HOME
DETAILS

രാജ്യസഭാ തെരഞ്ഞെടുപ്പ്; ബിഹാറില്‍ അഞ്ച് സീറ്റിലും എന്‍ഡിഎക്ക് ജയം; നാലുപേര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു 

  
March 16, 2026 | 5:53 PM

nda candidates have won in the rajya sabha elections in bihar

പാട്‌ന: ബിഹാറില്‍ രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് ജയം. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ബിജെപി ദേശീയ പ്രസിഡന്റ് നിതിന്‍ നബിന്‍, കേന്ദ്ര കൃഷിമന്ത്രി രാംനാഥ് താക്കൂര്‍, രാഷ്ട്ര്യീയ ലോക്‌മോര്‍ച അധ്യക്ഷന്‍ ഉപേന്ദ്ര കുശ്വാഹ, മുന്‍ എംഎല്‍എ ശിവേഷ് കുമാര്‍ ഉള്‍പ്പെടെ മുഴുവന്‍ സ്ഥാനാര്‍ഥികളും വിജയിച്ചു. 

എന്‍ഡിഎയുടെ 202 എംഎല്‍എമാര്‍ വോട്ട് ചെയ്തു. എന്നാല്‍ കോണ്‍ഗ്രസിന്റെ മൂന്നും, ആര്‍ജെഡിയുടെ ഒരു എംഎല്‍എയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. കോണ്‍ഗ്രസിലെ സുരേന്ദ്ര കുശ്വാഹ, മനോജ് ബിശ്വാസ്, മനോഹര്‍ പ്രസാദ് സിങ് എന്നിവരും, ആര്‍ജെഡി എംഎല്‍എ ഫൈസല്‍ റഹ്‌മാനുമാണ് വിട്ടുനിന്നത്. എംഎല്‍എമാരുടെ മാറി നില്‍ക്കല്‍ പ്രതിപക്ഷത്തിന് തിരിച്ചടിയായി. 

ആര്‍ജെഡിയുടെ അമരേന്ദ്ര ദാരി സിങ്ങായിരുന്നു പ്രതിപക്ഷ സ്ഥാനാര്‍ഥി. ബിഹാറില്‍ ഒരു രാജ്യസഭാ സീറ്റ് ജയിക്കാന്‍ 41 എംഎല്‍എമാരുടെ പിന്തുണ മതി. മഹാഗഡ്ബന്ധന്‍ സഖ്യത്തിന്റെ 35ഉം എഐഎം ഐഎമ്മിന്റെ 5ഉം ബിഎസ്പിയുടെ 1 എംഎല്‍എയും വോട്ട് ചെയ്താല്‍ അമരേന്ദ്ര സിങ് ദാരിക്ക് ജയിക്കാമായിരുന്നു. എന്നാല്‍ ആര്‍ജെഡി, എഐഎം ഐഎം, ബിഎസ്പി എംഎല്‍എമാര്‍ സംയുക്ത സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്‌തെങ്കിലും വോട്ടെടുപ്പില്‍ നിന്ന് നാല് എംഎല്‍എമാര്‍ വിട്ടുനിന്നതോടെ എന്‍ഡിഎ അനായാസ ജയം നേടുകയായിരുന്നു.

nda candidates have won in the rajya sabha elections in bihar. bihar chief minister nitish kumar, bjp national president nitin nabin, union agriculture minister ramnath thakur, rashtriya lok morcha chief upendra kushwaha, and former mla shivesh kumar are among the candidates who won.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനുമായുള്ള ചർച്ചയ്ക്കില്ല; അമേരിക്കൻ സംഘത്തിന്റെ പാക് യാത്ര ട്രംപ് തടഞ്ഞു

latest
  •  6 days ago
No Image

'പൊലിസ് സേന ശരിയല്ല, അതുകൊണ്ട് ഇനി ഞാൻ ദാവൂദ് ഇബ്രാഹിമിനൊപ്പം '; രാഘവ് ഛദ്ദയെ ട്രോളി പ്രകാശ് രാജ്

National
  •  6 days ago
No Image

'ഗസ്സ സന്തോഷം അർഹിക്കുന്നു'; 300 ഫലസ്തീൻ ദമ്പതികൾക്ക് മംഗല്യഭാഗ്യമൊരുക്കി യുഎഇ

uae
  •  6 days ago
No Image

ദുബൈയിൽ ഇസ്‌ലാം സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; 2026-ന്റെ ആദ്യ പാദത്തിൽ ഇസ്‌ലാം ആശ്ലേഷിച്ചത് 2,700-ലധികം പേർ

uae
  •  6 days ago
No Image

ദളിത് പെൺകുട്ടിയുടെ മരണം വിവാദമാകുന്നതിനിടയിലും ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയുടെ സന്ദർശനം: യു.പിയിൽ രാഷ്ട്രീയപ്പോര് കനക്കുന്നു

National
  •  6 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ചതിയിലൂടെ വ്യാജ മരുന്ന് നൽകി ഗർഭഛിദ്രം; മെഡിക്കൽ സ്റ്റോർ ഉടമയടക്കം മൂന്ന് പേർ പിടിയിൽ

crime
  •  6 days ago
No Image

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട: മൂന്ന് ഇന്ത്യക്കാരടക്കം 12 പേർ പിടിയിൽ; കിലോക്കണക്കിന് ലഹരിവസ്തുക്കൾ പിടിച്ചെടുത്തു

Kuwait
  •  6 days ago
No Image

ഗദ്ദാർ (ദ്രോഹി); ബിജെപിയിലേക്ക് കൂടുമാറിയ എംപിമാർക്കെതിരെ പഞ്ചാബിൽ വ്യാപക പ്രതിഷേധം; ചരിത്രം നിങ്ങൾക്ക് മാപ്പുനൽകില്ലെന്ന് ആംആദ്മി

National
  •  6 days ago
No Image

ഇത് വെറും വൈഭവമല്ല, വിശ്വരൂപം! ഐപിഎൽ ചരിത്രത്തിൽ ഈ 15കാരന് മുന്നിൽ ഇനി ആരുമില്ല

Cricket
  •  6 days ago
No Image

താമരശ്ശേരിയില്‍ വീട്ടുമുറ്റത്ത് കൈ കഴുകാനായി ഇറങ്ങിയ യുവതിക്ക് പാമ്പ് കടിയേറ്റു

Kerala
  •  6 days ago