HOME
DETAILS

പോളിങ് ബൂത്തുകളിൽ മൊബൈൽ ഫോൺ നിരോധനം; ഫോൺ സൂക്ഷിക്കാൻ പ്രത്യേക കൗണ്ടറുകൾ; എല്ലാ ബൂത്തുകളിലും മൊബൈൽ ഫോൺ ഡെപ്പോസിറ്റ് ബാഗുകൾ ഏർപ്പെടുത്തി

  
Web Desk
March 27, 2026 | 2:12 AM

mobile phones banned inside polling booths deposit system introduced

നിലമ്പൂർ: പോളിങ് ബൂത്തിനകത്തേക്ക് വോട്ടർമാർക്ക് മൊബൈൽ ഫോൺ കൊണ്ടുപോകാനാകില്ല. ബൂത്തിന് തൊട്ടുമുമ്പിലുള്ള കൗണ്ടറിൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഏൽപ്പിച്ച ശേഷമാണ് വോട്ട് ചെയ്യാൻ കയറേണ്ടത്.  ടോക്കൺ കാണിച്ചാൽ  മടങ്ങുമ്പോൾ ഫോണും  ലഭിക്കും. ഇത്തവണ പത്ത് ഫോണുകൾ വരെ ഒരേ സമയം സൂക്ഷിക്കാവുന്ന കാൻവാസിൽ തീർത്ത അറകളുള്ള ഡെപ്പോസിറ്റ് ബാഗ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. 

എല്ലാ ബൂത്തുകളിലേക്കുമുള്ള ഫോൺ ഡെപ്പോസിറ്റ് ബാഗ് തയാറാക്കിയതായി മുഖ്യതിരഞ്ഞെടുപ്പ് ഓഫിസറുടെ അറിയിപ്പിൽ പറയുന്നു. ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർമാർക്ക് ഇത് നേരിട്ടെത്തിക്കും. പോളിങ് കേന്ദ്രത്തിനുള്ളിൽ ഫോൺ കടത്താതിരിക്കാൻ പുറത്ത് മറ്റാരുടെയെങ്കിലും കൈയിൽ ഏൽപ്പിക്കേണ്ടിവരുന്നത് ബുദ്ധിമുട്ടായതിനാലാണ് ഈ ക്രമീകരണം. 

മുമ്പ് തെരഞ്ഞെടുപ്പിൽ സഞ്ചി നൽകിയുള്ള പരീക്ഷണം നടത്തിയിരുന്നു. അതിൽ നിന്ന് വ്യത്യസ്തമായാണ് ഈ സൗകര്യങ്ങൾ. ബി.എൽ.ഒക്കായിരിക്കും ഫോൺ സൂക്ഷിക്കാനുള്ള ചുമതല. ആളെ തിരിച്ചറിയാനുള്ള ഉത്തരവാദിത്വവും ബി.എൽ.ഒക്കാണ്. സഹായിക്കാൻ സന്നദ്ധ പ്രവർത്തകരും ഉണ്ടാവും. ഒരു സമയം അഞ്ച് പേരിൽ കൂടുതൽ പേർക്ക് പ്രേവശിക്കാനാവില്ലെന്ന നിർദേശം കണക്കിലെടുത്താണ് പത്ത് ഫോണുകൾ വരെ സൂക്ഷിക്കാനുള്ള ബാഗ് ഒരുക്കുന്നത്.

Voters will not be allowed to carry mobile phones inside polling booths during elections. As per guidelines from the Election Commission of India, voters must switch off their phones and deposit them at a counter before entering to vote. A token system will be used to ensure the safe return of devices after voting. This time, authorities have introduced a new deposit mechanism using canvas bags with compartments that can securely hold up to ten phones at a time, ensuring better organization and security.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കിണറ്റിലെ കയറിൽ പിടിച്ച് കിടന്നത് ഒൻപത് മണിക്കൂർ; മകളെ രക്ഷിക്കാൻ ചാടിയ 60-കാരിക്ക് ജീവൻ തിരികെ കിട്ടി, മകൾ മരിച്ചു

Kerala
  •  11 hours ago
No Image

ക്ലാസെടുക്കാൻ അധ്യാപകരില്ല! സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ 4206 ഒഴിവുകൾ; മുന്നിൽ മലപ്പുറം

Kerala
  •  11 hours ago
No Image

പേരാമ്പ്രയിൽ ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം: പൊലിസിനെയും നാട്ടുകാരെയും ആക്രമിച്ചു; സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

Kerala
  •  12 hours ago
No Image

ഇറാന്റെ ആക്രമണങ്ങൾ ഒരിക്കലും യാദൃശ്ചികമല്ല; ഐക്യരാഷ്ട്രസഭയിൽ കടുത്ത നിലപാടുമായി ബഹ്‌റൈൻ

bahrain
  •  13 hours ago
No Image

വിമർശിച്ചാൽ നടപടി; തളിപ്പറമ്പിലെ തോൽവിക്ക് പിന്നാലെ എം.വി ഗോവിന്ദനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; പ്രാദേശിക നേതാക്കളുടെ കസേര തെറിപ്പിച്ച് സിപിഎം

Kerala
  •  13 hours ago
No Image

പെട്രോളിനും ഗ്യാസിനും പിന്നാലെ മൊബൈൽ റീച്ചാർജും പൊള്ളും; നിരക്കുകൾ 15% വരെ കൂടിയേക്കും

National
  •  13 hours ago
No Image

പാലക്കാട്ട് 'തൂഫാൻ' പരിശോധനയ്ക്കിടെ പൊലിസിന് നേരെ ആക്രമണം; വനിതാ സി.പി.ഒ ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ

Kerala
  •  14 hours ago
No Image

'ശരീരത്തിന് ഉന്മേഷം നൽകും, ക്ഷീണം മാറ്റും' തുടങ്ങിയ പരസ്യങ്ങളെല്ലാം വ്യാജം; പ്രമുഖ എനർജി ഡ്രിങ്കുകൾക്കെതിരെ കർശന നടപടിയുമായി എഫ്.എസ്.എസ്.എ.ഐ

National
  •  14 hours ago
No Image

ഇന്ധനവില കുറയണമെങ്കിൽ കുറച്ചുമാസങ്ങൾകൂടി കാത്തിരിക്കണം: മുൻകാല നഷ്ടം നികത്താതെ വില കുറയ്ക്കില്ലെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി

National
  •  15 hours ago
No Image

വേനൽക്കാല യാത്രികരുടെ ശ്രദ്ധയ്ക്ക്; പേയ്‌മെന്റ് തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി യുഎഇയിലെ ബാങ്കുകൾ

uae
  •  15 hours ago