HOME
DETAILS

കടിച്ച പാമ്പിനെ പിടിച്ച് കുപ്പിയിലാക്കി യുവാവ് ആശുപത്രിയില്‍

  
Web Desk
April 29, 2026 | 3:17 AM

youth brings snake that bit him to hospital in tirur malappuram

തിരൂര്‍: കടിച്ച പാമ്പിനെ പിടിച്ച് കുപ്പിയിലാക്കി അതുമായി ആശുപത്രിയിലെത്തി യുവാവ്. മലപ്പുറം ആനപ്പടി സ്വദേശിയായ നാസിമാണ് തന്നെ കടിച്ച പാമ്പുമായി ആശുപത്രിയില്‍ എത്തിയത്. പരിശോധനയില്‍ നീര്‍ക്കോലിയാണെന്ന് മനസ്സിലായി.

ചൊവ്വാഴ്ച വൈകീട്ടോടേയായിരുന്നു സംഭവം. വീട്ടിലേക്ക് വരുന്ന വഴിയില്‍ വെച്ചാണ് നാസിമിന് കടിയേറ്റത്. ഉടന്‍ തന്നെ പാമ്പിനെ പിടികൂടി. സുഹൃത്തുക്കളോടൊപ്പം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തി.

പാമ്പിനെ പരിശോധിച്ചപ്പോള്‍ നീര്‍ക്കോലിയാണെന്ന് മനസ്സിലായി. ഇതിന് വിഷമില്ല. കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ വെച്ച ശേഷം വിട്ടയച്ചു.

അതിനിടെ, സംസ്ഥാനത്ത് ഇന്നലെ പാമ്പുകടിയേറ്റെന്ന് സംശയിച്ച് 39 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ 15 കേസുകള്‍ പാമ്പ് കടിയേറ്റതായി സ്ഥിരീകരിച്ചു.  കോഴിക്കോട് 4 , പത്തനംതിട്ട, പാലക്കാട് 2 വീതം, കണ്ണൂര്‍, കോട്ടയം, മലപ്പുറം, തൃശ്ശൂര്‍, തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ ഓരോ കേസുകള്‍ എന്നിങ്ങനെയാണ് സ്ഥിരീകരിച്ചത്.

a young man from malappuram brought the snake that bit him to a hospital in tirur. doctors later confirmed it was a non venomous water snake and he was discharged after observation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണി; ഹാർദിക്കും സൂര്യയും പുറത്തേക്ക്? രോഹിതിന്റെ പിൻഗാമിയാകാൻ ജയ്‌സ്വാളും തിലകും!

Cricket
  •  7 days ago
No Image

കണ്ണൂരിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു; ഭർത്താവടക്കം രണ്ടുപേർക്ക് പരുക്ക്

Kerala
  •  7 days ago
No Image

സമാധാന ചർച്ച പുരോഗമിക്കുന്നതിനിടെ ട്രംപിന്റെ പ്രകോപനം- ലെബനനിലെ 'പ്രോക്സികൾ' പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ ഇറാനെ ആക്രമിക്കും

International
  •  7 days ago
No Image

മദ്യലഹരിയിൽ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; 14 കാരനായ ബന്ധു പൊലിസ് പിടിയിൽ

National
  •  7 days ago
No Image

പെലെയുടെ ബ്രസീലും വഴിമാറി; ലോകകപ്പ് ചരിത്രത്തിൽ ഒരൊറ്റ രാജാവ്, റെക്കോർഡുകൾ തകർത്തെറിഞ്ഞ് ഡച്ച് പട!

Football
  •  7 days ago
No Image

പ്ലസ് വൺ അഡ്മിഷൻ: രണ്ടാം അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു

Kerala
  •  7 days ago
No Image

ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ആ 'മഹാ റെക്കോർഡ്'; പുരുഷ താരങ്ങളെ പിന്നിലാക്കി ഇന്ത്യൻ നായികയുടെ ‘ഡബിൾ സെഞ്ച്വറി’

Cricket
  •  7 days ago
No Image

സംസ്ഥാനത്ത് പുതുതായി 7 പേര്‍ക്ക് കൂടി ഷിഗെല്ല

Kerala
  •  7 days ago
No Image

കനത്ത മഴയ്ക്കിടെ ബസും ട്രക്കും കൂട്ടിയിടിച്ചു; ഒരാള്‍ മരിച്ചു, 25 പേര്‍ക്ക് പരുക്ക്

National
  •  7 days ago
No Image

മറഡോണയുടെ സിംഹാസനം ഇളകുന്നു; ലോകകപ്പ് ചരിത്രത്തെത്തന്നെ മാറ്റിമറിക്കാൻ മെസിക്ക് ഇനി ഒരൊറ്റ ‘മാന്ത്രിക പാസ്’ മതി!

Football
  •  7 days ago