കരിയന്നൂരിലെ കവര്‍ച്ച; വിരലടയാള വിദഗ്ധര്‍ തെളിവെടുത്തു
എരുമപ്പെട്ടി: കരിയന്നൂരില്‍ കവര്‍ച്ച നടന്ന വീട്ടില്‍ വിരലടയാള വിദഗ്ധരെത്തി തെളിവെടുപ്പ് നടത്തി. പരിശോധനയില്‍ മോഷ്ടാക്കളുടേതാണെന്ന് കരുതുന്ന ര@ണ്ട് വ്യത്യസ്തമായ വിരലടയാളങ്ങള്‍ കണ്ടെണ്ടത്തിയിട്ടു@ണ്ട്. കരിയന്നൂര്‍ അമ്പലപ്പാട്ട് പാട്ടത്തില്‍ ജ്യോതി രമേഷിന്റെ വീട്ടിലാണ് തിരുവോണ ദിന രാത്രിയില്‍ മോഷണം നടന്നത്. വീട്ടില്‍ ആളില്ലാത്ത തക്കം നോക്കി മുന്‍വശത്തെ വാതിലിന്റെ പൂട്ട് തകര്‍ത്ത് അകത്ത് കയറി അലമാരകള്‍ കുത്തിതുറന്ന് 25 പവന് തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളും പതിനായിരം രൂപയും കവരുകയായിരുന്നു.
കുന്നംകുളം ഡി.വൈ.എസ്.പി പി.വിശ്വംഭരന്,സി.ഐ.രാജേഷ്, കെ.മേനോന്, എരുമപ്പെട്ടി എസ്.ഐ. പി.ഡി.അനൂപ്മോന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
പ്രധാനമായും ഇതര സംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.എരുമപ്പെട്ടി മേഖലയില്‍ നൂറ് കണക്കിന് ഇതര സംസ്ഥാന തൊഴിലാളികളാണ് താമസിക്കുന്നത്.
ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയിട്ടുള്ള മോഷ്ടാക്കളെ കുറിച്ചും അന്വേഷണം നടത്തുന്നു@ണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."