HOME
DETAILS

'ലീഡര്‍ ഉണ്ടായിരുന്നെങ്കില്‍ ബിജെപിയില്‍ വന്നേനെ'; കോണ്‍ഗ്രസില്‍ വലിയ തമ്മിലടിയെന്ന് പത്മജ വേണുഗോപാല്‍

  
March 25, 2026 | 5:46 AM

K Karunakaran would have joined BJP if he were alive Padmaja Venugopal criticizes congresss internal conflicts

 

തൃശൂര്‍: കെ. കരുണാകരന്‍ ഇന്ന് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കില്‍ അദ്ദേഹം ബിജെപിയില്‍ ചേരുമായിരുന്നുവെന്ന് മകളും തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ പത്മജ വേണുഗോപാല്‍. കരുണാകരന് കോണ്‍ഗ്രസ് അത്രത്തോളം മടുത്തിരുന്നുവെന്നും അച്ഛന്റെ അനുഗ്രഹം എപ്പോഴും തന്നോടൊപ്പമുണ്ടെന്നും പത്മജ പറഞ്ഞു. തൃശൂരില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.

കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്നും കോണ്‍ഗ്രസിലെ തമ്മിലടി പരിഹരിക്കുക എന്നത് വലിയ പ്രയാസമുള്ള കാര്യമാണെന്നും പത്മജ വിമര്‍ശിച്ചു. 'ബിജെപിയില്‍ വലിയ ടെന്‍ഷനില്ല. പ്രവര്‍ത്തകര്‍ പറയുന്ന വഴിയില്‍ പോയാല്‍ മതി, ബാക്കി കാര്യങ്ങളെല്ലാം അവര്‍ നോക്കിക്കോളും. അതുകൊണ്ട് ടെന്‍ഷനില്ലാതെ ഉറങ്ങാന്‍ സാധിക്കുന്നുണ്ട്. ലീഡറുടെ മോളല്ലേ എന്ന് ചോദിച്ചാണ് ആളുകള്‍ വോട്ട് നല്‍കുന്നത്. ഇതെല്ലാം വലിയ പോസിറ്റീവ് ആയ കാര്യങ്ങളാണ്'- അവര്‍ കൂട്ടിച്ചേര്‍ത്തു.

അച്ഛന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ച് പ്രവചിക്കാന്‍ കഴിയില്ലെങ്കിലും ബിജെപി പ്രവേശനത്തിന് സാധ്യതയുണ്ടായിരുന്നു എന്നാണ് പത്മജയുടെ പക്ഷം. ഒരിക്കലും ചേരില്ലെന്ന് കരുതിയ എല്‍ഡിഎഫുമായി മുന്‍പ് കരുണാകരന്‍ സഹകരിച്ചിട്ടുണ്ട്. മക്കള്‍ സ്വതന്ത്രമായി തീരുമാനമെടുക്കുന്നതിനെ അദ്ദേഹം എതിര്‍ത്തിരുന്നില്ലെന്നും പത്മജ ഓര്‍മിപ്പിച്ചു.

സഹോദരന്‍ കെ. മുരളീധരന് കോണ്‍ഗ്രസില്‍ നീതി ലഭിക്കുന്നില്ലെന്നും പത്മജ പറഞ്ഞു. 'രാഷ്ട്രീയവും വ്യക്തിപരവുമായ കാര്യങ്ങള്‍ രണ്ടാണ്. ബിജെപി ജയിക്കണമെന്നാണ് തന്റെ ആഗ്രഹം, എന്നാല്‍ സഹോദരന്‍ തോല്‍ക്കണമെന്ന് ആരും ആഗ്രഹിക്കില്ലല്ലോ. മുമ്പ് അച്ഛനും സഹോദരനും പാര്‍ട്ടി വിട്ടപ്പോഴും താന്‍ കോണ്‍ഗ്രസില്‍ ഉറച്ചുനിന്നു. എന്നാല്‍ തന്നെ ദ്രോഹിക്കാനാണ് പാര്‍ട്ടി ശ്രമിച്ചത്' -പത്മജ വേണുഗോപാല്‍ വ്യക്തമാക്കി.

 

NDA candidate Padmaja Venugopal stated that her father, the late K. Karunakaran, would have joined the BJP today due to his frustration with the Congress party, adding that she feels more relaxed in the BJP compared to the infighting within her former party.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലോറിയോസാ എസ്പാന്യ, ഫെറാന്റെ മിന്നലടിയില്‍ അര്‍ജന്റീന വീണു; സുവര്‍ണക്കിരീടം യൂറോപ്പിലേക്ക്

Football
  •  4 days ago
No Image

ലോകകപ്പ് ചരിത്രം തിരുത്തി സ്പാനിഷ് നായകൻ; ചരിത്ര റെക്കോർഡും കപ്പും തൂക്കി റോഡ്രി

Football
  •  4 days ago
No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  4 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  4 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  4 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  4 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  4 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  4 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  4 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  4 days ago