HOME
DETAILS

ലണ്ടനില്‍ ഇന്ത്യന്‍ വംശജന്‍ കുത്തേറ്റുമരിച്ചു

  
June 14, 2026 | 7:02 AM

indian-origin-man-stabbed-to-death-in-london

ലണ്ടന്‍: പടിഞ്ഞാറന്‍ ലണ്ടനിലെ സൗത്തോളില്‍ ഇന്ത്യന്‍ വംശജന്‍ കുത്തേറ്റു മരിച്ചു. പഞ്ചാബ് സ്വദേശിയായ ഗുര്‍ഭെജ് സിങ്(26) ആണ് കൊല്ലപ്പെട്ടത്. മുപ്പത് വയസ് പ്രായം തോന്നിക്കുന്ന മറ്റൊരാള്‍ക്കും അജ്ഞാതരുടെ ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

ബുധനാഴ്ച്ച പുലര്‍ച്ചെ ഡോമേഴ്‌സ് വെല്‍സ് ലെയ്‌നുമായുള്ള ജംഗ്ഷന് സമീപമുള്ള ഒരു കടയ്ക്ക് പുറത്തുവെച്ചാണ് ഗുര്‍ഭെജ് ആക്രമണത്തിനിരയായത്. ആക്രമണത്തില്‍ പരുക്കേറ്റ് കിടക്കുന്നത് കണ്ടതിനെ തുടര്‍ന്ന് പരിസരവാസികളാണ് പൊലിസിനെയും ആംബുലന്‍സ് സര്‍വീസിനെയും വിവരമറിയിച്ചത്. പിന്നാലെ മെട്രോപൊളിറ്റന്‍ പൊലിസ് സ്ഥലത്തെത്തി സിങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. 

സംഭവത്തിന് പിന്നാലെ കൊലപാതകികളെന്ന് സംശയിക്കുന്ന ഏഴ് പേരെ സംഭവസ്ഥലത്തുവച്ച് പൊലിസ് അറസ്റ്റ് ചെയ്‌തെങ്കിലും ആറ് പേരെ പിന്നീട് വിട്ടയച്ചു. 

കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരം അറിയുന്നവര്‍ ബന്ധപ്പെടണമെന്ന് പൊലിസ് അഭ്യര്‍ഥിച്ചു. പ്രദേശത്തെ സി.സിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും പ്രദേശവാസികളുടെ മൊഴിയെടുത്തും അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലിസ് അറിയിച്ചു.

 

An Indian-origin man was fatally stabbed in London in a shocking incident that has prompted a police investigation. Emergency services responded to the scene, but the victim succumbed to his injuries. Authorities have launched a probe to determine the circumstances surrounding the attack and identify those responsible.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പരീക്ഷാ സംവിധാനത്തിലെ വീഴ്ചകളുടെയും ക്രമക്കേടുകളുടെയും ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണം; സിജെപി പ്രതിഷേധത്തില്‍ പ്രകാശ് രാജും പങ്കെടുക്കും

National
  •  3 hours ago
No Image

കുവൈത്തില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നു വീണ് മലയാളി യുവാവ് മരിച്ചു

Kuwait
  •  3 hours ago
No Image

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്നതിനെ തുടര്‍ന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; വീട്ടുടമയ്ക്ക് പരുക്ക്

Kerala
  •  3 hours ago
No Image

സന്ദീപ് വാര്യര്‍ എം.എല്‍.എയുടെ പിതാവ് ഗോവിന്ദ വാര്യര്‍ അന്തരിച്ചു

Kerala
  •  3 hours ago
No Image

കെ.എസ്.ആര്‍.ടി.സി സൗജന്യ യാത്ര ആളെപ്പറ്റിക്കലെന്ന് എം.വി ഗോവിന്ദന്‍; ഉദ്ഘാടനത്തില്‍ നിന്ന് സി.പി.എം വിട്ടുനില്‍ക്കും

Kerala
  •  3 hours ago
No Image

തുർക്കിയുടെ പ്രതിരോധക്കോട്ട പൊളിച്ചു, ആസ്ത്രേലിയക്ക് വിജയത്തുടക്കം

Football
  •  4 hours ago
No Image

പ്രവാസികള്‍ക്ക് ആഘാതമായി സ്വകാര്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ ഖത്തര്‍; ലക്ഷ്യം 20 ശതമാനം പങ്കാളിത്തം

qatar
  •  4 hours ago
No Image

വിമാനത്തിലെ സ്പീക്കറിനുള്ളില്‍ ഒളിപ്പിച്ച 2.8 കിലോ സ്വര്‍ണം പിടികൂടി; മൂല്യം 4.26 കോടി രൂപ

National
  •  4 hours ago
No Image

കൊല്ലം ദേശീയപാതയില്‍ വീണ്ടും വിള്ളല്‍; പാലത്തറ ഉയരപാതയില്‍ 10 മീറ്റര്‍ നീളത്തില്‍ പൊട്ടല്‍

Kerala
  •  4 hours ago
No Image

മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്നും മൂര്‍ഖന്‍ പാമ്പിനെ പിടികൂടി

Kerala
  •  4 hours ago