HOME
DETAILS

പേയിളകി മൂന്ന് പശുക്കള്‍ ചത്തു

  
backup
September 13, 2016 | 6:46 PM

%e0%b4%aa%e0%b5%87%e0%b4%af%e0%b4%bf%e0%b4%b3%e0%b4%95%e0%b4%bf-%e0%b4%ae%e0%b5%82%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%aa%e0%b4%b6%e0%b5%81%e0%b4%95%e0%b5%8d%e0%b4%95%e0%b4%b3%e0%b5%8d


തളിപ്പറമ്പ്: കുറുമാത്തൂര്‍ ചവനപ്പുഴയില്‍ മൂന്ന് പശുക്കള്‍ പേവിഷബാധയേറ്റു ചത്തു. കൃഷ്ണന്‍ നമ്പ്യാര്‍ സ്മാരക എല്‍. പി സ്‌കൂളിനു സമീപത്തെ അരോളി ബാലന്റെ രണ്ടു പശുക്കളും, കണിച്ചാമലിലെ പി.പി അശോകന്റെ ഒരു പശുവുമാണ് ചത്തത്. പേയിളകിയ ലക്ഷണങ്ങളോടെ അശോകന്റെ പശു രണ്ടാഴ്ച മുമ്പാണ് ചത്തത്. ദിവസങ്ങള്‍ക്കു ശേഷമാണ് ഇതിനു സമീപത്തുള്ള അരോളി ബാലന്റെ ഒന്നര വയസുള്ള പശുക്കിടാവ് സമാന ലക്ഷണങ്ങള്‍ കാണിച്ച് ചികിത്സക്കിടെയും അവശേഷിച്ച അഞ്ച് വയസുള്ള എട്ടുമാസം ഗര്‍ഭിണിയായ പശു കഴിഞ്ഞ ദിവസവും പേയിളകി ചത്തത്. ആഴ്ചകള്‍ക്കു മുമ്പ് പ്രദേശത്ത് അലഞ്ഞു തിരിയുന്ന പേയിളകിയ ഒരു തെരുവുനായയെ കണ്ടതായി നാട്ടുകാര്‍ പറയുന്നു. ഇതിന്റെ കടിയേറ്റാണ് പശുക്കള്‍ക്ക് പേയിളകിയതെന്ന് സംശയിക്കുന്നു. ഡോക്ടറുടെ നിര്‍ദേശപ്രകാരം പശുവിനെ പരിചരിച്ചവര്‍ക്കെല്ലാം പേവിഷബാധക്കെതിരായ പ്രതിരോധ കുത്തിവയ്പ്പ് നല്‍കി. പശു വളര്‍ത്തല്‍ ഉപജീവനമാര്‍ഗമായി സ്വീകരിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനും പ്രദേശത്തെ പശുക്കള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നതിനും ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിക്കുന്നതിനും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ മുന്‍കൈയെടുക്കുമെന്ന് വാര്‍ഡ് മെമ്പര്‍ പി ലക്ഷ്മണന്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും വീണ്ടും പണിമുടക്കി; യുഎഇയിലും ആഗോളതലത്തിലും മെറ്റാ പ്ലാറ്റ്‌ഫോമുകൾ നിശ്ചലമായി

uae
  •  6 days ago
No Image

ബംഗളൂരുവില്‍ തെരുവ് കച്ചവടക്കാരെ ഒഴിപ്പിക്കല്‍; കര്‍ണാടക മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ച് സാംസ്‌കാരിക-സാമൂഹിക പ്രവര്‍ത്തകര്‍

National
  •  6 days ago
No Image

ലഹരിമുക്തിക്ക് ഡിജിറ്റൽ കൈത്താങ്ങുമായി ദുബൈ പൊലിസ്; 'മസാർ വെൽനസ്' പ്ലാറ്റ്‌ഫോം പുറത്തിറക്കി

uae
  •  6 days ago
No Image

ഭീഷണിയായ 'ആനപ്പാറ'യ്ക്ക് അന്ത്യം; വര്‍ഷങ്ങളുടെ ആശങ്കയ്ക്ക് വിരാമം

Kerala
  •  6 days ago
No Image

'നമ്മുടെ മുഖ്യമന്ത്രി പൊളിയല്ലേ'; വിസിലിന് മുമ്പേ ജയിച്ചത് അവധി പ്രഖ്യാപനം

Kerala
  •  6 days ago
No Image

ദേശാഭിമാനി വാരാന്തപ്പതിപ്പ് അച്ചടിക്കാതിരുന്നത് സാങ്കേതിക കാരണങ്ങളാലെന്ന് എം. സ്വരാജ്; പതിപ്പ് നാളെ ഇറങ്ങും

Kerala
  •  6 days ago
No Image

കടലില്‍ കുളിക്കാനിറങ്ങി കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Kerala
  •  6 days ago
No Image

പൊതിച്ചോര്‍ വിതരണ വിഷയത്തില്‍ ഈഗോ കാണിക്കരുത്; മന്ത്രിയുടെ നിലപാടിനെതിരെ മുഹമ്മദ് റിയാസ്

Kerala
  •  6 days ago
No Image

സര്‍വകക്ഷിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി പ്രതിപക്ഷ എം.പിമാര്‍; യോഗം പാര്‍ട്ടികളെ പിളര്‍ത്താനുള്ള ശ്രമമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍

latest
  •  6 days ago
No Image

മഴക്കെടുതിയില്‍ മുങ്ങി ജമ്മുകശ്മീര്‍; മണ്ണിടിച്ചിലും പ്രളയവും, മരണം 11 ആയി

National
  •  6 days ago