HOME
DETAILS

ഫാറൂഖ് അബ്ദുല്ലക്ക് നേരെ വധശ്രമം: അക്രമി പിടിയില്‍; പിന്നില്‍ വ്യക്തിവൈരാഗ്യമെന്ന് പൊലിസ്, കുറ്റബോധമില്ലാതെ പ്രതി, 20 വര്‍ഷമായി കാത്തിരുന്നുവെന്ന് മൊഴി 

  
Web Desk
March 12, 2026 | 7:31 AM

assassination attempt on farooq abdullah attacker arrested after firing in jammu

ന്യൂഡല്‍ഹി: ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റുമായ ഫാറൂഖ് അബ്ദുല്ലയ്ക്ക് നേരെ വധശ്രമം നടത്തിയ സംഭവത്തില്‍ അക്രമി പിടിയില്‍. 

ബുധനാഴ്ച രാത്രി ജമ്മുവിലെ ഗ്രേറ്റര്‍ കൈലാഷ് മേഖലയില്‍ നടന്ന വിവാഹ ചടങ്ങില്‍ പങ്കെടുത്ത ഫാറൂഖ് അബ്ദുല്ലയ്ക്ക് നേരെ തൊട്ടടുത്ത് നിന്നാണ് വെടിയുതിര്‍ത്തത്. എന്നാല്‍ അദ്ദേഹം പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. 

പ്രതിക്ക് തന്റെ ചെയ്തിയില്‍ യാതൊരു കുറ്റബോധവുമില്ലെന്ന് പൊലിസ് പറഞ്ഞു. 20 വര്‍ഷമായി താന്‍ ഈ നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നാണ് പ്രതി മൊഴി നല്‍കിയത്.

'ഇന്ന് എനിക്ക് അയാളെ കൊല്ലാന്‍ അവസരം ലഭിച്ചു, പക്ഷേ അയാള്‍ മരിച്ചില്ല, അയാള്‍ രക്ഷപ്പെട്ടു.'
അബ്ദുല്ലയെ എന്തിനാണ് കൊല്ലാന്‍ ആഗ്രഹിക്കുന്നതെന്ന് ഒരു പൊലിസുകാരന്റെ ചോദ്യത്തിന് ഇങ്ങനെയാണ് പ്രതി മറഉപടി നല്‍കിയത്. വ്യക്തിവൈരാഗ്യമാണ് കാരണമെന്നും ഇയാള്‍ വ്യക്തമാക്കി. ഇയാളെ ആളുകള്‍ മര്‍ദ്ദിക്കുകയും പിന്നീട് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. 

 ഫാറൂഖ് അബ്ദുല്ലയും സംഘവും വിവാഹ ചടങ്ങ് കഴിഞ്ഞ് മടങ്ങുന്നതിനിടെ പിന്നിലൂടെ എത്തിയ ഒരാള്‍ അദ്ദേഹത്തിന്റെ ചെവിക്കടുത്ത് തോക്ക് വെച്ച് വെടിയുതിര്‍ക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

നാഷണല്‍ കോണ്‍ഫറന്‍സ് നേതാവായ ബി.എസ്.ചൗഹാന്റെ മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു സംഭവം. ഫാറൂഖ് അബ്ദുല്ലയുടെ മകനും കശ്മീര്‍ മുഖ്യമന്ത്രിയുമായി ഉമര്‍ അബ്ദുള്ള പിതാവിന്റെ സുരക്ഷ സന്നാഹങ്ങളില്‍ ആശങ്ക പ്രകടിപ്പിപ്പിച്ചു. ''ദൈവം കരുണയുള്ളവനാണ്. വലിയ അപകടത്തില്‍ നിന്നാണ് പിതാവ് രക്ഷപ്പെട്ടത്,'' അദ്ദേഹം എക്സില്‍ കുറിച്ചു.

former jammu and kashmir chief minister farooq abdullah escaped an assassination attempt after a man fired at him during a wedding event in jammu. the attacker has been arrested.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനുമായുള്ള ചർച്ചയ്ക്കില്ല; അമേരിക്കൻ സംഘത്തിന്റെ പാക് യാത്ര ട്രംപ് തടഞ്ഞു

latest
  •  5 days ago
No Image

'പൊലിസ് സേന ശരിയല്ല, അതുകൊണ്ട് ഇനി ഞാൻ ദാവൂദ് ഇബ്രാഹിമിനൊപ്പം '; രാഘവ് ഛദ്ദയെ ട്രോളി പ്രകാശ് രാജ്

National
  •  5 days ago
No Image

'ഗസ്സ സന്തോഷം അർഹിക്കുന്നു'; 300 ഫലസ്തീൻ ദമ്പതികൾക്ക് മംഗല്യഭാഗ്യമൊരുക്കി യുഎഇ

uae
  •  5 days ago
No Image

ദുബൈയിൽ ഇസ്‌ലാം സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; 2026-ന്റെ ആദ്യ പാദത്തിൽ ഇസ്‌ലാം ആശ്ലേഷിച്ചത് 2,700-ലധികം പേർ

uae
  •  5 days ago
No Image

ദളിത് പെൺകുട്ടിയുടെ മരണം വിവാദമാകുന്നതിനിടയിലും ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയുടെ സന്ദർശനം: യു.പിയിൽ രാഷ്ട്രീയപ്പോര് കനക്കുന്നു

National
  •  5 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ചതിയിലൂടെ വ്യാജ മരുന്ന് നൽകി ഗർഭഛിദ്രം; മെഡിക്കൽ സ്റ്റോർ ഉടമയടക്കം മൂന്ന് പേർ പിടിയിൽ

crime
  •  5 days ago
No Image

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട: മൂന്ന് ഇന്ത്യക്കാരടക്കം 12 പേർ പിടിയിൽ; കിലോക്കണക്കിന് ലഹരിവസ്തുക്കൾ പിടിച്ചെടുത്തു

Kuwait
  •  6 days ago
No Image

ഗദ്ദാർ (ദ്രോഹി); ബിജെപിയിലേക്ക് കൂടുമാറിയ എംപിമാർക്കെതിരെ പഞ്ചാബിൽ വ്യാപക പ്രതിഷേധം; ചരിത്രം നിങ്ങൾക്ക് മാപ്പുനൽകില്ലെന്ന് ആംആദ്മി

National
  •  6 days ago
No Image

ഇത് വെറും വൈഭവമല്ല, വിശ്വരൂപം! ഐപിഎൽ ചരിത്രത്തിൽ ഈ 15കാരന് മുന്നിൽ ഇനി ആരുമില്ല

Cricket
  •  6 days ago
No Image

താമരശ്ശേരിയില്‍ വീട്ടുമുറ്റത്ത് കൈ കഴുകാനായി ഇറങ്ങിയ യുവതിക്ക് പാമ്പ് കടിയേറ്റു

Kerala
  •  6 days ago