HOME
DETAILS

അലുവ അതുൽ വധക്കേസ്: ഗൂഢാലോചനയിൽ പങ്കുള്ള ഒരാൾ കൂടി പൊലിസിന്റെ വലയിൽ

  
April 26, 2026 | 12:56 PM

aluva athul murder case one more plotter falls into police net

കൊല്ലം: സംസ്ഥാനത്തെ നടുക്കിയ അലുവ അതുൽ കൊലപാതകക്കേസിൽ ഒരു പ്രതിയെ കൂടി പൊലിസ് പിടികൂടി. കടത്തൂർ സ്വദേശി അജ്മലാണ് അന്വേഷണ സംഘത്തിന്റെ വലയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 13 ആയി. കൊലയാളി സംഘത്തിന് രക്ഷപ്പെടാൻ സൗകര്യമൊരുക്കിയ സ്വിഫ്റ്റ് കാറിന്റെ ഉടമയാണ് അജ്മൽ. കൃത്യം നടന്ന സമയത്ത് ഇയാൾ വാഹനത്തിലുണ്ടായിരുന്നുവെന്നും കൊലപാതക ഗൂഢാലോചനയിൽ നേരിട്ട് പങ്കാളിയാണെന്നും പൊലിസ് സ്ഥിരീകരിച്ചു.

അതുൽ സഞ്ചരിച്ചിരുന്ന വാഹനത്തെ തടയാനും വേഗത കുറയ്ക്കാനുമാണ് അജ്മലിന്റെ സ്വിഫ്റ്റ് കാർ ഉപയോഗിച്ചത്. അതുൽ സഞ്ചരിച്ച കാറിന് തൊട്ടുമുന്നിലായി സ്വിഫ്റ്റ് കാർ ഓടിച്ച് വേഗത നിയന്ത്രിച്ചത് അജ്മലായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. അക്രമം നടക്കുന്നതിന് മുമ്പ് അജ്മൽ ഓടിച്ച കാറിന് പിന്നാലെ ഇന്നോവ കാറിലെത്തിയ കൊലയാളി സംഘം അതുലിനെ വളയുകയും മാരകമായി ആക്രമിച്ച് കൊലപ്പെടുത്തുകയുമായിരുന്നു.

അതുൽ ജയിലിൽ നിന്നിറങ്ങിയാൽ എന്നെ വകവരുത്തുമായിരുന്നു. അതുകൊണ്ട് അവൻ മരിക്കേണ്ടത് എന്റെയും ആവശ്യമായിരുന്നു എന്ന് അറസ്റ്റിലായ കായംകുളം സ്വദേശി ഷാൻ മോൻ പൊലിസിന് നൽകിയ മൊഴിയിൽ പറയുന്നു. ഷാൻ മോൻ, അൻഷാദ് എന്നിവരുടെ കസ്റ്റഡി കാലാവധി അവസാനിച്ചു. കൊലപാതകത്തിന് ഇന്നോവ കാർ എത്തിച്ചുനൽകിയത് താനാണെന്ന് ഷാൻ മോൻ സമ്മതിച്ചു.

പ്രാദേശിക ഗുണ്ടാ സംഘങ്ങളായ വയനകം സംഘവും കടത്തൂർ സംഘവും തമ്മിലുള്ള ദീർഘകാലത്തെ കുടിപ്പകയാണ് അലുവ അതുലിന്റെ കൊലപാതകത്തിൽ കലാശിച്ചത്. കൊല്ലപ്പെട്ട അലുവ അതുൽ ജിം സന്തോഷ് വധക്കേസിലെ ഒന്നാം പ്രതിയായിരുന്നു. ക്രൂരമായി ആളുകളെ ആക്രമിക്കുന്ന സ്വഭാവക്കാരനായ അതുലിന് ഹൽവയോടുള്ള താൽപ്പര്യമാണ് 'അലുവ അതുൽ' എന്ന പേര് നൽകിയത്. ശത്രുക്കൾ പിന്നീട് നടക്കാതിരിക്കാൻ ചുറ്റിക കൊണ്ട് കാൽമുട്ട് അടിച്ചുതകർക്കുന്നതാണ് ഇയാളുടെ രീതി. കഴിഞ്ഞ വർഷം മാർച്ച് 27-ന് ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി, പൊലിസ് സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുന്ന വഴിക്കാണ് അതുൽ കൊല്ലപ്പെട്ടത്.

കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലിസ് നിഗമനം. ബാക്കിയുള്ളവരെ എത്രയും വേഗം പിടികൂടി 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നേരത്തെ നടന്ന ജിം സന്തോഷ് വധക്കേസിലും 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ പൊലിസിന് സാധിച്ചിരുന്നു. കഴിഞ്ഞ മാർച്ച് 14-നാണ് കരുനാഗപ്പള്ളിയിൽ വെച്ച് അതുൽ കൊല്ലപ്പെട്ടത്.

 

Police have arrested one more suspect in the Aluva Athul murder case, bringing the total number of arrests to 13. The arrested individual, Ajmal, is the owner of the car used to intercept Athul’s vehicle and was allegedly part of the core conspiracy.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: സ്വകാര്യ ബസുകളുടെ നഷ്ടം പഠിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ

Kerala
  •  5 days ago
No Image

ഇ20 പെട്രോൾ വിവാദം: ജന്തർ മന്ദിറിൽ അനുമതി നിഷേധിച്ചാൽ ഗഡ്കരിയുടെ വീടിന് മുന്നിൽ കുത്തിയിരിക്കും; പ്രഖ്യാപനവുമായി തെഹ്‌സീൻ പൂനാവാല

National
  •  5 days ago
No Image

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ഇന്ന് ആറ് പേർക്ക് കൂടി രോഗബാധ, പത്തനംതിട്ടയിൽ അതീവ ജാഗ്രത

Kerala
  •  5 days ago
No Image

വാട്‌സ്‌ആപ്പിൽ 'അക്കൗണ്ട് സ്റ്റേറ്റ്മെന്റ്' വന്നാൽ സൂക്ഷിക്കുക! സംസ്ഥാനത്ത് പുതിയ സൈബർ തട്ടിപ്പ് വ്യാപിക്കുന്നു

Kerala
  •  5 days ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ റാഗിങ്; നാല് വിദ്യാർഥികളെ വൈസ് ചാൻസലർ സസ്‌പെൻഡ് ചെയ്തു

Kerala
  •  5 days ago
No Image

ഓസ്‌ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; സുരക്ഷ അതീവ കർശനമാക്കി

National
  •  5 days ago
No Image

യുഎഇയിൽ വേനലവധിക്ക് ശേഷം സ്കൂളുകൾ എപ്പോൾ തുറക്കും? അക്കാദമിക് കലണ്ടറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  5 days ago
No Image

ഭരണകൂടത്തിന്റെ അപ്രതീക്ഷിത നടപടി; ലക്ഷദ്വീപിൽ ക്ലർക്കുമാരും അറ്റൻഡർമാരും ഉൾപ്പെടെ 47 സർക്കാർ ജീവനക്കാരെ സർവീസിൽ നിന്ന് നീക്കി

National
  •  5 days ago
No Image

കുട്ടികൾക്കും വയോജനങ്ങൾക്കും പ്രത്യേക ഓഫറുമായി ഇത്തിഹാദ് റെയിൽ; പ്രായം തെളിയിക്കാൻ എമിറേറ്റ്സ് ഐഡി നിർബന്ധം

uae
  •  5 days ago
No Image

മരണവും ക്രൂരതയും വിനോദമാകുന്ന കാലം; എന്തുകൊണ്ട് മനുഷ്യർ 'ഡാർക്ക് ടൂറിസ'ത്തിലേക്ക് ആകർഷിക്കപ്പെടുന്നു?

National
  •  5 days ago