HOME
DETAILS

ബിഹാറിലെ ആദ്യ ബിജെപി മുഖ്യമന്ത്രി; സാമ്രാട്ട് ചൗധരി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

  
Web Desk
April 15, 2026 | 4:12 AM

bihars first bjp chief minister samrat choudhary to take oath today

പട്ന: ബിഹാർ രാഷ്ട്രീയത്തിൽ രണ്ട് പതിറ്റാണ്ട് നീണ്ടുനിന്ന നിതീഷ് കുമാർ യുഗത്തിന് അന്ത്യം. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി ഒരു ബിജെപി നേതാവ് മുഖ്യമന്ത്രി പദവിയിലേക്ക് ഉയരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷനും നിലവിലെ ഉപമുഖ്യമന്ത്രിയുമായ സാമ്രാട്ട് ചൗധരി ഇന്ന് ബിഹാർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. പട്നയിലെ ലോക്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുക്കും.

നിതീഷ് കുമാർ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതോടെയാണ് എൻഡിഎ നിയമസഭാ കക്ഷി നേതാവായി സാമ്രാട്ട് ചൗധരിയെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും.

മുതിർന്ന നേതാവ് ശകുനി ചൗധരിയുടെ മകനായ സാമ്രാട്ട് ചൗധരി, ആർജെഡിയിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. പിന്നീട് ജെഡിയുവിൽ എത്തിയ അദ്ദേഹം 2017-ലാണ് ബിജെപിയിൽ ചേരുന്നത്. പിന്നാക്ക വിഭാഗങ്ങൾക്കിടയിൽ ബിജെപിയുടെ കരുത്തനായ മുഖമായ ചൗധരി, ചുരുങ്ങിയ കാലം കൊണ്ട് പാർട്ടിയിൽ നിർണായക സ്വാധീനമുറപ്പിച്ചു.

പുതിയ സർക്കാരിൽ മന്ത്രിസഭയിൽ വലിയ അഴിച്ചുപണികൾക്ക് സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നിരുന്നാലും, സഖ്യകക്ഷിയായ ജെഡിയുവിന് രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങൾ നൽകിയേക്കും. അതേസമയം, നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുമാർ ഉപമുഖ്യമന്ത്രി സ്ഥാനത്തോട് താല്പര്യം പ്രകടിപ്പിച്ചിട്ടില്ലെന്നാണ് വിവരം.

ബിഹാറിലെ തൊഴിലില്ലായ്മ, കുടിയേറ്റ പ്രശ്നങ്ങൾ, വികസന മുരടിപ്പ് എന്നിവ പരിഹരിക്കുക എന്ന വലിയ ദൗത്യമാണ് സാമ്രാട്ട് ചൗധരിക്ക് മുന്നിലുള്ളത്. മണ്ഡൽ രാഷ്ട്രീയത്തിന്റെ സ്വാധീനമേഖലകളിൽ ബിജെപി നേരിട്ട് അധികാരം പിടിക്കുമ്പോൾ, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത് എങ്ങെന പ്രതിഫലിക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.

 

In a landmark shift for Bihar politics, Samrat Choudhary is set to take the oath of office as Chief Minister today, April 15, 2026. This marks the first time a leader from the Bharatiya Janata Party (BJP) will hold the top post in the state.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയിലെ പുതിയ പാറ്റ വിപ്ലവം; വ്യവസ്ഥിതിയോടുള്ള പുതുതലമുറയുടെ വിയോജിപ്പ് | Cockroach Janta Party

National
  •  8 days ago
No Image

'ദുബൈ നൗ' ആപ്പിൽ 180 പുതിയ സേവനങ്ങൾ കൂടി ലഭ്യമാക്കുന്നു

uae
  •  8 days ago
No Image

'അണുബോംബ് വർഷിച്ചാലും ചവിട്ടിയരച്ചാലും വീണ്ടും എഴുന്നേൽക്കുന്ന'; കോക്രോച്ച് ജനത പാർട്ടിക്ക് പിന്തുണയുമായി ബിനീഷ് കോടിയേരി, 'ഞാനുമൊരു കോക്രോച്ച്' എന്ന് പ്രഖ്യാപനം

Kerala
  •  8 days ago
No Image

മതംമാറാൻ വിസമ്മതിച്ചതിന് കുടിവെള്ളവും ഉപജീവനവും വിലക്കി; ഛത്തീസ്ഗഢിൽ ക്രൈസ്‌തവ കുടുംബങ്ങൾ കടുത്ത സാമൂഹിക ബഹിഷ്‌കരണത്തിൽ

National
  •  8 days ago
No Image

മിന്നും ഫോമിലുള്ള ഭുവനേശ്വറിന് സൺറൈസേഴ്സ് ബാറ്റിങ് നിരയുടെ പ്രഹരം; ഐപിഎല്ലിലെ നാണക്കേടിന്റെ റെക്കോർഡിൽ ഒന്നാമത്

Cricket
  •  8 days ago
No Image

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കൽ: നാളെ നടപടിയുണ്ടാകില്ല, സർക്കാർ താമസക്കാർക്കൊപ്പം; ഹൈക്കോടതിയെ സമീപിക്കുമെന്ന് മന്ത്രി റോജി എം. ജോൺ

Kerala
  •  8 days ago
No Image

മാന്നാർ കുളിക്കടവ് അക്രമം: വീട്ടമ്മയെ പീഡിപ്പിക്കാനും വെള്ളത്തിൽ മുക്കിക്കൊല്ലാനും ശ്രമിച്ച പ്രതിക്കായി ലുക്കൗട്ട് നോട്ടീസ്; പ്രതി ബംഗളൂരുവിലേക്ക് കടന്നതായി സൂചന

Kerala
  •  8 days ago
No Image

ഗൾഫ് രാജ്യങ്ങളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; ബഹ്റൈന് ട്രംപിന്റെ ഉറപ്പ്

bahrain
  •  8 days ago
No Image

സ്വന്തം റെക്കോഡ് തിരുത്തിക്കുറിച്ച് അഭിഷേക് ഷോ; മുന്നിലുള്ളത് വൈഭവ് സൂര്യവംശി മാത്രം, ഐപിഎല്ലിൽ വമ്പൻ നേട്ടം!

Cricket
  •  8 days ago
No Image

കുവൈത്തിലെ വ്യോമഗതാഗതം സാധാരണ നിലയിലേക്ക്; അന്താരാഷ്ട്ര വിമാന സർവീസുകൾ ജൂൺ മുതൽ ഘട്ടം ഘട്ടമായി പുനരാരംഭിക്കും

Kuwait
  •  8 days ago