HOME
DETAILS

ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ഒരിടത്തും ചുവപ്പില്ല; കേരളവും കൈവിട്ടതോടെ ഇടതുപക്ഷം പടിക്കുപുറത്ത്

  
Web Desk
May 04, 2026 | 10:25 AM

for the first time in history there is no red anywhere in india with kerala also lost the left wing is out of power

തിരുവനന്തപുരം: അരനൂറ്റാണ്ടിനിപ്പുറം ഇന്ത്യൻ രാഷ്ട്രീയത്തിൽ പുതിയ ചരിത്രം. രാജ്യത്ത് അവശേഷിച്ച ഏക കമ്യൂണിസ്റ്റ് തുരുത്തായ കേരളം കൂടി കൈവിട്ടതോടെ, ഇന്ത്യയിൽ ഒരിടത്തും ഭരണമില്ലാത്ത അവസ്ഥയിലേക്ക് കൂപ്പുകുത്തി ഇടതുപക്ഷം. പിണറായി വിജയന്റെ നേതൃത്വത്തിൽ തുടർച്ചയായി രണ്ടുതവണ കേരളം ഭരിച്ച എൽ.ഡി.എഫ് വൻ തോൽവിയാണ് ഇത്തവണ ഏറ്റുവാങ്ങിയത്. കഴിഞ്ഞ 56 വർഷത്തിനിടെ ഇതാദ്യമായാണ് രാജ്യത്തെ ഒരൊറ്റ സംസ്ഥാനത്ത് പോലും ഇടതുഭരണം ഇല്ലാതാകുന്നത്.

കേരളം കൈവിട്ടു; ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചു

2021-ൽ 99 സീറ്റുകൾ നേടി ഐതിഹാസികമായ ഭരണത്തുടർച്ച നേടിയ പിണറായി വിജയൻ സർക്കാരിന് ഇത്തവണ അടിപതറി. മൂന്നാമൂഴം ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പിനെ നേരിട്ട എൽ.ഡി.എഫിന് നിലവിൽ 34 സീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യാനായത്. അതേസമയം, യു.ഡി.എഫ് നൂറിലധികം സീറ്റുകൾ നേടി ശക്തമായ തിരിച്ചുവരവ് നടത്തി. സർക്കാരിനെതിരായ ശക്തമായ ഭരണവിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ.

ബംഗാളും ത്രിപുരയും നേരത്തെ പോയി; ഇപ്പോൾ കേരളവും

പതിറ്റാണ്ടുകളോളം സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായിരുന്ന പശ്ചിമ ബംഗാളിലും ത്രിപുരയിലും പാർട്ടി നേരത്തെ തന്നെ തകർന്നടിഞ്ഞിരുന്നു.

ബംഗാളിൽ 1977-ൽ ജ്യോതി ബസുവിലൂടെ അധികാരത്തിലെത്തിയ ഇടതുമുന്നണി തുടർച്ചയായ നാല് പതിറ്റാണ്ടുകൾ അവിടെ ഭരിച്ചു. എന്നാൽ 2011-ൽ മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ കോൺഗ്രസ് അധികാരം പിടിച്ചതോടെ പതനം തുടങ്ങി. ഇത്തവണ തനിച്ചു മത്സരിച്ച ഇടതുപക്ഷത്തിന് മൂന്ന് സീറ്റുകളിൽ മാത്രമാണ് മുന്നേറാൻ കഴിഞ്ഞത്.

കാൽനൂറ്റാണ്ട് ഭരിച്ച ത്രിപുര 2018-ലാണ് സി.പി.എമ്മിനെ കൈവിട്ടത്. അവിടെ ബി.ജെ.പി അധികാരം പിടിച്ചതോടെ സംസ്ഥാനത്ത് പാർട്ടിയുടെ സ്വാധീനം ഗണ്യമായി കുറഞ്ഞു.

പ്രതിപക്ഷ നിരയിൽ നിന്ന് പൂജ്യത്തിലേക്ക്

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ പൊതുതെരഞ്ഞെടുപ്പിൽ ലോക്സഭയിലെ ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിക്കാണ് ഇന്ന് ഈ ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. നന്ദിഗ്രാം, സിംഗൂർ പ്രക്ഷോഭങ്ങൾ ബംഗാളിലെ കോട്ട തകർത്തപ്പോൾ, സമാനമായ രീതിയിൽ കേരളത്തിലെ ഭരണവിരുദ്ധ തരംഗം പാർട്ടിയെ ദേശീയതലത്തിൽ തന്നെ ഭരണമില്ലാത്ത അവസ്ഥയിലേക്ക് എത്തിച്ചിരിക്കുകയാണ്.

 

For the first time in history, the left-wing parties find themselves without power in any Indian state. Following a significant electoral shift in Kerala their final remaining stronghold the "red" political map of India has been completely wiped clean, marking a historic decline for the movement nationwide.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'അഹങ്കാരമല്ല വേണ്ടത്, യാഥാർത്ഥ്യം തിരിച്ചറിയൂ'; ഹാർദിക്കിനെതിരെ ആഞ്ഞടിച്ച് അമ്പാട്ടി റായുഡു

Cricket
  •  2 hours ago
No Image

ബിഗ് സ്‌ക്രീന്‍ നായകനില്‍ നിന്ന് നേരെ നാടിന്റെ നായകനിലേക്ക്; എം.ജി.ആറിന് ശേഷം തമിഴകത്ത് വിജയ് കുറിക്കുന്ന ചരിത്രം

National
  •  2 hours ago
No Image

'അപ്രതീക്ഷിതമല്ല, ചാത്തന്നൂരിലേത് 'ഡീല്‍' ജയം; സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പാളിച്ചയും പ്രചാരണത്തിലെ മന്ദതയും ബി.ജെ.പിക്ക് വഴിയൊരുക്കിയെന്ന് റിപ്പോര്‍ട്ട്

Kerala
  •  2 hours ago
No Image

'മാറ്റാൻ ഞങ്ങളുണ്ട്'; ചരിത്ര വിജയത്തിന് പിന്നാലെ വി.ഡി സതീശൻ; കേരളം ഇനി യുഡിഎഫ് നയിക്കും

Kerala
  •  2 hours ago
No Image

അസമില്‍ ഭരണമുറപ്പിച്ച് എന്‍ഡി.എ; 99 സീറ്റുകളില്‍ മുന്നേറ്റം, കോണ്ഗ്രസിന് കനത്ത തിരിച്ചടി

National
  •  2 hours ago
No Image

രണ്ടില പൊഴിയും കാലം; താങ്ങാനാവാത്ത തോൽവിയിൽ കേരള കോൺഗ്രസ് എമ്മും ജോസ് കെ. മാണിയും

Kerala
  •  2 hours ago
No Image

'കേരളത്തിന്റെ ഉയർത്തെഴുന്നേൽപ്പ് ലക്ഷ്യം, വയനാട് പുനരധിവാസം വേഗത്തിലാക്കും': സാദിഖലി ശിഹാബ് തങ്ങൾ

Kerala
  •  2 hours ago
No Image

'ഭയപ്പെടേണ്ടതില്ല, സൂര്യാസ്തമയത്തിന് ശേഷം വിജയം നമ്മുടേത്' പശ്ചിമ ബംഗാളില്‍ ബി.ജെ.പി മുന്നേറ്റം കണക്കിലെടുക്കേണ്ടെന്ന് മമത; ജാഗ്രത കൈവിടരുതെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം

National
  •  3 hours ago
No Image

ജോസ് കെ. മാണിക്ക് കനത്ത ആഘാതം; മത്സരിച്ച 12 സീറ്റിലും കേരള കോണ്‍ഗ്രസ് (എം) പിന്നില്‍; പാലായില്‍ വീണ്ടും അട്ടിമറി

Kerala
  •  3 hours ago
No Image

'നമ്മള്‍ ജയിച്ചു അപ്പ...' ഉമ്മന്‍ചാണ്ടിയുടെ ഓര്‍മകള്‍ക്കു മുന്നില്‍ ചാണ്ടി ഉമ്മന്‍

Kerala
  •  4 hours ago


No Image

നമ്മള്‍ തൂക്കി... മുസ്‌ലിം ലീഗ് ഓഫിസിനു മുന്നില്‍ കേരള സ്റ്റേറ്റ് നമ്പര്‍ 2 ബോര്‍ഡുള്ള കാര്‍; ചിത്രം പങ്കുവെച്ച് പി.എം.എ സലാം

Kerala
  •  4 hours ago
No Image

പാര്‍ട്ടിയെ വിറപ്പിച്ച് വിമതര്‍; പയ്യന്നൂരില്‍ വി കുഞ്ഞിക്കൃഷ്ണനും, തളിപ്പറമ്പില്‍ ടി.കെ ഗോവിന്ദനും, അമ്പലപ്പുഴയില്‍ ജി. സുധാകരനും ലീഡ്

Kerala
  •  5 hours ago
No Image

'പിന്നിട്ട ആറ് റൗണ്ടുകള്‍, മതി കേരളമേ!ഇതു മതി... കൊല്ലാന്‍ ആഹ്വാനം ചെയ്തവന്‍ പൊളളുന്ന വെയിലത്ത് നഗ്‌നനായി നില്‍ക്കുന്ന കാഴ്ച കാണാന്‍ ചന്ദ്രശേഖരനു കഴിഞ്ഞു' കെ.കെ രമയുടെ വൈകാരിക പോസ്റ്റ് 

Kerala
  •  5 hours ago
No Image

മന്ത്രിപ്പട നിലംപൊത്തുന്നു; തകര്‍ന്ന് ഇടതുകോട്ടകള്‍; ആറന്മുളയും പത്തനാപുരവും യുഡിഎഫിനൊപ്പം

Kerala
  •  5 hours ago