HOME
DETAILS

അസമിൽ മുസ്‌ലിംകൾ കട്ടക്ക് കോൺഗ്രസിനൊപ്പം നിന്നു; പാർട്ടി ടിക്കറ്റിൽ വിജയിച്ച 19ൽ 18 ഉം മുസ്‌ലിം സ്ഥാനാർഥികൾ

  
യു.എം മുഖ്താർ
May 05, 2026 | 6:16 AM

assam muslims stood firmly with congress 18 out of 19 who won on party tickets are muslim candidates

മുസ്‌ലിംകൾ ഒന്നടങ്കം കോൺഗ്രസിന് പിന്നിൽ നിലയുറപ്പിച്ചപ്പോൾ, പാർട്ടിയുടെ ഭൂരിപക്ഷസമുദായത്തിന്റെ വോട്ട് വിഹിതത്തിൽ നല്ലൊരു ശതമാനം ബി.ജെ.പിയിലേക്ക് പോയതായി അസം തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു. സംസ്ഥാനത്ത് 35 ശതമാനമാണ് മുസ്‌ലിം ജനസംഖ്യ. മുസ്‌ലിം വോട്ടുകൾ കേന്ദ്രീകരിച്ചിരുന്ന പല മണ്ഡലങ്ങളുടെയും അതിർത്തികൾ മാറ്റിനിശ്ചയിച്ചതിലൂടെ ആ വോട്ടുകളുടെ സ്വാധീനം കുറയ്ക്കാനും ബി.ജെ.പിക്ക് കഴിഞ്ഞു. 

കഴിഞ്ഞ പത്തുവർഷത്തെ ഭരണകാലയളവിൽ മുസ്‌ലിംകളെ ലക്ഷ്യംവച്ചുള്ള നിരവധി പ്രതികാര നീക്കങ്ങൾ ഹിമന്ത ബിശ്വശർമയിൽനിന്നുണ്ടായതിനാൽ ഇത്തവണ സമുദായവോട്ടർമാർ ഏറെ സൂക്ഷ്മതയോടെയാണ് വോട്ടാവകാശം വിനിയോഗിച്ചതെന്നും ഫലം വ്യക്തമാക്കുന്നു. 

എ.ഐ.യു.ഡി.എഫിനെ സഖ്യത്തിൽ നിന്ന് പുറത്താക്കിയത് മുസ്‌ലിം വോട്ടുകൾ ചെറിയ അളവിൽ ഭിന്നിക്കാൻ കാരണമായിട്ടുണ്ടെങ്കിലും എ.ഐ.യു.ഡി.എഫ് മത്സരിച്ച മണ്ഡലങ്ങളിൽ മുസ്‌ലിംകൾ ജാഗ്രതയോടെ വോട്ട് ചെയ്തതായും കണക്കുകൾ സൂചിപ്പിക്കുന്നു.

എ.ഐ.യു.ഡി.എഫ് 24 മണ്ഡലങ്ങളിലാണ് മത്സരിച്ചത്. ഇതിൽ റഫീഖുൽ ഇസ്‌ലാം (മാണ്ടിയ), മതിഉർറഹ്മാൻ (ധിങ്) എന്നിവർ ജയിച്ചപ്പോൾ ഒമ്പതിടത്ത് പാർട്ടി രണ്ടാംസ്ഥാനത്തെത്തി. കോൺഗ്രസും എ.ഐ.യു.ഡി.എഫും തമ്മിൽ പോരാട്ടം നടന്ന മണ്ഡലങ്ങളിൽ കോൺഗ്രസ് സ്ഥാനാർത്ഥികളിൽ ചിലരുടെ ഭൂരിപക്ഷം ഒരുലക്ഷമാണ് കടന്നത്. 

ജലേശ്വറിൽ കോൺഗ്രസിന്റെ അഫ്താബുദ്ദീൻ മുല്ല എ.ഐ.യു.ഡി.എഫിന്റെ ശെയ്ഖ് ഷാഹ് ആലമിനെ ഒരുലക്ഷത്തിലേറെ വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. അതോടൊപ്പം മുസ്‌ലിം ഭൂരിപക്ഷമേഖലകളിൽ കോൺഗ്രസും ബി.ജെ.പിയും തമ്മിൽ കാര്യമായ പോരാട്ടം നടന്നിടത്തും മുസ്‌ലിം വോട്ടർമാർ കോൺഗ്രസിന് പിന്നിൽ ഉറച്ചുനിന്നു.

ബി.ജെ.പിയുടെ സുബ്രത ഭട്ടാചാര്യയെ 16,944 വോട്ടുകൾക്ക് പരാജയപ്പെടുത്തിയ കോൺഗ്രസിന്റെ സകരിയ അഹമ്മദ് മത്സരിച്ച കരിംഗഞ്ചിൽ എ.ഐയു.ഡി.എഫിന്റെ ചൗധരി ഹബീബ് റസൂൽ ഉസാമക്ക് 1749 വോട്ടുകളേ കിട്ടിയുള്ളൂ. സമാനമാണ് ബി.ജെ.പിയെ പരാജയപ്പെടുത്തി കോൺഗ്രസ് ജയിച്ച രാംകൃഷ്ണനഗറിലേത്. ഇവിടെ മൂന്നാമതെത്തിയ എ.ഐ.യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് 1302 വോട്ടുകൾ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

അസമിൽ ആകെ 19 സ്ഥാനാർത്ഥികളാണ് കോൺഗ്രസ് ടിക്കറ്റിൽ വിജയിച്ചത്. ഇതിൽ ഒരാൾ ഒഴികെ ബാക്കിയെല്ലാം മുസ്‌ലിംകളാണ്. കോൺഗ്രസ് വിജയിച്ച ഏതാണ്ടെല്ലാ സീറ്റുകളും മുസ്‌ലിം വോട്ടർമാർക്ക് നിർണ്ണായക സ്വാധീനമുള്ള ലോവർ അസമിലെയും ബരാക് വാലിയിലെയും മണ്ഡലങ്ങളാണ്. കോൺഗ്രസിലെ ഹിന്ദുവോട്ട് ഏകപക്ഷീയമായി ബി.ജെ.പിയിലേക്ക് പോയതായും ഫലം തെളിയിക്കുന്നു.

അസമിലെ കോൺഗ്രസ് എം.എൽ.എമാർ

  • ജലേശ്വർ: അഫ്താബ് ഉദ്ദീൻ മൊല്ല 
    ഗൗരിപുർ:  അബ്ദുസ് ശോഭൻ അലി സർക്കാർ 
    ദുബൈ : ബേബി ബീഗം 
    ബിർസിംഗ് ജറുവ :   വാസിദ് അലി ചൗധരി 
    മങ്കാചർ :    മുഹിബുർ റഹ്മാൻ 
    ഗോൾപാറ ഈസ്റ്റ് :   അബുൽ കലാം റഷീദ് ആലം 
    സൃജൻഗ്രാം:   നുറുൽ ഇസ്‌ലാം 
    ചെംഗ:    അബ്ദുർ റഹീം അഹമ്മദ് 
    പാകബേത്ബാരി :    സാക്കിർ ഹുസൈൻ സിക്ദർ 
    ചാമരിയ:   റക്കിബുദ്ദീൻ അഹമ്മദ് 
    ലഹാരിഘട്ട്:    ഡോ. ആസിഫ് മുഹമ്മദ് നാസർ 
    രൂപഹിഹട്ട്:    നുറുൽ ഹുദ 
    സമഗുരി :    തൻസിൽ ഹുസൈൻ 
    സോണായി:    അമിനുൽ ഹഖ് ലസ്‌കർ 
    അൽഗാപൂർ :   സുബൈർ അനം മജുംദാർ 
    കരീംഗഞ്ച് നോർത്ത് :   സക്കറിയ അഹമ്മദ് 
    കരീംഗഞ്ച് സൗത്ത് :   അമിനൂർ റഷീദ് ചൗധരി 
    നൗബോയിച്ച:   ഡോ. ജോയ് പ്രകാശ് ദാസ്്യു
    പർബത്‌ജോറ:  അഷ്‌റഫുൽ ഇസ്‌ലാം ഷെയ്ഖ്

This headline highlights a significant political trend where the Muslim community strongly supported the Congress party. As a result of this consolidated voting, 18 of the 19 candidates who won seats on a Congress ticket belong to the Muslim community.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഴ തുടരുന്നു; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്; നാളെ മുതൽ 17 വരെ മാനം തെളിഞ്ഞു തന്നെ, സ്കൂൾ അവധി പ്രതീക്ഷിക്കേണ്ട!

Kerala
  •  8 days ago
No Image

അവസാന നിമിഷം ഇറാന്റെ കടുത്ത മുന്നറിയിപ്പ്; 'അമേരിക്കക്ക് വാക്ക് പാലിക്കാനാകുന്നില്ല', ലബനൻ ആക്രമണത്തിൽ പ്രതിഷേധിച്ച് സമാധാന ചർച്ചകളിൽ നിന്ന് പിന്മാറിയേക്കും

International
  •  8 days ago
No Image

ചരിത്രം കുറിക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ; പാകിസ്താനെതിരെ ഒരു റൺ നേടിയാൽ വമ്പൻ റെക്കോർഡ്

Cricket
  •  8 days ago
No Image

നിപയില്‍ ആശ്വാസം: സമ്പര്‍ക്കപ്പട്ടികയിലുള്ള 8 പേരുടെ പരിശോധനാഫലംകൂടി നെഗറ്റീവ് 

Kerala
  •  8 days ago
No Image

ഹിജ്‌റ പുതുവത്സര അവധി: അജ്മാനിലും നാളെ സൗജന്യ പാര്‍ക്കിങ് 

uae
  •  8 days ago
No Image

21 മത്സരങ്ങൾ, 92 വർഷത്തെ അജയ്യ കുതിപ്പ്! സമനില വഴങ്ങിയിട്ടും ലോകകപ്പിൽ തലയുയർത്തി കാനറികൾ; ആരുണ്ട് ഇതിന് മുകളിൽ!

Football
  •  8 days ago
No Image

പൂരന്റെ സിംഹാസനം തെറിച്ചു! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വെസ്റ്റ് ഇൻഡീസിൽ നിന്നൊരു പുതിയ റെക്കോർഡ് വേട്ടക്കാരൻ!

Cricket
  •  8 days ago
No Image

'പ്രിയദര്‍ശിനി നാളെ മുതല്‍'; രാവിലെ 8.30ന് ശേഷം കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര

Kerala
  •  8 days ago
No Image

ശബരിമല  സ്വര്‍ണക്കൊള്ള; പരിശോധനയ്ക്കായി എസ്.ഐ.ടി സംഘം സന്നിധാനത്ത്

Kerala
  •  8 days ago
No Image

ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; നാളെ മഴ മുന്നറിയിപ്പില്ല

Kerala
  •  8 days ago