നവജ്യോത് സിദ്ധുവിന്റെ ഭാര്യ നവ്‌ജ്യോത് കൗര്‍ ബിജെപി അംഗത്വം രാജിവച്ചു
ചണ്ഡിഗഡ്: മുന്‍ ക്രിക്കറ്റ് താരവും രാജ്യസഭാ എം.പിയുമായിരുന്ന നവജ്യോത് സിദ്ധുവിന്റെ ഭാര്യ നവ്‌ജ്യോത് കൗര്‍ ബിജെപി അംഗത്വം രാജിവച്ചു.സിദ്ദുവിന്റെ പുതിയ പാര്‍ട്ടിയായ ആവാസെ പഞ്ചാബ് രൂപീകരിച്ചതിന് പിന്നാലെയാണിത്. സിദ്ധു നേരത്തെ തന്നെ എംപി സ്ഥാനവും ബിജെപി അംഗത്വവും രാജിവച്ചിരുന്നു.നവജ്യോത് കൗര്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് രാജിക്കത്തയച്ചു.
ബിജെപിയുടെ ഏകാധിപത്യ പ്രവണതയെ വിമര്‍ശിച്ചാണ് കൗര്‍ രാജി പ്രഖ്യാപിച്ചത്. അകാലിദളുമായുള്ള സഖ്യം അവസാനിപ്പിക്കാന്‍ ബിജെപി തയാറാകാത്തതിനാല്‍ തനിക്ക് പാര്‍ട്ടിയില്‍ തുടരാന്‍ കഴിയില്ലെന്നും കൗര്‍ പറഞ്ഞു.
2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമൃതസര്‍ സീറ്റിനെച്ചൊല്ലിയാണ് സിദ്ദു ബി.ജെ.പിയുമായി ഇടഞ്ഞത്. തുടര്‍ന്ന് രാജ്യസഭാ അംഗത്വം ഒഴിഞ്ഞിരുന്നു. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ബിജെപി വിട്ട് പുതിയ പാര്‍ട്ടി സിദ്ധു പ്രഖ്യാപിച്ചത്. നേരത്തെ സിദ്ധു ആം ആദ്മി പാര്‍ട്ടിയില്‍ ചേരുമെന്നും എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി സിദ്ധുവിനെ ഉയര്‍ത്തിക്കാട്ടുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വാര്‍ത്തകളെല്ലാം തള്ളിയാണ് അദ്ദേഹം പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."