HOME
DETAILS

യു.എ.ഇയില്‍ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയ്ക്ക് സാധ്യത; താപനില ഉയരും | UAE Weather Updates

  
April 16, 2026 | 3:44 AM

Fair to partly cloudy weather with dust expected in UAE

അബൂദബി: യു.എ.ഇയില്‍ ഇന്ന് അന്തരീക്ഷം ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും ചിലയിടങ്ങളില്‍ പൊടിക്കാറ്റിന് സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എന്‍.സി.എം) അറിയിച്ചു. തീരദേശങ്ങളിലും ഉള്‍നാടന്‍ പ്രദേശങ്ങളിലും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഇത് പൊടിപടലങ്ങള്‍ ഉയരുന്നതിനും ദൂരക്കാഴ്ച കുറയുന്നതിനും കാരണമാകും. അറേബ്യന്‍ ഗള്‍ഫിലും ഒമാന്‍ കടലിലും തിരമാലകള്‍ ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രദേശത്ത് അനുഭവപ്പെടുന്ന ദുര്‍ബലമായ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനമാണ് ഇതിന് കാരണം.
തീരദേശങ്ങളിലും ഉള്‍നാടന്‍ പ്രദേശങ്ങളിലും താപനില 30 ഡിഗ്രി സെല്‍ഷ്യസിനും 34 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലായിരിക്കും. അതേസമയം, പര്‍വതപ്രദേശങ്ങളില്‍ താരതമ്യേന കുറഞ്ഞ താപനിലയാകും അനുഭവപ്പെടുക.
നാളയും സമാനമായ കാലാവസ്ഥ തുടരും. ചില പടിഞ്ഞാറന്‍ തീരപ്രദേശങ്ങളിലും ദ്വീപുകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 35 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. എന്നാല്‍ വാരാന്ത്യത്തില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ കാലാവസ്ഥയില്‍ മാറ്റമുണ്ടാകുകയും താപനില ക്രമേണ ഉയരുകയും ചെയ്യും. തീരദേശങ്ങളിലും ഉള്‍നാടന്‍ പ്രദേശങ്ങളിലും രാത്രിയിലും അതിരാവിലെയും അന്തരീക്ഷത്തില്‍ ഈര്‍പ്പത്തിന്റെ (ഹ്യൂമിഡിറ്റി) അളവ് വര്‍ധിക്കും. 
തിങ്കളാഴ്ചയോടെ പടിഞ്ഞാറന്‍ മേഖലകളില്‍ വീണ്ടും കാറ്റും പൊടിയും ശക്തമാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് ഇറക്കിയ ഏറ്റവും പുതിയ അപ്‌ഡേറ്റ്‌സില്‍ പറയുന്നു. 

Summary: UAE will experience fair to partly cloudy conditions today (April 16), with blowing dust at times, as a weak low-pressure system continues to influence the region, according to the National Centre of Meteorology. Light to moderate winds are expected, freshening at times and reaching up to 40 km/h, particularly across coastal and internal areas, raising dust and reducing visibility. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പിൽ ജയിക്കാൻ പശുവിനെ കൊന്ന് മുസ്‍ലിം യുവാക്കളെ കുടുക്കാൻ ശ്രമം; ഗ്രാമമുഖ്യനടക്കം മൂന്ന് പേർ അറസ്റ്റിൽ

National
  •  6 days ago
No Image

നടൻ അബു സലീം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  6 days ago
No Image

ഔദ്യോഗിക വാഹനം നിഷേധിച്ചു; 15 കിലോമീറ്റർ സൈക്കിൾ ചവിട്ടി പഞ്ചായത്ത് പ്രസിഡന്റിന്റെ വേറിട്ട പ്രതിഷേധം

Kerala
  •  6 days ago
No Image

കോട്ടയത്ത് കുളത്തിൽ വീണ് 14 വയസുകാരൻ മുങ്ങി മരിച്ചു

Kerala
  •  6 days ago
No Image

പരിഹാസങ്ങളിൽ നിന്ന് അഭിനന്ദനങ്ങളിലേക്ക്! ശ്രീലങ്കൻ താരങ്ങളുടെ 'സ്ലെഡ്ജിങ്ങിന്' ബാറ്റ് കൊണ്ട് മറുപടി നൽകി വൈഭവ് സൂര്യവംശി; ഒടുവിൽ കൈയടിച്ച് ലങ്കൻ താരങ്ങൾ

Cricket
  •  6 days ago
No Image

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയ ഫലം പ്രഖ്യാപിച്ചു; 87 ശതമാനത്തിലധികം അപേക്ഷകളിൽ ഫലപ്രഖ്യാപനം പൂർത്തിയായി

National
  •  6 days ago
No Image

ലേഡീസ് കോച്ചിൽ കയറുന്ന പുരുഷന്മാർ ജാഗ്രതൈ; ജൂലൈ 1 മുതൽ പിഴ 2500 രൂപ, യാത്രാവിലക്കും ഉണ്ടായേക്കാം

National
  •  6 days ago
No Image

നോക്കൗട്ട് ഉറപ്പിക്കാൻ സ്പെയിൻ; ആദ്യ ഇലവനിൽ ലമീൻ യമാലും ഡാനി ഓൾമോയും! സഊദിക്ക് ഇന്ന് കടുത്ത പരീക്ഷണം

Football
  •  6 days ago
No Image

ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്ത് വീണു; തൃശ്ശൂരിൽ പതിനാലുകാരൻ മരിച്ചു

Kerala
  •  6 days ago
No Image

മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണി; ഹാർദിക്കും സൂര്യയും പുറത്തേക്ക്? രോഹിതിന്റെ പിൻഗാമിയാകാൻ ജയ്‌സ്വാളും തിലകും!

Cricket
  •  6 days ago