HOME
DETAILS

കായംകുളം - കോട്ടയം റൂട്ടിൽ ഇന്നും നാളെയും ട്രെയിൻ നിയന്ത്രണം; മാവേലിക്കര - ചെങ്ങന്നൂർ ട്രാക്കിൽ 14 മണിക്കൂർ അറ്റകുറ്റപ്പണി

  
Web Desk
March 14, 2026 | 4:10 AM

train services restricted on kayamkulam-kottayam route in thiruvananthapuram division

തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനിൽ ഇന്ന് കായംകുളം - കോട്ടയം റൂട്ടിൽ ട്രെയിനുകൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി റെയിൽവേ. ഇന്ന് ഉച്ചയ്ക്ക് 12.40 ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന 16525 ബംഗളുരു ഐലൻഡ് എക്സ്പ്രസിന് ശേഷം കോട്ടയം ഭാഗത്തേയ്ക്ക് സർവിസ് നടത്തുന്നത് - 16304 വഞ്ചിനാട് എക്സ്പ്രസ് മാത്രമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. വഞ്ചിനാട് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന സമയം വൈകുന്നേരം 5.45 ആയിരിക്കും.

ഇന്ന് വഞ്ചിനാടിന് ശേഷം തിരുവനന്തപുരം, കൊല്ലം ഭാഗത്തുനിന്നും കോട്ടയത്തേയ്ക്കുള്ള അടുത്ത സർവിസ് ഞായർ പുലർച്ചെ 05.15 ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന 20634 വന്ദേഭാരത് എക്സ്പ്രസ് ആയിരിക്കുമെന്നും അധികൃതർ അറിയിച്ചു. മാവേലിക്കര - ചെങ്ങന്നൂർ ട്രാക്കിൽ അറ്റകുറ്റപ്പണികൾ (സ്റ്റീൽ ഗിർഡർ മാറ്റുന്നതുമായി ബന്ധപ്പെട്ട്) 14 മണിക്കൂർ നിയന്ത്രണമാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്.

ഇന്ന് വൈകുന്നേരം നാല് മുതൽ നാളെ പുലർച്ചെ ആറുവരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. ഇന്ന് ഉച്ചയ്ക്ക് ശേഷം തിരുവനന്തപുരത്ത് നിന്നുള്ള 16525 ഐലൻഡ്, 16310 കായംകുളം - എറണാകുളം മെമു, 66316 കൊല്ലം - കോട്ടയം, മെമു, 16304 വഞ്ചിനാട് എന്നിവ മാത്രമായിരിക്കും ഇന്ന് കോട്ടയം സ്റ്റേഷനിൽ തെക്കൻ ജില്ലകളിൽ നിന്ന് ഉച്ചയ്ക്ക് ശേഷം എത്തിച്ചേരുക.

ഇന്ന് രാത്രി 9.05 ന് കൊല്ലത്ത് നിന്ന് പുറപ്പെടുന്ന 66310 കൊല്ലം - എറണാകുളം മെമു റദ്ദാക്കി. 16327 മധുര - ഗുരുവായൂർ എക്സ്പ്രസ് ഇന്ന് കൊല്ലത്ത് യാത്ര അവസാനിപ്പിക്കും. 16328 ഗുരുവായൂർ - മധുര എക്സ്പ്രസ് നാളെ കൊല്ലത്ത് നിന്നാണ് സർവിസ് ആരംഭിക്കുക.

ഇന്ന് പുലർച്ചെ കേരളത്തിൽ എത്തിച്ചേരുന്ന 12695 ചെന്നെ - തിരുവനന്തപുരം സൂപ്പർ ഫാസ്റ്റ് നാളെ കോട്ടയത്ത് യാത്ര അവസാനിപ്പിക്കും. ഇന്ന് രാത്രി 08.05 ന് കോട്ടയത്ത് നിന്നാണ് ഈ ട്രെയിൻ (12696) ചെന്നൈയ്‌ക്ക് പുറപ്പെടുന്നത്. തിരുവനന്തപുരം സെൻട്രലിനും കോട്ടയത്തിനും ഇടയിൽ ഈ ട്രെയിൻ സർവിസ് നടത്തുന്നതല്ല.

16366 നാഗർകോവിൽ - കോട്ടയം എക്സ്പ്രസ് ഇന്ന് കായംകുളം വരെ മാത്രമേ സർവിസ് നടത്തുകയുള്ളൂ.

12624 തിരുവനന്തപുരം - ചെന്നൈ മെയിൽ, 16312 ശ്രീ ഗംഗാനഗർ എക്സ്പ്രസ്, 16319 ബംഗലൂരു ഹംസഫർ, 16629 മലബാർ എക്സ്പ്രസ്, 22503 വിവേക് എക്സ്പ്രസ്, 16343 അമൃത എക്സ്പ്രസ്, 16349 നിലമ്പൂർ രാജ്യറാണി എക്സ്പ്രസ്, 16347 മംഗലാപുരം എക്സ്പ്രസ് എന്നിവ ഇന്ന് ആലപ്പുഴ വഴിയായിരിക്കും സർവിസ് നടത്തുക.

66322 കൊല്ലം - എറണാകുളം മെമു നാളെ 45 മിനിറ്റ് വരെ വൈകാൻ സാധ്യതയുണ്ട്.

നാളെ പുലർച്ചെ കൊല്ലത്ത് എത്തിച്ചേരുന്ന 16791 പാലരുവി എക്സ്പ്രസ് മാവേലിക്കരയ്‌ക്ക് മുമ്പായി 35 മിനിറ്റ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്ന് എറണാകുളത്ത് നിന്ന് കോട്ടയം വഴി കായംകുളം ഭാഗത്തേയ്ക്കുള്ള ഒരു ട്രെയിൻ സർവിസിലും മാറ്റമില്ലന്നും അധികൃതർ വ്യക്തമാക്കി. എന്നിരുന്നാലും യാത്രക്കാർ വേണ്ട മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഡിവിഷൻ അധികൃതർ അഭ്യർഥിച്ചു.

The Railway has imposed strict controls on train services on the Kayamkulam-Kottayam route in Thiruvananthapuram division today. Only the 16304 Vanchinad Express will operate to Kottayam after the 16525 Bangalore Island Express departs from Thiruvananthapuram Central at 12:40 pm. The Vanchinad Express will depart from Thiruvananthapuram Central at 5:45 pm ¹.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

45 കോടി, പത്തേക്കർ, അത്യാധുനിക സൗകര്യങ്ങൾ; മംഗലപുരം ക്രിക്കറ്റ് സ്റ്റേഡിയം 16-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Cricket
  •  2 hours ago
No Image

ഭരണഘടനാ ലംഘനം, മതസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റം; ഇസ്‌ലാമിക പിൻതുടർച്ചാവകാശ നിയമത്തിനെതിരായ ഹരജിയെ എതിർത്ത് മുസ്‌ലിം വ്യക്തിനിയമ ബോർഡ്

National
  •  2 hours ago
No Image

മദ്യലഹരിയിൽ ഭാര്യയെ മർദ്ദിക്കുന്നത് തടഞ്ഞു; ഭർത്താവിന്റെ ചുറ്റിക കൊണ്ടുള്ള അടിയേറ്റ് അയൽവാസി മരിച്ചു

Kerala
  •  2 hours ago
No Image

ശബരിമലയിൽ സർക്കാരിന്റെ 'യു ടേൺ'; നവോത്ഥാന നായക പരിവേഷം വിനയായെന്ന് സി.പി.എം വിലയിരുത്തൽ; ലക്ഷ്യം ഭരണത്തുടർച്ച

Kerala
  •  2 hours ago
No Image

കെ. സുധാകരന്റേത് സമ്മർദതന്ത്രം; വെട്ടിലായി കോൺഗ്രസ് നേതൃത്വം

Kerala
  •  2 hours ago
No Image

ഗൗരിയമ്മയുടെ വഴിയിൽ സുധാകരനും? പുതിയ പാർട്ടി രൂപീകരിക്കുന്നു; ഇടഞ്ഞുനിൽക്കുന്ന നേതാക്കളെ ഒപ്പം കൂട്ടാൻ നീക്കം

Kerala
  •  2 hours ago
No Image

ഇറാന്റെ ഖാർഗ് ദ്വീപിൽ യുഎസ് ബോംബാക്രമണം; ആഗോള എണ്ണവിപണിയിൽ ഇന്ധനവില വർധിക്കാൻ സാധ്യത

International
  •  2 hours ago
No Image

'മൃതദേഹം 35 കഷണങ്ങളായി കണ്ടെത്തും'; മൊണാലിസയുടെ വിവാഹത്തെ ലൗ ജിഹാദെന്ന് വിശേഷിപ്പിച്ച് സാധ്വി പ്രാചി

latest
  •  2 hours ago
No Image

പാചകവാതക ബുക്കിങ്ങുകൾ 60 ലക്ഷത്തിൽ നിന്ന് 80 ലക്ഷത്തിലേക്ക് ഉയർന്നു; പ്രതിസന്ധി തീർക്കാൻ മണ്ണെണ്ണ വിഹിതം വർധിപ്പിച്ച് കേന്ദ്രം;

National
  •  3 hours ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങൾ പോളിംഗ് ബൂത്തിലേക്ക്; തീയതി പ്രഖ്യാപനം ഉടൻ

Kerala
  •  3 hours ago