HOME
DETAILS

വിദ്യാര്‍ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഭവം: പ്രതി പിടിയില്‍; മീന്‍ പിടിക്കുന്നതിനിടെയുണ്ടായ തര്‍ക്കം അക്രമത്തില്‍ കലാശിച്ചു

  
March 15, 2026 | 4:37 AM

Accused Arrested in Palakkad Student Stabbing Case Following Fishing Dispute

 

പാലക്കാട്: മീന്‍ പിടിക്കുന്നതിനിടെയുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കോളജ് വിദ്യാര്‍ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ പൊലിസ് പിടികൂടി. കടുക്കാങ്കുന്നം സ്വദേശി കിരണ്‍ രാജിനെയാണ് (33) പാലക്കാട് ടൗണ്‍ നോര്‍ത്ത് പൊലിസ് അറസ്റ്റ് ചെയ്തത്. പാലക്കാട് ചെമ്പൈ സ്മാരക സംഗീത കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിയും കോഴിക്കോട് സ്വദേശിയുമായ കൗശിക്കിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് ചൂണ്ട ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.

സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിയെ ജില്ലാ ആശുപത്രി പരിസരത്ത് വച്ചാണ് പൊലിസ് വലയിലാക്കിയത്. പരിക്കേറ്റ കൗശിക് നിലവില്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കൗശിക്കിനൊപ്പമുണ്ടായിരുന്ന സുഹൃത്തുക്കളാണ് ഉടന്‍ തന്നെ അദ്ദേഹത്തെ ആദ്യം പാലക്കാട് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്.

Palakkad Police arrested 33-year-old Kiran Raj for stabbing a music college student from Kozhikode following a dispute while fishing.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോര്‍മുസിലേക്ക് യുദ്ധക്കപ്പലുകള്‍ അയക്കാന്‍ ലോകരാജ്യങ്ങളോട് ആവശ്യപ്പെട്ട് ട്രംപ്; സുരക്ഷ' ഉറപ്പാക്കാനെന്ന് വിശദീകരണം

International
  •  2 hours ago
No Image

കവടിയാർ കൊട്ടാരത്തിൽ വൻ മോഷണം; രണ്ട് കോടിയുടെ അമൂല്യ ആഭരണങ്ങൾ കവർന്നു, അന്വേഷണം ഊർജിതം

Kerala
  •  2 hours ago
No Image

ഞങ്ങൾ ഐസും തീയും അല്ല, വെറും തീയാണ്; അഭിഷേക് ശർമ്മയെക്കുറിച്ച് മനസ്സ് തുറന്ന് സഞ്ജു സാംസൺ

Cricket
  •  2 hours ago
No Image

പൊള്ളുന്ന ചൂടിന് ആശ്വാസം; ഡല്‍ഹിയില്‍ മഴ, ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജാഗ്രതാനിര്‍ദേശം

National
  •  3 hours ago
No Image

ഗുണ്ടാനേതാവിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന സംഭവം: മുഴുവന്‍ പ്രതികളും പിടിയില്‍

Kerala
  •  3 hours ago
No Image

ദുബൈ മറീനയിലും അൽ സൂഫൂഹിലും ഉഗ്രശബ്ദം; വ്യോമപ്രതിരോധ സംവിധാനം ഭീഷണികളെ തകർത്തു

uae
  •  3 hours ago
No Image

വാഹന ഉടമകള്‍ക്ക് വന്‍ ആശ്വാസം; ട്രാഫിക് പിഴയില്‍ 50 ശതമാനം ഇളവ്; കര്‍ഷക പെന്‍ഷന്‍ വര്‍ധിപ്പിച്ചു

Kerala
  •  3 hours ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ് 2026: ഒരുക്കങ്ങൾ പൂർത്തിയായി; തെരഞ്ഞെടുപ്പ് തീയതി ഇന്നോ നാളെയോ പ്രഖ്യാപിക്കും

Kerala
  •  4 hours ago
No Image

ടെലികോം കമ്പനികളുടെ കൊള്ള; രാജ്യസഭയില്‍ കടുത്ത വിമര്‍ശനം ഉന്നയിച്ച് രാഘവ് ഛദ്ദ എം.പി

National
  •  4 hours ago
No Image

സമ്മര്‍ദം തുടര്‍ന്ന് സുധാകരന്‍; നാളെ ഡല്‍ഹിയിലേക്കില്ല, ഇടഞ്ഞ് ജില്ലാ നേതൃത്വം

Kerala
  •  4 hours ago