HOME
DETAILS

അതിര്‍ത്തിയില്‍ ഇനി 'പാമ്പും മുതലയും കാവല്‍'; ബംഗ്ലാദേശ് അതിര്‍ത്തിയില്‍ വേറിട്ട സുരക്ഷാ പരീക്ഷണത്തിനൊരുങ്ങി ഇന്ത്യ

  
Web Desk
April 06, 2026 | 3:04 AM

snakes and crocodiles to guard borders india set for a unique security trial on the bangladesh frontier

 

ന്യൂഡല്‍ഹി: ഇന്ത്യബംഗ്ലാദേശ് അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റവും കള്ളക്കടത്തും തടയാന്‍ പാമ്പുകളെയും മുതലകളെയും നിയോഗിക്കാന്‍ അതിര്‍ത്തി സുരക്ഷാ സേന (BSF) ആലോചിക്കുന്നു. ഭൂമിശാസ്ത്രപരമായ കാരണങ്ങളാല്‍ മുള്ളുവേലി നിര്‍മ്മിക്കാന്‍ കഴിയാത്ത നദികളിലും ചതുപ്പുനിലങ്ങളിലും സുരക്ഷ ഉറപ്പാക്കാനാണ് ബിഎസ്എഫ് ഇത്തരമൊരു 'ജൈവ വേലി' പരീക്ഷിക്കുന്നത്. ഇതുസംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ ബിഎസ്എഫ് ഉന്നതതലത്തില്‍ നടന്നതായി ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.

ഇരുരാജ്യങ്ങളും പങ്കിടുന്ന 4,096 കിലോമീറ്റര്‍ അതിര്‍ത്തിയില്‍ ഏകദേശം 175 കിലോമീറ്ററോളം പ്രദേശം നദികളും ചതുപ്പുകളും നിറഞ്ഞതാണ്. ഇത്തരം ദുര്‍ഘടമായ ഇടങ്ങളില്‍ പരമ്പരാഗത രീതിയിലുള്ള നിരീക്ഷണം പ്രായോഗികമല്ലാത്തതിനാല്‍, പാമ്പുകളെയും മുതലകളെയും ജലാശയങ്ങളില്‍ തുറന്നുവിടുന്നത് നുഴഞ്ഞുകയറ്റക്കാര്‍ക്ക് വലിയ ഭീഷണിയാകുമെന്ന് സൈന്യം വിലയിരുത്തുന്നു.

പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി അനുയോജ്യമായ സ്ഥലങ്ങള്‍ കണ്ടെത്താന്‍ ബിഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലവില്‍ ഡ്രോണുകള്‍, സ്മാര്‍ട്ട് സെന്‍സറുകള്‍, സിസിടിവി കാമറകള്‍ തുടങ്ങിയ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് അതിര്‍ത്തിയില്‍ നിരീക്ഷണം നടത്തുന്നത്. എന്നാല്‍ കള്ളക്കടത്തുസംഘങ്ങള്‍ സൈനികരെ ആക്രമിക്കുന്നത് പതിവായതോടെയാണ് പുതിയ പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ച് സേന ആലോചിക്കുന്നത്.

 

കഴിഞ്ഞ ജനുവരിയില്‍ അതിര്‍ത്തിയില്‍ നിന്ന് ഒരു കോടി രൂപയുടെ സ്വര്‍ണം പിടികൂടിയിരുന്നു. നിലവില്‍ ചര്‍ച്ചാഘട്ടത്തിലുള്ള ഈ പദ്ധതി നടപ്പാക്കുന്നതോടെ അതിര്‍ത്തിയിലെ അനധികൃത കടന്നുകയറ്റത്തിന് വലിയ തോതില്‍ തടയിടാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

 

As a novel measure to curb infiltration and smuggling, the Border Security Force (BSF) is considering the deployment of snakes and crocodiles in the riverine and marshy stretches of the Indo-Bangladesh border where physical fencing is not feasible.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കിണറ്റിലെ കയറിൽ പിടിച്ച് കിടന്നത് ഒൻപത് മണിക്കൂർ; മകളെ രക്ഷിക്കാൻ ചാടിയ 60-കാരിക്ക് ജീവൻ തിരികെ കിട്ടി, മകൾ മരിച്ചു

Kerala
  •  13 days ago
No Image

ക്ലാസെടുക്കാൻ അധ്യാപകരില്ല! സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ 4206 ഒഴിവുകൾ; മുന്നിൽ മലപ്പുറം

Kerala
  •  13 days ago
No Image

പേരാമ്പ്രയിൽ ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം: പൊലിസിനെയും നാട്ടുകാരെയും ആക്രമിച്ചു; സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

Kerala
  •  13 days ago
No Image

ഇറാന്റെ ആക്രമണങ്ങൾ ഒരിക്കലും യാദൃശ്ചികമല്ല; ഐക്യരാഷ്ട്രസഭയിൽ കടുത്ത നിലപാടുമായി ബഹ്‌റൈൻ

bahrain
  •  13 days ago
No Image

വിമർശിച്ചാൽ നടപടി; തളിപ്പറമ്പിലെ തോൽവിക്ക് പിന്നാലെ എം.വി ഗോവിന്ദനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; പ്രാദേശിക നേതാക്കളുടെ കസേര തെറിപ്പിച്ച് സിപിഎം

Kerala
  •  13 days ago
No Image

പെട്രോളിനും ഗ്യാസിനും പിന്നാലെ മൊബൈൽ റീച്ചാർജും പൊള്ളും; നിരക്കുകൾ 15% വരെ കൂടിയേക്കും

National
  •  13 days ago
No Image

പാലക്കാട്ട് 'തൂഫാൻ' പരിശോധനയ്ക്കിടെ പൊലിസിന് നേരെ ആക്രമണം; വനിതാ സി.പി.ഒ ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ

Kerala
  •  13 days ago
No Image

'ശരീരത്തിന് ഉന്മേഷം നൽകും, ക്ഷീണം മാറ്റും' തുടങ്ങിയ പരസ്യങ്ങളെല്ലാം വ്യാജം; പ്രമുഖ എനർജി ഡ്രിങ്കുകൾക്കെതിരെ കർശന നടപടിയുമായി എഫ്.എസ്.എസ്.എ.ഐ

National
  •  13 days ago
No Image

ഇന്ധനവില കുറയണമെങ്കിൽ കുറച്ചുമാസങ്ങൾകൂടി കാത്തിരിക്കണം: മുൻകാല നഷ്ടം നികത്താതെ വില കുറയ്ക്കില്ലെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി

National
  •  13 days ago
No Image

വേനൽക്കാല യാത്രികരുടെ ശ്രദ്ധയ്ക്ക്; പേയ്‌മെന്റ് തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി യുഎഇയിലെ ബാങ്കുകൾ

uae
  •  13 days ago