HOME
DETAILS

ടി-20 ലോകകപ്പ് ടീമിൽ നിന്നും പുറത്തായതിൽ അവന് വേദനയുണ്ടാവും: മുൻ ഇന്ത്യൻ താരം 

  
March 17, 2026 | 6:24 AM

subramaniam badrinath talks about shubhman gill

2026 ഐപിഎൽ ഇന്ത്യൻ നായകൻ ശുഭ്മൻ ഗില്ലിന് നിർണായകമായിരിക്കുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സുബ്രമണ്യം ബദ്രിനാഥ്. ഇന്ത്യൻ ടി-20 ടീമിലേക്ക് തിരിച്ചു വരാൻ ഗില്ലിന്‌ ഐപിഎല്ലിൽ മികച്ച പ്രകടനം തന്നെ നടത്തേണ്ടി വരുമെന്നാണ് ബദ്രിനാഥ് പറഞ്ഞത്. സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, യശ്വസി ജെയ്‌സ്വാൾ എന്നിവർ ഇതിനോടകം തന്നെ ടി-20 ഓപ്പണിങ് റോളിൽ ഉണ്ടെന്നും മുൻ ഇന്ത്യൻ താരം ഗില്ലിനെ ഓർമിപ്പിച്ചു. 

''ഈ ഐപിഎൽ അദ്ദേഹത്തിന് ഒരു വഴിത്തിരിവ് ആയിരിക്കുമെന്ന് ഞാൻ കരുതുന്നു. ഇന്ത്യൻ ടി-20 ടീമിൽ നിന്നും അദ്ദേഹത്തെ ഒഴിവാക്കി. അതുകൊണ്ട് അദ്ദേഹത്തിന് ഇനിയും ഒരുപാട് തെളിയിക്കാൻ ഉണ്ടാവും. അദ്ദേഹം ഏകദിനത്തിലെയും ടെസ്റ്റിലെയും ക്യാപ്റ്റനാണ്. എന്നാൽ ടി-20 ടീമിൽ ഇടം നേടാൻ സാധിക്കില്ല. ലോകകപ്പിന് തൊട്ടുമുമ്പായി ടീമിൽ നിന്നും പുറത്താക്കപ്പെട്ടതിൽ അദ്ദേഹത്തിന് വേദന തോന്നിയേക്കാം. സഞ്ജു സാംസൺ, അഭിഷേക് ശർമ്മ, ഇഷാൻ കിഷൻ, യശ്വസി ജെയ്‌സ്വാൾ എന്നീ താരങ്ങളാൽ ഇന്ത്യൻ ഓപ്പണിങ് ഇപ്പോൾ തന്നെ നിറഞ്ഞിട്ടുണ്ട്. അതിനാൽ ഗിൽ തന്റെ കളി മെച്ചപ്പെടുത്തേണ്ടതുണ്ട്. വരാനിരിക്കുന്ന ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തിയാൽ മാത്രമേ അദ്ദേഹത്തിന് ഇന്ത്യൻ ടീമിലേക്ക് തിരിച്ചുവരാൻ സാധിക്കൂ'' സുബ്രമണ്യം ബദ്രിനാഥ് സ്റ്റാർ സ്പോർട്സിലൂടെ പറഞ്ഞു. 

ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ആദ്യ മത്സരം മാർച്ച് 31നാണ് നടക്കുന്നത്. കഴിഞ്ഞ സീസണിലെ റണ്ണേഴ്‌സ് അപ്പായ പഞ്ചാബ് കിങ്സാണ് ഗില്ലിന്റെയും സംഘത്തിന്റെയും എതിരാളികൾ. 

ഐപിഎൽ 19ാം സീസണ് മാർച്ച് 28നാണ് തുടക്കമാവുന്നത്. ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു സൺറൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ഏപ്രിൽ കേരളം, തമിഴ്നാട്, അസം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഐപിഎൽ ഷെഡ്യൂൾ രണ്ട് ഘട്ടങ്ങളിലായാണ് പുറത്തുവിടുക.

തെരഞ്ഞെടുപ്പ് സമയങ്ങളിൽ മത്സരങ്ങൾ സുഖകരമായ രീതിയിൽ നടക്കുന്നതിനും യാത്ര താമസ സൗകര്യങ്ങളിലെ ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഷെഡ്യൂൾ തയ്യാറാക്കുന്നത്. ശനി, ഞായർ ദിവസങ്ങളിൽ രണ്ട് വീതം മത്സരങ്ങളും നടക്കും. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനുമായുള്ള ചർച്ചയ്ക്കില്ല; അമേരിക്കൻ സംഘത്തിന്റെ പാക് യാത്ര ട്രംപ് തടഞ്ഞു

latest
  •  6 days ago
No Image

'പൊലിസ് സേന ശരിയല്ല, അതുകൊണ്ട് ഇനി ഞാൻ ദാവൂദ് ഇബ്രാഹിമിനൊപ്പം '; രാഘവ് ഛദ്ദയെ ട്രോളി പ്രകാശ് രാജ്

National
  •  6 days ago
No Image

'ഗസ്സ സന്തോഷം അർഹിക്കുന്നു'; 300 ഫലസ്തീൻ ദമ്പതികൾക്ക് മംഗല്യഭാഗ്യമൊരുക്കി യുഎഇ

uae
  •  6 days ago
No Image

ദുബൈയിൽ ഇസ്‌ലാം സ്വീകരിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്; 2026-ന്റെ ആദ്യ പാദത്തിൽ ഇസ്‌ലാം ആശ്ലേഷിച്ചത് 2,700-ലധികം പേർ

uae
  •  6 days ago
No Image

ദളിത് പെൺകുട്ടിയുടെ മരണം വിവാദമാകുന്നതിനിടയിലും ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയുടെ സന്ദർശനം: യു.പിയിൽ രാഷ്ട്രീയപ്പോര് കനക്കുന്നു

National
  •  6 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ചതിയിലൂടെ വ്യാജ മരുന്ന് നൽകി ഗർഭഛിദ്രം; മെഡിക്കൽ സ്റ്റോർ ഉടമയടക്കം മൂന്ന് പേർ പിടിയിൽ

crime
  •  6 days ago
No Image

കുവൈത്തിൽ വൻ മയക്കുമരുന്ന് വേട്ട: മൂന്ന് ഇന്ത്യക്കാരടക്കം 12 പേർ പിടിയിൽ; കിലോക്കണക്കിന് ലഹരിവസ്തുക്കൾ പിടിച്ചെടുത്തു

Kuwait
  •  6 days ago
No Image

ഗദ്ദാർ (ദ്രോഹി); ബിജെപിയിലേക്ക് കൂടുമാറിയ എംപിമാർക്കെതിരെ പഞ്ചാബിൽ വ്യാപക പ്രതിഷേധം; ചരിത്രം നിങ്ങൾക്ക് മാപ്പുനൽകില്ലെന്ന് ആംആദ്മി

National
  •  6 days ago
No Image

ഇത് വെറും വൈഭവമല്ല, വിശ്വരൂപം! ഐപിഎൽ ചരിത്രത്തിൽ ഈ 15കാരന് മുന്നിൽ ഇനി ആരുമില്ല

Cricket
  •  6 days ago
No Image

താമരശ്ശേരിയില്‍ വീട്ടുമുറ്റത്ത് കൈ കഴുകാനായി ഇറങ്ങിയ യുവതിക്ക് പാമ്പ് കടിയേറ്റു

Kerala
  •  6 days ago