HOME
DETAILS

കുവൈത്ത് വിമാനത്താവളത്തിലെ ഇന്ധന ഡിപ്പോയില്‍ ഇറാന്റെ ഡ്രോണ്‍ ആക്രമണം; ഡിപ്പോയില്‍ വന്‍ തീപിടിത്തം

  
March 25, 2026 | 2:08 AM

Iranian drone strikes hit fuel depot at Kuwait airport

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ഡിപ്പോ ലക്ഷ്യമാക്കി ഇറാന്റെ ഡ്രോണ്‍ ആക്രമണം നടന്നതായി കുവൈത്ത് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഇന്ന് പുലര്‍ച്ചെ നടന്ന ആക്രമണത്തെ തുടര്‍ന്ന് ഡിപ്പോയില്‍ വന്‍ തീപിടിത്തമുണ്ടായി.
സംഭവത്തില്‍ ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സാമ്പത്തിക നഷ്ടങ്ങള്‍ മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നാണ് പ്രാഥമിക വിവരങ്ങളെന്ന് ഔദ്യോഗിക വക്താവ് അബ്ദുല്ല അല്‍ രാജ്ഹി കുവൈത്ത് വാര്‍ത്താ ഏജന്‍സിയോട് (കുന) വ്യക്തമാക്കി. 
ആക്രമണത്തിന് പിന്നാലെ വിമാനത്താവളത്തില്‍ അടിയന്തര സുരക്ഷാ നടപടികള്‍ സ്വീകരിച്ചു. അഗ്‌നിശമന സേനയും മറ്റ് ബന്ധപ്പെട്ട വകുപ്പുകളും ഉടന്‍ തന്നെ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
പ്രദേശം പൂര്‍ണ്ണമായും സുരക്ഷിതമാക്കാനും എത്രത്തോളം നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് കൃത്യമായി വിലയിരുത്താനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

Summary: Kuwait’s General Civil Aviation Authority said Iranian drones targeted a fuel depot at Kuwait International Airport, triggering a fire at the site early on Wednesday. Official spokesperson Abdullah Al Rajhi said that initial reports indicate the damage is limited to material losses, with no casualties reported.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  4 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  4 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  4 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  4 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  4 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  4 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  4 days ago
No Image

കെ.എസ്.യു - മുഖ്യമന്ത്രി തർക്കം സമവായത്തിലേക്ക്; കൂടിക്കാഴ്ച നാളെ നടന്നേക്കും

Kerala
  •  4 days ago
No Image

ഇംഗ്ലീഷ് ഫുട്ബോൾ ചരിത്രത്തിൽ ഇനി പുതിയ രാജാവ്; ചരിത്ര റെക്കോർഡുകൾ തൂക്കി ജൂഡ് ബെല്ലിംഗ്ഹാം

Football
  •  4 days ago
No Image

കാസർകോട് പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ്: മുഴുവൻ പ്രതികളും പൊലിസിന്റെ വലയിൽ

Kerala
  •  4 days ago