HOME
DETAILS

പി. ജയരാജന്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍; പുസ്തകം എഴുതാനെന്ന് വിശദീകരണം, കമ്യൂണിസ്റ്റുകാർക്ക് ക്ഷേത്ര ദർശനം നിഷിദ്ധമാണെന്നത് തെറ്റിദ്ധാരണ

  
Web Desk
May 13, 2026 | 2:25 AM

p jayarajans visit to kodungallur temple sparks controversy

തൃശൂര്‍: കൊടുങ്ങല്ലൂര്‍ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തില്‍ സി.പി.എം നേതാവ് പി. ജയരാജന്‍ എത്തിയത് വിവാദമായി. അദ്ദേഹം എത്തുന്നതിൻ്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് വിവാദം. ക്ഷേത്ര ദര്‍ശനത്തിന്റെ വിവരങ്ങള്‍ പുറത്ത് പറയരുതെന്ന് ക്ഷേത്രം ജീവനക്കാരോട് ദേവസ്വം ആവശ്യപ്പെട്ടെന്നും വാര്‍ത്തയുണ്ട്. 

വിഡിയോ ചിത്രീകരണം ശ്രദ്ധയില്‍പ്പെട്ടതോടെ വേഗം ജയരാജന്‍ മടങ്ങിയെന്നാണ് വാര്‍ത്ത. തിങ്കളാഴ്ച വൈകീട്ട് 5.30ഓടെയാണ് പി. ജയരാജൻ അവിടെ എത്തിയത്.  ശത്രുദോഷത്തിനും മാനസികപ്രശ്‌നങ്ങള്‍ക്കും പരിഹാരമായി നടത്തുന്ന ഗുരുതി പുഷ്പാഞ്ജലിയാണ് ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാട്. 

വാര്‍ത്ത പരന്നതോടെ വിശദീകരണവുമായി ജയരാജന്‍ രംഗത്തുവന്നു. വിശ്വാസം കൊണ്ടല്ല, സനാതനികളുടെ ഹിന്ദുത്വ വഴികള്‍ എന്ന പുസ്തകത്തിന്റെ രചനയുമായി ബന്ധപ്പെട്ടാണ് ക്ഷേത്രത്തിലെത്തിയതെന്ന് അദ്ദേഹം പറയുന്നു. കമ്യൂണിസ്റ്റുകാർക്ക് ക്ഷേത്ര ദർശനം നിഷിദ്ധമണെന്നത് തെറ്റിദ്ധാരണയാണെന്നും അദ്ദേഹം വ്യക്തമാക്കി. 

പുസ്തകത്തിലെ ഒരു അധ്യായം ബ്രാഹ്മണീയമല്ലാത്ത ആചാരരീതികള്‍ ഇപ്പോഴും നിലനില്‍ക്കുന്ന ആരാധനാലയങ്ങളെക്കുറിച്ചാണ്. അത്തരം പ്രധാനപ്പെട്ട ഇടങ്ങളിലൊന്നാണ് കൊടുങ്ങല്ലൂര്‍ കാവെന്നും അദ്ദേഹം വ്യക്തമാക്കി. കാവിനകത്ത് പ്രവേശിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന ക്ഷേത്രജീവനക്കാരോടും സുഹൃത്തുക്കളോടും ഇതുസംബന്ധിച്ച പല കാര്യങ്ങളും ചോദിച്ചറിഞ്ഞിരുന്നുവെന്നും വ്യക്തമാക്കി. 
കൊടുങ്ങല്ലൂര്‍കാവില്‍ മാത്രമല്ല, കേരളത്തിലെ പ്രസിദ്ധവും പ്രസിദ്ധമല്ലാത്തതുമായ അനേകം ആരാധനാലയങ്ങളില്‍ താന്‍ പോയിട്ടുണ്ട്. 

അജ്മീര്‍ ദര്‍ഗയിലും പഞ്ചാബിലെ സുവര്‍ണ ക്ഷേത്രത്തിലും പോയിട്ടുണ്ട്. നിരവധി ക്രൈസ്തവ ദേവാലയങ്ങളിലും സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നും പി. ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

A visit by CPM leader P. Jayarajan to Kodungallur Sreekurumba Bhagavathy Temple has triggered controversy after visuals of the temple visit surfaced on social media. Reports claim that temple authorities had asked staff not to disclose details of the visit. Jayarajan reportedly left the temple soon after video recording of his presence came to notice. The temple is well known for its ‘Guruthi Pushpanjali’ offering, believed to provide relief from mental distress and enemy-related troubles.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പീയം ശ്രീയും ലഹരി കുറഞ്ഞ മദ്യവും ചുട്ടു പഴുത്ത് തിളച്ചു തൂവി

Kerala
  •  2 days ago
No Image

മെസിയുടെ ഒറ്റ ഗോളിൽ റൊണാൾഡോ വീഴും, മെസിയെ വീഴ്ത്താനും ഒറ്റഗോൾ; ഇതിഹാസ റെക്കോർഡിനരികെ സൂപ്പർ താരങ്ങൾ

Football
  •  2 days ago
No Image

ദുബൈയിൽ ഹോട്ടൽ മുറി നിരക്കുകൾ വീണ്ടും ഉയർന്നേക്കും; സന്ദർശകർക്ക് മുന്നറിയിപ്പുമായി അക്കോർ

uae
  •  2 days ago
No Image

മദ്യം വ്യാപിപ്പിക്കാനുള്ള സർക്കാർ നീക്കം അപലപനീയം: സമസ്ത പോഷക സംഘടനാ നേതാക്കൾ

Kerala
  •  2 days ago
No Image

യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പുതിയ നിയമം; വിമാനത്തിൽ കയറും മുൻപ് 'എയർ സുവിധ' ഹെഡ് ഡിക്ലറേഷൻ നിർബന്ധം

uae
  •  2 days ago
No Image

ഒളിച്ചോടിയാൽ നാണക്കേട്, പ്രീ വെഡ്ഡിംഗ് യാത്ര മുടക്കി; കേതനെ കൊക്കയിലേക്ക് തള്ളിയിടും മുൻപ് സിയയും കാമുകനും വിളിച്ചത് 2004 തവണ!

National
  •  2 days ago
No Image

പണി നടക്കാതെ കരാറുകാരന് കോടികൾ; തമിഴ്‌നാട് മുൻ മന്ത്രി ഇ.വി. വേലുവിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്, ഒന്നാം പ്രതി!

crime
  •  2 days ago
No Image

മാസപ്പടി കേസ്: വീണ ടിയെ ഇഡി ഒൻപത് മണിക്കൂർ ചോദ്യം ചെയ്തു; കനത്ത സുരക്ഷയിൽ കൊച്ചിയിൽ മാരത്തൺ ചോദ്യം ചെയ്യൽ, വീണ്ടും സമൻസ്

Kerala
  •  2 days ago
No Image

മസ്‌കത്തിൽ നിന്നും അബുദബിയിലേക്ക് ഒമാൻ എയറിന്റെ പുതിയ പ്രതിദിന സർവീസ്; ജൂലൈ 9 മുതൽ ആരംഭിക്കും

oman
  •  2 days ago
No Image

സൈലൻസറിലൂടെ 'തീ തുപ്പും'; കാതടപ്പിക്കുന്ന ശബ്ദവുമായി പൂക്കികളുടെ സാഹസിക പാച്ചിൽ; കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്

Kerala
  •  2 days ago