HOME
DETAILS

ഇറാന് മേലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ജിസിസി; ഗൾഫ് സൈനിക സംയോജനം വേഗത്തിലാക്കാൻ ആഹ്വാനം

  
April 29, 2026 | 5:23 PM

gcc urges faster military integration amid growing concerns over iran

ജിദ്ദ: മേഖലയിലെ സുരക്ഷാ സാഹചര്യം വഷളാകുന്ന പശ്ചാത്തലത്തിൽ, സൈനിക-പ്രതിരോധ മേഖലകളിൽ കൂടുതൽ സംയോജനത്തിന് ആഹ്വാനം ചെയ്ത് ഗൾഫ് സഹകരണ കൗൺസിൽ (GCC). സഊദിയിലെ ജിദ്ദയിൽ നടന്ന ഉന്നതതല യോഗത്തിൽ ഇറാന്റെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങളെ നേതാക്കൾ ശക്തമായി അപലപിച്ചു. ഒരു അംഗരാജ്യത്തിന് നേരെയുള്ള ആക്രമണം എല്ലാവർക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടി.

അംഗരാജ്യങ്ങൾക്കും ജോർദാനുമെതിരെ ഇറാൻ നടത്തുന്ന നീക്കങ്ങൾ ദശാബ്ദങ്ങളായുള്ള നയതന്ത്ര വിശ്വാസത്തെ തകർത്തിരിക്കുകയാണെന്ന് ഉച്ചകോടി വിലയിരുത്തി. സിവിലിയൻ കേന്ദ്രങ്ങളെയും തന്ത്രപ്രധാനമായ സൗകര്യങ്ങളെയും ലക്ഷ്യം വെച്ചുള്ള ആക്രമണങ്ങൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. നയതന്ത്ര ഇടപെടലുകളിലൂടെ പിരിമുറുക്കം കുറയ്ക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നേതാക്കൾ ഇറാനോട് ആവശ്യപ്പെട്ടു.

ജിസിസി സംയുക്ത പ്രതിരോധ കരാറിന്റെ അടിസ്ഥാനത്തിൽ എല്ലാ അംഗരാജ്യങ്ങളെയും ഒരേ സുരക്ഷാ കുടക്കീഴിൽ അണിനിരത്തിക്കൊണ്ടുള്ള 'കൂട്ടായ പ്രതിരോധ' സംവിധാനം ശക്തിപ്പെടുത്താൻ തീരുമാനമായി. ഇതിന്റെ ഭാഗമായി, വർദ്ധിച്ചുവരുന്ന ബാലിസ്റ്റിക് മിസൈൽ ഭീഷണികളെ ഫലപ്രദമായി നേരിടുന്നതിനായി അത്യാധുനികമായ മുന്നറിയിപ്പ് സംവിധാനം' (Early Warning System) സംയുക്തമായി വികസിപ്പിക്കാനും നേതാക്കൾ ധാരണയിലെത്തി.

മേഖലയിലെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലെ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനും പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. കടലിടുക്കിലെ കപ്പൽ യാത്രകൾ തടസ്സപ്പെടുത്താനുള്ള നീക്കങ്ങളെ ശക്തമായി തള്ളിക്കളഞ്ഞ നേതാക്കൾ, അന്താരാഷ്ട്ര ചരക്കുനീക്കം സുഗമമാക്കുന്നതിന് കപ്പൽ യാത്രകൾ സുരക്ഷിതമായി പുനഃസ്ഥാപിക്കണമെന്ന് ആവിശ്യപ്പെടുകയും ചെയ്തു.

വർദ്ധിച്ചുകൊണ്ടിരിക്കുന്ന സുരക്ഷാ ഭീഷണികളെ ഒറ്റക്കെട്ടായി നേരിടുമെന്നും, പൗരന്മാരുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്നും ജിസിസി നേതാക്കൾ പ്രഖ്യാപിച്ചു. മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ ഗൾഫ് സായുധ സേനകൾ കാണിച്ച പ്രൊഫഷണലിസത്തെ യോഗം പ്രത്യേകം അഭിനന്ദിച്ചു.

gcc leaders have called for accelerated military integration and stronger regional security coordination amid rising concerns over iran. the move reflects growing focus on defense readiness, collective security, and gulf stability.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്ലഡ് ബാങ്ക് കോള്‍ഡ് റൂമുകളുടെ കോപ്പര്‍ വയറുകള്‍ മോഷണം പോയി; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ രക്തം സൂക്ഷിക്കാന്‍ സംവിധാനമില്ല, പ്രതിസന്ധി

Kerala
  •  8 days ago
No Image

തീ തുപ്പുന്ന കാറുമായി റോഡിലിറങ്ങി വിദ്യാര്‍ഥികള്‍; കാര്‍ കസ്റ്റഡിയിലെടുത്ത് എം.വി.ഡി

Kerala
  •  8 days ago
No Image

"മമതയെ അപായപ്പെടുത്താൻ കേന്ദ്രത്തിന്റെ ഗൂഢാലോചന?" 20 വർഷത്തെ വിശ്വസ്തനായ സുരക്ഷാ ഉദ്യോഗസ്ഥനെ മാറ്റി; വീടിന് മുന്നിൽ കാവൽ പോലുമില്ലെന്ന് തൃണമൂൽ കോൺഗ്രസ് 

National
  •  8 days ago
No Image

സംസ്ഥാനത്ത് 19 പേര്‍ക്ക് കൂടി ഷിഗെല്ല: ജാഗ്രതാ നിര്‍ദേശം

Kerala
  •  8 days ago
No Image

ഐഎംഡി ആഗോള മത്സരക്ഷമത സൂചിക 2026; സാമ്പത്തിക പ്രകടനത്തിൽ ആ​ഗോള തലത്തിൽ ഒന്നാമതെത്തി യുഎഇ

uae
  •  8 days ago
No Image

'റൊണാൾഡോയെ എഴുതിത്തള്ളരുത്'; ഫുട്ബോൾ ലോകത്തിന് വിരാട് കോഹ്‌ലി നൽകിയ ആ മുന്നറിയിപ്പ് ഓർക്കേണ്ട സമയമിതാണ്!

Cricket
  •  8 days ago
No Image

മലമ്പുഴയില്‍ പ്രാണിശല്യം രൂക്ഷം; നാല് വര്‍ഷമായിട്ടും പരിഹാരമില്ലെന്ന് നാട്ടുകാര്‍

Kerala
  •  8 days ago
No Image

ലോകകപ്പ് തിരക്ക് കണക്കിലെടുത്ത് യു.എസിലേക്കുള്ള വിമാന സര്‍വിസുകള്‍ വര്‍ധിപ്പിച്ച് ഖത്തര്‍ എയര്‍വേയ്‌സ്

qatar
  •  8 days ago
No Image

വി.ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ ബജറ്റ് നാളെ; ഉടച്ചുവാര്‍ക്കുമോ കിഫ്ബി ?

Kerala
  •  8 days ago
No Image

അക്കൗണ്ടില്‍ അബദ്ധത്തില്‍ എത്തിയത് ബെവ്‌കോയുടെ 20 ലക്ഷം രൂപ; ബാങ്ക് അധികൃതര്‍ അറിയാതെ ചെലവാക്കിയ യുവാവിനെതിരേ കേസ്

Kerala
  •  8 days ago