HOME
DETAILS

ഇടിവ് തുടരുന്നു; സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം വീണ്ടും കുറഞ്ഞു

  
Web Desk
March 16, 2026 | 11:36 AM

Gold price falls again in the afternoon-latest updation

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് രാവിലെയും ഉച്ചയ്ക്കുമായി 1640 രൂപയാണ് കുറഞ്ഞത്. രാവിലെ പവന് 360 രൂപ കുറഞ്ഞതിന് പിന്നാലെ ഉച്ചയ്ക്ക് ശേഷം 1280 രൂപ വീണ്ടും കുറയുകയായിരുന്നു. ഇതോടെ, പവന്‍ വില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 1,15,440 രൂപയിലെത്തി. ഗ്രാമിന് 14,430 രൂപയാണ് പുതിയ വില. 

ആഗോളവിപണിയില്‍ സ്വര്‍ണവില 5000 ഡോളറിന് താഴേക്ക് പോയതോടെയാണ് സംസ്ഥാനത്തും വില കുറഞ്ഞത്. നിലവില്‍ ട്രോയ് ഔണ്‍സിന് 4997 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. വെള്ളി രണ്ട് ശതമാനത്തിലേറെ ഇടിഞ്ഞ് 78.74 ഡോളര്‍ എന്ന നിരക്കിലാണ്.

സാധാരണ നിലക്ക് യുദ്ധ സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണ നിക്ഷേപം വര്‍ധിക്കുന്നതാണ് പതിവ്. എന്നാല്‍ ക്രൂഡ് ഓയില്‍ വിലയും അമേരിക്കന്‍ ഡോളറും കയറാന്‍ തുടങ്ങിയതാണ് ഇക്കുറി തിരിച്ചടിയായതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

ഫെബ്രുവരി 28ന് ഇറാനില്‍ യു.എസും ഇസ്‌റാഈലും തീര്‍ത്തും ഏകപക്ഷീയമായി ആക്രമണം നടത്തിയതിന് പിന്നാലെ സ്വര്‍ണവില കുതിച്ചുയര്‍ന്നിരുന്നു. എന്നാല്‍ അതേവേഗതയില്‍ പൊന്ന് തിരിച്ചിറങ്ങി. രാജ്യാന്തര വിപണിയിലെ ട്രെന്‍ഡ് തുടരുകയാണെങ്കില്‍ വില ഇനിയും താഴേക്ക് വരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

കേരളത്തില്‍ ഇന്നത്തെ വിലയില്‍ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ പത്തുശതമാനം പണിക്കൂലി കണക്കാക്കിയാല്‍ 1,32,000 ത്തിനടുത്ത് രൂപയെങ്കിലും വേണ്ടി വരും. മൂന്നു മുതല്‍ മുപ്പതു ശതമാനം വരെയാണ് സാധാരണ പണിക്കൂലി ഈടാക്കുന്നത്. എന്നാല്‍ ആഭരണങ്ങളുടെ ഡിസൈന്‍ അനുസരിച്ച് പണിക്കൂലിയിലും വിലയിലും മാറ്റമുണ്ടാകും. ഇതിന് പുറമെ മൂന്ന് ശതമാനം ജി.എസ്.ടിയും ഹോള്‍മാര്‍ക്കിങ് ചാര്‍ജും കൂടിയാണ് സ്വര്‍ണാഭരണത്തിന്റെ വില കണക്കാക്കുന്നത്.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനുമായുള്ള ചർച്ചയ്ക്കില്ല; അമേരിക്കൻ സംഘത്തിന്റെ പാക് യാത്ര ട്രംപ് തടഞ്ഞു

latest
  •  6 days ago
No Image

'പൊലിസ് സേന ശരിയല്ല, അതുകൊണ്ട് ഇനി ഞാൻ ദാവൂദ് ഇബ്രാഹിമിനൊപ്പം '; രാഘവ് ഛദ്ദയെ ട്രോളി പ്രകാശ് രാജ്

National
  •  6 days ago
No Image

'ഗസ്സ സന്തോഷം അർഹിക്കുന്നു'; 300 ഫലസ്തീൻ ദമ്പതികൾക്ക് മംഗല്യഭാഗ്യമൊരുക്കി യുഎഇ

uae
  •  6 days ago
No Image

ദുബൈയിൽ ഇസ്‌ലാം സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; 2026-ന്റെ ആദ്യ പാദത്തിൽ ഇസ്‌ലാം ആശ്ലേഷിച്ചത് 2,700-ലധികം പേർ

uae
  •  6 days ago
No Image

ദളിത് പെൺകുട്ടിയുടെ മരണം വിവാദമാകുന്നതിനിടയിലും ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയുടെ സന്ദർശനം: യു.പിയിൽ രാഷ്ട്രീയപ്പോര് കനക്കുന്നു

National
  •  6 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ചതിയിലൂടെ വ്യാജ മരുന്ന് നൽകി ഗർഭഛിദ്രം; മെഡിക്കൽ സ്റ്റോർ ഉടമയടക്കം മൂന്ന് പേർ പിടിയിൽ

crime
  •  6 days ago
No Image

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട: മൂന്ന് ഇന്ത്യക്കാരടക്കം 12 പേർ പിടിയിൽ; കിലോക്കണക്കിന് ലഹരിവസ്തുക്കൾ പിടിച്ചെടുത്തു

Kuwait
  •  6 days ago
No Image

ഗദ്ദാർ (ദ്രോഹി); ബിജെപിയിലേക്ക് കൂടുമാറിയ എംപിമാർക്കെതിരെ പഞ്ചാബിൽ വ്യാപക പ്രതിഷേധം; ചരിത്രം നിങ്ങൾക്ക് മാപ്പുനൽകില്ലെന്ന് ആംആദ്മി

National
  •  6 days ago
No Image

ഇത് വെറും വൈഭവമല്ല, വിശ്വരൂപം! ഐപിഎൽ ചരിത്രത്തിൽ ഈ 15കാരന് മുന്നിൽ ഇനി ആരുമില്ല

Cricket
  •  6 days ago
No Image

താമരശ്ശേരിയില്‍ വീട്ടുമുറ്റത്ത് കൈ കഴുകാനായി ഇറങ്ങിയ യുവതിക്ക് പാമ്പ് കടിയേറ്റു

Kerala
  •  6 days ago