HOME
DETAILS

വന്യജീവി ആക്രമണം: പത്തുവർഷം കൊണ്ട് പൊലിഞ്ഞത് 954 ജീവൻ

  
ടി.പി ഷബ്‌ന
May 12, 2026 | 5:41 AM

wildlife attacks 954 lives lost in ten years in kerala

കോഴിക്കോട്:മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കാൻ പദ്ധതികളും സഹായവാഗ്ദാനങ്ങളും ഒട്ടേറെയുണ്ടാകുമ്പോഴും ഒന്നുപോലും ഫലപ്രദമാകുന്നില്ല. കാട്ടാനയും കാട്ടുപന്നിയും കാട്ടുപോത്തും കടുവയും പുലിയും പാമ്പും മനുഷ്യജീവനെടുക്കുന്നതിൽ ഒട്ടും പിറകിലല്ല.

ഒരു പതിറ്റാണ്ടിനിടെ വന്യജീവി ആക്രമണത്തിൽ പൊലിഞ്ഞത് 954 പേരുടെ ജീവനാണ്. പ്രതിവർഷം നൂറെന്ന തോതിൽ. അത് കുറയുകയല്ല, കൂടുകയാണ്. കഴിഞ്ഞ ദിവസമാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ കളമശ്ശേരിയിൽ വയോധികൻ കൊല്ലപ്പെട്ടത്. ഉൾക്കാട്ടിൽ ഭക്ഷണവും വെള്ളവും കുറഞ്ഞതാണ് വന്യജീവികൾ കൂട്ടത്തോടെ  ജനവാസമേഖലകളിൽ എത്താൻ കാരണം. 

2016 മുതൽ 2025 സെപ്റ്റംബർ 10 വരെയുള്ള കാലയളവിലെ കണക്കു പരിശോധിച്ചാൽ  പത്ത് വർഷത്തിനിടെ കൂടുതൽ ആളുകൾ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത് 2018-19 വർഷത്തിലാണ്. 146 മനുഷ്യജീവനുകളാണ് പൊലിഞ്ഞത്. കുറവ് രേഖപ്പെടുത്തിയത് 2025 ലാണ്. 21മരണം.
 
പത്ത് വർഷത്തിനിടെ കാട്ടാനകൾ കൊലപ്പെടുത്തിയത് 215 പേരെയാണ്. ഇതേ കാലയളവിൽ കാട്ടുപന്നികൾ 59 പേരെയും കാട്ടുപോത്തുകൾ 10 പേരെയുമാണ് കൊലപ്പെടുത്തിയത്. കടുവയുടെ ആക്രമണത്തിൽ 11പേരും, മറ്റു മൃഗങ്ങൾ 15 എന്നിങ്ങനെയാണ് മരണക്കണക്ക്. 

പാമ്പ് കടിയേറ്റ് മരിച്ചത് 644 പേരാണ്. ആദ്യം രാത്രികളിൽ മാത്രമായിരുന്ന കാട്ടാനശല്യം പകൽസമയങ്ങളിലും രൂക്ഷമാകുകയാണ്. പുലർച്ചെ തൊഴിലിനായി  പോകുന്നവരാണ് കാട്ടുപോത്തിന്റെയും കാട്ടുപന്നിയുടെയും ആക്രമണത്തിൽ ഇരകളാകുന്നത്. കാർഷികവിളകൾ മാത്രം നശിപ്പിക്കുന്ന വന്യജീവികൾ മനുഷ്യജീവനുമെടുക്കുന്ന സാഹചര്യമാണ്. 

വന്യജീവി ആക്രമണത്തിൽ മരണപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് എസ്.ഡി.ആർ.എഫിൽ നിന്നും നാലുലക്ഷവും വനം വന്യജീവി വകുപ്പിൽ നിന്നുള്ള ധനസഹായമായി നാല് ലക്ഷം രൂപയും സർക്കാർ വർധിപ്പിച്ചിട്ടുണ്ട്.

 

Over the past decade, wildlife attacks have claimed 954 lives in Kerala, highlighting the growing intensity of the human-wildlife conflict. Data indicates a worrying rise in incidents involving elephants, tigers, and wild boars, particularly in regions bordering forest areas.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: സ്വകാര്യ ബസുകളുടെ നഷ്ടം പഠിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ

Kerala
  •  7 days ago
No Image

ഇ20 പെട്രോൾ വിവാദം: ജന്തർ മന്ദിറിൽ അനുമതി നിഷേധിച്ചാൽ ഗഡ്കരിയുടെ വീടിന് മുന്നിൽ കുത്തിയിരിക്കും; പ്രഖ്യാപനവുമായി തെഹ്‌സീൻ പൂനാവാല

National
  •  7 days ago
No Image

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ഇന്ന് ആറ് പേർക്ക് കൂടി രോഗബാധ, പത്തനംതിട്ടയിൽ അതീവ ജാഗ്രത

Kerala
  •  7 days ago
No Image

വാട്‌സ്‌ആപ്പിൽ 'അക്കൗണ്ട് സ്റ്റേറ്റ്മെന്റ്' വന്നാൽ സൂക്ഷിക്കുക! സംസ്ഥാനത്ത് പുതിയ സൈബർ തട്ടിപ്പ് വ്യാപിക്കുന്നു

Kerala
  •  7 days ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ റാഗിങ്; നാല് വിദ്യാർഥികളെ വൈസ് ചാൻസലർ സസ്‌പെൻഡ് ചെയ്തു

Kerala
  •  7 days ago
No Image

ഓസ്‌ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; സുരക്ഷ അതീവ കർശനമാക്കി

National
  •  7 days ago
No Image

യുഎഇയിൽ വേനലവധിക്ക് ശേഷം സ്കൂളുകൾ എപ്പോൾ തുറക്കും? അക്കാദമിക് കലണ്ടറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  7 days ago
No Image

ഭരണകൂടത്തിന്റെ അപ്രതീക്ഷിത നടപടി; ലക്ഷദ്വീപിൽ ക്ലർക്കുമാരും അറ്റൻഡർമാരും ഉൾപ്പെടെ 47 സർക്കാർ ജീവനക്കാരെ സർവീസിൽ നിന്ന് നീക്കി

National
  •  7 days ago
No Image

കുട്ടികൾക്കും വയോജനങ്ങൾക്കും പ്രത്യേക ഓഫറുമായി ഇത്തിഹാദ് റെയിൽ; പ്രായം തെളിയിക്കാൻ എമിറേറ്റ്സ് ഐഡി നിർബന്ധം

uae
  •  7 days ago
No Image

മരണവും ക്രൂരതയും വിനോദമാകുന്ന കാലം; എന്തുകൊണ്ട് മനുഷ്യർ 'ഡാർക്ക് ടൂറിസ'ത്തിലേക്ക് ആകർഷിക്കപ്പെടുന്നു?

National
  •  7 days ago