കുവൈത്തിലെ മുബാറക് അൽ കബീറിൽ ഭക്ഷ്യ പരിശോധന ശക്തം; 18 ടണ്ണിലധികം മത്സ്യം നശിപ്പിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലെ മുബാറക് അൽ കബീർ ഗവർണറേറ്റിൽ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായി പരിശോധന കർശനമാക്കി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ. മാർച്ച് മാസത്തിൽ നടത്തിയ വ്യാപക പരിശോധനകളിൽ വിൽപനയ്ക്ക് യോഗ്യമല്ലാത്ത 18 ടണ്ണിലധികം മത്സ്യങ്ങൾ അധികൃതർ പിടിച്ചെടുത്ത് നശിപ്പിച്ചു.
ഗവർണറേറ്റിലെ വിവിധ ഭാഗങ്ങളിലായി 379 ഭക്ഷ്യ സ്ഥാപനങ്ങളിലാണ് അധികൃതർ പരിശോധന നടത്തിയത്. പരിശോധനയിൽ ഗുരുതരമായ 49 നിയമലംഘനങ്ങൾ കണ്ടെത്തി. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിച്ചു. പൊതുജനങ്ങളിൽ നിന്ന് ലഭിച്ച അഞ്ച് പരാതികളിൽ അതോറിറ്റി അടിയന്തരമായി ഇടപെടുകയും പരിഹാരം കാണുകയും ചെയ്തു. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരത്തിലും ശുചിത്വത്തിലും വിട്ടുവീഴ്ചയില്ലെന്ന് അധികൃതർ വ്യക്തമാക്കി.
The Public Authority for Food and Nutrition (PAFN) in Kuwait seized and destroyed over 18 tons of unfit fish during extensive inspections in Mubarak Al-Kabeer Governorate. 49 violations were recorded across 379 establishments.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."