HOME
DETAILS

ശോഭയോട് മോശമായി പെരുമാറിയിട്ടില്ല; വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നത് പിടിക്കപ്പെട്ടതോടെ ബിജെപി വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 

  
Web Desk
April 08, 2026 | 11:50 AM

congress workers denied allegations made by bjp candidate shobha surendran

പാലക്കാട്; പാലക്കാട് കണ്ണാടിയില്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ബിജെപി സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളി കോണ്‍ഗ്രസ്. കാറിലെത്തിയ കോണ്‍ഗ്രസ് സംഘം തനിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചെന്നായിരുന്നു ശോഭയുടെ പരാതി. എന്നാല്‍ ശോഭയോട് മോശമായി പെരുമാറിയിട്ടില്ലെന്നും പണം നല്‍കുന്ന ദൃശ്യങ്ങള്‍ പിടിക്കപ്പെട്ടതിന്റെ ജാള്യത മറക്കാന്‍ ബിജെപി ആരോപണങ്ങളുന്നയിക്കുകയാണെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു.

'അവിചാരിതമായാണ് പണം കൊടുക്കുന്നത് കണ്ടത്. നേരത്തെ ഇവരുടെ വാഹനത്തെ ഫോളോ ചെയ്തിരുന്നുവെന്നത് ആരോപണം മാത്രമാണ്. പണം കൊടുക്കുന്നത് കണ്ടപ്പോള്‍ വീഡിയോ എടുത്തു. ഇത് മനസിലായപ്പോഴാണ് ശോഭ അശ്ലീല ആംഗ്യം കാണിച്ചുവെന്ന ആരോപണം ഉയര്‍ത്തുന്നത്. പണം കൊടുത്ത സ്ത്രീ പാലക്കാടുള്ളതല്ലെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യക്തമാക്കി. മൂന്ന് ദിവസമായി പിന്തുടരുന്നു എന്ന ആരോപണവും പ്രവര്‍ത്തകര്‍ നിഷേധിച്ചു. കഴിഞ്ഞ മൂന്ന് ദിവസമായി തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളുടെ തിരക്കിലായിരുന്നുവെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വ്യക്തമാക്കി. 

പാലക്കാട് മണ്ഡലം കേന്ദ്രീകരിച്ച് ശോഭ സുരേന്ദ്രന്റെ നേതൃത്വത്തില്‍ പണവും, സാരിയും വിതരണം ചെയ്‌തെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഇന്ന് ഇതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നു. അമ്പലങ്ങളില്‍ 50000, മരണ വീടുകളില്‍ 25000 വരെ നല്‍കിയതായി യുഡിഎഫ് പ്രവര്‍ത്തകര്‍ ആരോപിച്ചു.

കണ്ണാടി മേഖലയില്‍ പണം വിതരണം ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതറിഞ്ഞ് സ്ഥലത്തെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീഡിയോ പകര്‍ത്തി. ഇതറിഞ്ഞ ശോഭ സുരേന്ദ്രന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് തട്ടികയറുകയും, ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. 

നേരത്തെ കലാശക്കൊട്ടില്‍ പങ്കെടുക്കുന്നവര്‍ക്കും ബിജെപിയുടെ നേതൃത്വത്തില്‍ പണം വിതരണം ചെയ്തതായി ആരോപണമുയര്‍ന്നിരുന്നു. നിശബ്ദ പ്രചരണ ദിവസമായ ഇന്ന് രാവിലെയോടെയാണ് ശോഭയുടെ നേതൃത്വത്തില്‍ പാവപ്പെട്ടവരുടെ വീടുകള്‍ കേന്ദ്രീകരിച്ച് പണം വിതരണം ചെയ്തത്. ശോഭയോടൊപ്പം വെള്ള സാരി ധരിച്ച മറ്റൊരു സ്ത്രീയുമുണ്ട്. അവരാണ് പണം സൂക്ഷിക്കുകയും വിതരണം ചെയ്യുകയും ചെയ്തതെന്നും യുഡിഎഫ് പ്രവര്‍ത്തകര്‍ പറയുന്നു. 

കോഴ നല്‍കുന്നത് പിടിക്കപ്പെട്ടതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ ആരോപണം ഉന്നയിച്ച് മുഖം രക്ഷിക്കാനായിരുന്നു ശോഭ സുരേന്ദ്രന്റെ ശ്രമം. കാറിലെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അശ്ലീല ആംഗ്യം കാണിച്ചെന്നും, അതിനാലാണ് അവരെ തടഞ്ഞതെന്നുമായിരുന്നു ശോഭയുടെ ന്യായീകരണം.

congress workers said they did not misbehave with shobha and alleged that the bjp is making false accusations after being caught distributing money to voters.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നില്ലെന്ന് റിപ്പോര്‍ട്ട്; വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷമെന്ന് ഹൈക്കമാന്‍ഡ് തീരുമാനിച്ചതായി സൂചന

Kerala
  •  11 days ago
No Image

തുടക്കം ജനപ്രിയം; സൗജന്യ വൈദ്യുതി, സ്ത്രീ സുരക്ഷക്ക് പ്രത്യേക സേന, ലഹരി തടയാനും പട്രോൾ സംഘം...ആദ്യ ഫയലുകളിൽ ഒപ്പിട്ട് വിജയ്  

National
  •  11 days ago
No Image

ഏരിയാ കമ്മിറ്റിയംഗത്തെ തരംതാഴ്ത്തിയതില്‍ പ്രതിഷേധിച്ച് പാലക്കാട് സി.പി.എമ്മില്‍ കൂട്ടരാജി, പാര്‍ട്ടി വിട്ടത് 24 ഓളം പേര്‍

Kerala
  •  11 days ago
No Image

'വിശപ്പും ദാരിദ്ര്യവും അറിയുന്ന സാധാരണക്കാരനാണ് ഞാന്‍, നിങ്ങളുടെ 'തമ്പി', തെറ്റ് ചെയ്യില്ല കൂടെയുള്ളവരെ ചെയ്യാന്‍ അനുവദിക്കില്ല, അങ്ങിനെ ഒരു മോഹമുണ്ടെങ്കില്‍ മായ്ച്ചു കളഞ്ഞേക്കൂ...' മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയിന്റെ വൈകാരിക പ്രസംഗം

National
  •  11 days ago
No Image

ജ്യൂസിൽ മയക്കുമരുന്ന് കലർത്തി പീഡനം; ദൃശ്യങ്ങൾ കാട്ടി ബ്ലാക്ക് മെയിലിംഗ്: പത്തനംതിട്ടയിൽ ഓട്ടോ ഡ്രൈവർ പിടിയിൽ

Kerala
  •  11 days ago
No Image

അവയവദാനത്തിനായി വ്യാജരേഖ: മുഖ്യപ്രതി നജീബ് പിടിയില്‍

Kerala
  •  11 days ago
No Image

തമിഴ് മണ്ണിൽ ‘ദളപതി’ യുഗം: ദ്രാവിഡ കോട്ടകൾ തകരുമോ? ബിജെപിയുടെ തന്ത്രങ്ങളും തമിഴ്നാടിന്റെ രാഷ്ട്രീയ ഭാവിയും; In-Depth Story

National
  •  11 days ago
No Image

തമിഴ്‌നാട്ടില്‍ വിജയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തത ഒന്‍പത് മന്ത്രിമാര്‍ ഇവരെല്ലാം...

National
  •  11 days ago
No Image

സ്റ്റാലിന്‍ പറഞ്ഞു സഖ്യ കക്ഷികള്‍ പിന്തുണച്ചു; വിജയ്‌യുടെ  അന്തിമ 'വിജയത്തി'ന് പിന്നില്‍ ഡി.എം.കെയുടെ ഇടപെടലെന്ന് പാര്‍ട്ടി വക്താവ്   

National
  •  11 days ago
No Image

ബ്രസീലിന്റെ ആശങ്ക, മെസ്സിയുടെ പ്രതീക്ഷ; നെയ്മറുടെ ലോകകപ്പ് സാധ്യതകളെക്കുറിച്ച് അർജന്റീന നായകൻ

Football
  •  11 days ago