റെ കൈവശമുണ്ടെന്നും ബിന്ദു മേനോന്‍ വെളിപ്പെടുത്തി. തനിക്ക് 'വട്ടാണെന്ന' മന്ത്രിയുടെ പരിഹാസത്തിന് മറുപടിയായാണ് ബിന്ദു മനസ്സ് തുറന്നത്.

വാളകത്തെ വീട്ടില്‍ മന്ത്രിയെ അസ്വാഭാവിക സാഹചര്യത്തില്‍ കണ്ടു. ഇത് പുറത്തുപറയാന്‍ പോലും കഴിയാത്തത്ര മോശമാണ്. ആ സമയത്ത് എടുത്ത ഫോട്ടോകള്‍ തന്റെ പക്കലുണ്ട് എന്നും ബിന്ദു മേനോന്‍ പറഞ്ഞു. ബിജെപി കൗണ്‍സിലറായ ബന്ധു ശ്രീലേഖയുടെ നിര്‍ദേശപ്രകാരമാണ് പൊലിസ് സഹായം തേടിയത്. എന്നാല്‍ സംഭവസ്ഥലത്തെത്തിയ പൊലിസ്, തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.

വിവരം പുറത്തറിയാതിരിക്കാന്‍ മന്ത്രിയുടെ സ്റ്റാഫ് അംഗങ്ങള്‍ തന്നെ തടഞ്ഞുവെക്കുകയും സഹായിയായ ശാന്തന്‍ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിക്കുകയും പ്രദീപ് എന്നയാള്‍ വാതില്‍ അടച്ചുപൂട്ടുകയും ചെയ്തതായും ഭാര്യ പറഞ്ഞു. പൊലിസ് എത്തിയതോടെ വീട്ടിലുണ്ടായിരുന്ന സ്ത്രീയെ കാറില്‍ കയറ്റി വിട്ടു. ഇതിന് ശേഷമാണ് ഗണേഷ് കുമാര്‍ മുറിയില്‍ കയറി വാതില്‍ അടച്ചത്.

തനിക്ക് വട്ടാണെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞതുകൊണ്ടാണ് ഇപ്പോള്‍ പ്രതികരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകളോടും കാര്യങ്ങള്‍ വിശദീകരിച്ചിട്ടുണ്ട്. നിലവില്‍ നിയമനടപടികള്‍ക്ക് ഉദ്ദേശിക്കുന്നില്ല എന്നും ബിന്ദു മേനോന്‍ വെളിപ്പെടുത്തി.

വിവാഹബന്ധത്തില്‍ വര്‍ഷങ്ങളായി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്ന് ബിന്ദു വെളിപ്പെടുത്തി. 2019-ലും ശ്രീലേഖ പ്രശ്‌നപരിഹാരത്തിനായി ഇടപെട്ടിരുന്നു. മന്ത്രിയായ ശേഷം നിരവധി സ്ത്രീകളുടെ പേരില്‍ തര്‍ക്കങ്ങളുണ്ടായിട്ടുണ്ടെന്നും, ഇതിനെ ചോദ്യം ചെയ്യുമ്പോള്‍ തനിക്ക് സംശയരോഗമാണെന്ന് പറഞ്ഞ് കുറ്റപ്പെടുത്തുകയാണ് ഉണ്ടായതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസം തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഗണേഷ് കുമാര്‍ പ്രതികരിച്ചിരുന്നു. 'എനിക്ക് പ്രണയമുണ്ട്, അത് വ്യക്തിപരമായ കാര്യമാണ്. അഞ്ചല്ല, അയ്യായിരം പ്രണയമുണ്ടാകും. വട്ടുള്ളവര്‍ പൊലിസിനെ വിളിക്കട്ടെ' എന്നായിരുന്നു മന്ത്രിയുടെ പരിഹാസം. ഈ പ്രസ്താവനയാണ് ഇപ്പോള്‍ വലിയ രാഷ്ട്രീയ-കുടുംബ തര്‍ക്കങ്ങളിലേക്ക് വഴിമാറിയിരിക്കുന്നത്.

 

 

A complaint has been filed with the Director General of Police against Kerala Minister K. B. Ganesh Kumar following recent controversies. The complaint seeks an investigation into the allegations raised against the minister.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനുമായുള്ള ചർച്ചയ്ക്കില്ല; അമേരിക്കൻ സംഘത്തിന്റെ പാക് യാത്ര ട്രംപ് തടഞ്ഞു

latest
  •  3 hours ago
No Image

'പൊലിസ് സേന ശരിയല്ല, അതുകൊണ്ട് ഇനി ഞാൻ ദാവൂദ് ഇബ്രാഹിമിനൊപ്പം '; രാഘവ് ഛദ്ദയെ ട്രോളി പ്രകാശ് രാജ്

National
  •  4 hours ago
No Image

'ഗസ്സ സന്തോഷം അർഹിക്കുന്നു'; 300 ഫലസ്തീൻ ദമ്പതികൾക്ക് മംഗല്യഭാഗ്യമൊരുക്കി യുഎഇ

uae
  •  4 hours ago
No Image

ദുബൈയിൽ ഇസ്‌ലാം സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; 2026-ന്റെ ആദ്യ പാദത്തിൽ ഇസ്‌ലാം ആശ്ലേഷിച്ചത് 2,700-ലധികം പേർ

uae
  •  4 hours ago
No Image

ദളിത് പെൺകുട്ടിയുടെ മരണം വിവാദമാകുന്നതിനിടയിലും ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയുടെ സന്ദർശനം: യു.പിയിൽ രാഷ്ട്രീയപ്പോര് കനക്കുന്നു

National
  •  5 hours ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ചതിയിലൂടെ വ്യാജ മരുന്ന് നൽകി ഗർഭഛിദ്രം; മെഡിക്കൽ സ്റ്റോർ ഉടമയടക്കം മൂന്ന് പേർ പിടിയിൽ

crime
  •  5 hours ago
No Image

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട: മൂന്ന് ഇന്ത്യക്കാരടക്കം 12 പേർ പിടിയിൽ; കിലോക്കണക്കിന് ലഹരിവസ്തുക്കൾ പിടിച്ചെടുത്തു

Kuwait
  •  5 hours ago
No Image

ഗദ്ദാർ (ദ്രോഹി); ബിജെപിയിലേക്ക് കൂടുമാറിയ എംപിമാർക്കെതിരെ പഞ്ചാബിൽ വ്യാപക പ്രതിഷേധം; ചരിത്രം നിങ്ങൾക്ക് മാപ്പുനൽകില്ലെന്ന് ആംആദ്മി

National
  •  5 hours ago
No Image

ഇത് വെറും വൈഭവമല്ല, വിശ്വരൂപം! ഐപിഎൽ ചരിത്രത്തിൽ ഈ 15കാരന് മുന്നിൽ ഇനി ആരുമില്ല

Cricket
  •  5 hours ago
No Image

താമരശ്ശേരിയില്‍ വീട്ടുമുറ്റത്ത് കൈ കഴുകാനായി ഇറങ്ങിയ യുവതിക്ക് പാമ്പ് കടിയേറ്റു

Kerala
  •  6 hours ago