പാമ്പുകടിയേറ്റ് സംസ്ഥാനത്ത് വീണ്ടും മരണം; മരിച്ചത് ചികിത്സയിലായിരുന്ന 75കാരി
കോഴിക്കോട്: സംസ്ഥാനത്ത് ഒരാള്‍ കൂടി പാമ്പു കടിയേറ്റ് മരിച്ചു. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന തളിപ്പറമ്പ് സ്വദേശി നഫീസ (75) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു നഫീസക്ക് പാമ്പുകടിയേറ്റത്.
ഇവരെ തളര്‍ന്ന നിലയില്‍ ബന്ധുക്കള്‍ വീടിനകത്ത് കണ്ടെത്തുകയായിരുന്നു. ആദ്യം തളിപ്പറമ്പ് സഹകരണ ആശുപത്രില്‍ പ്രവേശിപ്പിച്ചു. പിന്നീട് ആരോഗ്യസ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ഇവരെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് മരിച്ചത്.
പാമ്പുകടിയേറ്റാണ് മരണമെന്ന് മെഡിക്കല്‍ കോളജ് അധികൃതര്‍ സ്ഥിരീകരിച്ചു. ശംഖുവരയന്‍ പാമ്പാണ് കടിച്ചതെന്നാണ് അനുമാനം.
ചൂട് ക്രമാതീതമായി കൂടിയതോടെ പാമ്പുകടിയേറ്റുള്ള കേസുകള്‍ സംസ്ഥാനത്ത് വര്‍ധിച്ചിരിക്കുകയാണ്. ഇന്നും ഇന്നലെയുമായി നിരവധി പേര്‍ക്ക് പാമ്പുകടിയേറ്റതായുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നാലു പേരാണ് ഒരാഴ്ചക്കിടെ പാമ്പുകടിയേറ്റ് മരിച്ചത്. ഇന്ന് എറണാകുളം ചെറായിയില്‍ വിനോദ സഞ്ചാരിക്ക് പാമ്പുകടിയേറ്റതായും റിപ്പോര്‍ട്ടുണ്ട്.
a 75 year old woman has died in kerala after suffering a snake bite. she was undergoing treatment but could not be saved.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."