HOME
DETAILS

എകെ 47, റൈഫിളുകള്‍, ബോംബുകള്‍; മണിപ്പൂരില്‍ വന്‍ ആയുധശേഖരം പിടികൂടി 

  
Web Desk
May 08, 2026 | 5:14 PM

large cache of weapons was seized in manipur

ഇംഫാല്‍: മണിപ്പൂരില്‍ വന്‍ ആയുധശേഖരം പിടികൂടി. സേനാപതി, ചുരാങ്ചന്ദ്പൂര്‍ ജില്ലകളില്‍ നിന്നാണ് വെടിക്കോപ്പുകളും, സ്‌ഫോടക വസ്തുക്കളും ഉള്‍പ്പെടെ സുരക്ഷാസേന പിടികൂടിയത്. സേനാപതിയിലെ മറാന്‍മെയ് മലനിരകളില്‍ അസം റൈഫിള്‍സ്, മണിപ്പൂര്‍ പൊലിസ്, സിആര്‍പിഎഫ് എന്നിവര്‍ സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആയുധങ്ങള്‍ പിടികൂടിയതെന്ന് അധികൃതര്‍ അറിയിച്ചു.

എകെ 47 റൈഫിള്‍, എംപി 5 റൈഫിള്‍, നിരവധി മറ്റു റൈഫിളുകള്‍, തിരകള്‍ എന്നിവയാണ് പിടിച്ചെടുത്തത്.

അതേസമയം മണിപ്പൂരില്‍ വംശീയ കലാപം പടരുകയാണ്. ഇന്ത്യാ-മ്യാന്‍മര്‍ അതിര്‍ത്തിക്കടുത്തുള്ള നാഗ ഗ്രാമങ്ങള്‍ക്ക് നേരെ ആക്രമണം നടന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാംജോങ് ജില്ലയിലെ തങ്ഖുല്‍ നാഗ വിഭാഗങ്ങള്‍ താമസിക്കുന്ന ഗ്രാമങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള ആധുനിക ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. 

മെയ്‌തെയ്-കുക്കി വിഭാഗങ്ങള്‍ക്കിടയില്‍ മാത്രം ഒതുങ്ങിയിരുന്ന ആക്രമണങ്ങള്‍ നാഗ വിഭാഗത്തിലേക്ക് കൂടി വ്യാപിക്കുന്ന സ്ഥിതിയാണുള്ളത്. അതിര്‍ത്തി പ്രദേശമായ ചോറോ, വാങ്‌ലി, നംലി എന്നീ ഗ്രാമങ്ങളാണ് ആക്രമിക്കപ്പെട്ടത്. ഡ്രോണുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍, ലാതോഡ് ഗണ്ണുകള്‍ എന്നിവ ആക്രമണത്തിനായി ഉപയോഗിച്ചു. 

ആക്രമണത്തില്‍ 18 വീടുകള്‍ തകര്‍ന്നു. വെടിവെപ്പില്‍ നിരവധി ഗ്രാമീണര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് പീഡനങ്ങളും, മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുകയാണ്.

"A large cache of weapons was seized in Manipur. The security forces confiscated firearms and explosives from Senapati and Churachandpur districts."

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നാല് നക്ഷത്രങ്ങളുമായി ഉറുഗ്വേയ്ക്ക് കളിക്കാം, പക്ഷേ ഈജിപ്തിന്റെ ഏഴ് നക്ഷത്രങ്ങൾക്ക് പൂട്ടിട്ട് ഫിഫ

Football
  •  8 days ago
No Image

ആരോഗ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് കമന്റ്; സി.പി.എം പ്രവർത്തകനെതിരെ കലാപത്തിന് പ്രേരിപ്പിക്കൽ വകുപ്പ് ചുമത്തി കേസെടുത്തു

Kerala
  •  8 days ago
No Image

അഭയാർഥി ക്യാംപിലെ പട്ടിണിയിൽ നിന്ന് ലോകകപ്പിന്റെ റെക്കോർഡ് ചരിത്രത്തിലേക്ക്; തുർക്കിയെ വിറപ്പിച്ച് ഓസ്‌ട്രേലിയയുടെ അത്ഭുതബാലൻ നെസ്റ്ററി ഇരങ്കുണ്ട!; In-Depth Story

Football
  •  9 days ago
No Image

മഴ തുടരുന്നു; ഇന്ന് 5 ജില്ലകളിൽ യെല്ലോ അലർട്ട്; നാളെ മുതൽ 17 വരെ മാനം തെളിഞ്ഞു തന്നെ, സ്കൂൾ അവധി പ്രതീക്ഷിക്കേണ്ട!

Kerala
  •  9 days ago
No Image

അവസാന നിമിഷം ഇറാന്റെ കടുത്ത മുന്നറിയിപ്പ്; 'അമേരിക്കക്ക് വാക്ക് പാലിക്കാനാകുന്നില്ല', ലബനൻ ആക്രമണത്തിൽ പ്രതിഷേധിച്ച് സമാധാന ചർച്ചകളിൽ നിന്ന് പിന്മാറിയേക്കും

International
  •  9 days ago
No Image

ചരിത്രം കുറിക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ; പാകിസ്താനെതിരെ ഒരു റൺ നേടിയാൽ വമ്പൻ റെക്കോർഡ്

Cricket
  •  9 days ago
No Image

നിപയില്‍ ആശ്വാസം: സമ്പര്‍ക്കപ്പട്ടികയിലുള്ള 8 പേരുടെ പരിശോധനാഫലംകൂടി നെഗറ്റീവ് 

Kerala
  •  9 days ago
No Image

ഹിജ്‌റ പുതുവത്സര അവധി: അജ്മാനിലും നാളെ സൗജന്യ പാര്‍ക്കിങ് 

uae
  •  9 days ago
No Image

21 മത്സരങ്ങൾ, 92 വർഷത്തെ അജയ്യ കുതിപ്പ്! സമനില വഴങ്ങിയിട്ടും ലോകകപ്പിൽ തലയുയർത്തി കാനറികൾ; ആരുണ്ട് ഇതിന് മുകളിൽ!

Football
  •  9 days ago
No Image

പൂരന്റെ സിംഹാസനം തെറിച്ചു! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വെസ്റ്റ് ഇൻഡീസിൽ നിന്നൊരു പുതിയ റെക്കോർഡ് വേട്ടക്കാരൻ!

Cricket
  •  9 days ago