HOME
DETAILS

പ്രതിപക്ഷനേതാവായി പിണറായി വന്നേക്കും; സി.പി.ഐക്ക് ഉപനേതൃപദവി ഇല്ല

  
സുരേഷ് മമ്പള്ളി
May 13, 2026 | 2:29 AM

ldf faces internal rift over deputy opposition leader post

കണ്ണൂര്‍: തെരഞ്ഞെടുപ്പ് ഫലം വന്ന് ഒമ്പതു ദിവസമായിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാവാതെ കോണ്‍ഗ്രസ് വിയര്‍ക്കുമ്പോള്‍ എല്‍.ഡി.എഫില്‍ പ്രതിപക്ഷ ഉപനേതാവിനെ ചൊല്ലി തര്‍ക്കം മുറുകുന്നു. ഉപനേതൃപദവിക്ക് സി.പി.ഐ അവകാശമുന്നയിച്ചതാണ് സി.പി.എമ്മിനെ ചൊടിപ്പിച്ചത്. പ്രതിപക്ഷനേതാവിന്റെ കാര്യത്തില്‍ തീരുമാനമാകുന്നതിനു മുമ്പാണ് ഉപനേതാവിനായി സി.പി.ഐ അവകാശവാദവുമായെത്തിയത്. 

പ്രതിപക്ഷനേതൃസ്ഥാനത്തേക്ക് പിണറായി വിജയന്റെ പേരിനാണ് പ്രാമുഖ്യമെങ്കിലും ഡല്‍ഹിയിലെ രണ്ടുദിവസത്തെ പി.ബി യോഗത്തില്‍ ഇക്കാര്യം ചര്‍ച്ചയായില്ല. ഇന്നലത്തെ സംസ്ഥാന സെക്രട്ടേറിയറ്റിലും നേതൃപദവി സംബന്ധിച്ച ചര്‍ച്ചയുയര്‍ന്നില്ലെന്നറിയുന്നു. ഇന്നും നാളെയും നടക്കുന്ന സി.പി.എം സംസ്ഥാന സമിതിയില്‍ പ്രതിപക്ഷനേതാവിനെയും ഉപനേതാവിനെയും തീരുമാനിക്കാനാണ് സാധ്യത. 

കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതിപക്ഷനേതാവിനെയും ഉപനേതാവിനെയും സി.പി.എമ്മും പ്രഖ്യാപിക്കും. പിണറായി വിജയന്‍ പ്രതിപക്ഷനേതാവാകട്ടെ എന്നതാണ് സി.പി.എം നേതൃത്വത്തിന്റെ തീരുമാനമെന്നറിയുന്നു. ഉപനേതാവായി കെ.എന്‍ ബാലഗോപാലിന്റെ പേരും ഉയരുന്നുണ്ട്. അതിനിടെയാണ് ഉപനേതൃപദവിക്കായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അവകാശവാദമുന്നയിച്ചത്. ഇത്തരം അവകാശവാദങ്ങള്‍ മുന്നണിയിലാണ് പറയേണ്ടതെന്നും പരസ്യപ്രതികരണം ശരിയായ രീതിയല്ലെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ ഓര്‍മിപ്പിച്ചു. കഴിഞ്ഞദിവസത്തെ മുന്നണിയോഗത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ച നടന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

സി.പി.ഐയുടെ അവകാശവാദത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു സി.പി.എം ജനറല്‍ സെക്രട്ടറി എം.എ ബേബിയുടെ പ്രതികരണം. ഇത്തരം ചര്‍ച്ചകള്‍ക്കു തന്നെ പ്രസക്തിയില്ലെന്നും ബേബി വ്യക്തമാക്കി.

ഉപനേതാവിനായുള്ള സി.പി.ഐയുടെ അവകാശവാദത്തില്‍ കടുത്ത അതൃപ്തിയിലാണ് സി.പി.എം നേതൃത്വം. ഉപനേതൃപദവി ഘടകകക്ഷികള്‍ക്കു നല്‍കുന്ന കീഴ്‌വഴക്കം ഇല്ലെന്നും സി.പി.എം നേതാക്കള്‍ പറയുന്നു. 

2011ല്‍ വി.എസ് അച്യുതാനന്ദന്‍ പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ കോടിയേരി ബാലകൃഷ്ണനെയാണ് ഉപനേതാവാക്കിയത്. 15 എം.എല്‍.എമാര്‍ ഉണ്ടായിരുന്നിട്ടും അന്നൊന്നുമില്ലാത്ത വാദവുമായി ഇപ്പോള്‍ സി.പി.ഐ എത്തുന്നതിലാണ് സി.പി.എമ്മിന് അമര്‍ഷം. തെരഞ്ഞെടുപ്പു തോല്‍വിയില്‍ സി.പി.എമ്മിനെ മാത്രം പഴിക്കുന്ന വിധത്തിലാണ് ബിനോയ് വിശ്വത്തിന്റെ പരാമര്‍ശങ്ങളില്‍ എന്നതും സി.പി.എമ്മിനെ ചൊടിപ്പിക്കുന്നു. ആശാസമരത്തിലും പി.എം ശ്രീ വിഷയത്തിലും മുഖ്യമന്ത്രിയെ പ്രതിരോധത്തിലാക്കുന്ന പ്രസ്താവനകളാണ് കഴിഞ്ഞദിവസങ്ങളില്‍ അദ്ദേഹത്തില്‍നിന്നുണ്ടായത്.

Even as the Congress struggles to announce Kerala’s new Chief Minister nine days after the election results, tensions are rising within the LDF over the Deputy Opposition Leader post. The demand by Communist Party of India for the deputy leader position has reportedly upset Communist Party of India (Marxist) leaders. While Pinarayi Vijayan remains the frontrunner for the Opposition Leader role, the issue was reportedly not discussed during the recent Politburo meeting in Delhi. The CPM state committee meeting scheduled for today and tomorrow is expected to take a final decision on both leadership positions.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പിൽ ജയിക്കാൻ പശുവിനെ കൊന്ന് മുസ്‍ലിം യുവാക്കളെ കുടുക്കാൻ ശ്രമം; ഗ്രാമമുഖ്യനടക്കം മൂന്ന് പേർ അറസ്റ്റിൽ

National
  •  6 days ago
No Image

നടൻ അബു സലീം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  6 days ago
No Image

ഔദ്യോഗിക വാഹനം നിഷേധിച്ചു; 15 കിലോമീറ്റർ സൈക്കിൾ ചവിട്ടി പഞ്ചായത്ത് പ്രസിഡന്റിന്റെ വേറിട്ട പ്രതിഷേധം

Kerala
  •  6 days ago
No Image

കോട്ടയത്ത് കുളത്തിൽ വീണ് 14 വയസുകാരൻ മുങ്ങി മരിച്ചു

Kerala
  •  6 days ago
No Image

പരിഹാസങ്ങളിൽ നിന്ന് അഭിനന്ദനങ്ങളിലേക്ക്! ശ്രീലങ്കൻ താരങ്ങളുടെ 'സ്ലെഡ്ജിങ്ങിന്' ബാറ്റ് കൊണ്ട് മറുപടി നൽകി വൈഭവ് സൂര്യവംശി; ഒടുവിൽ കൈയടിച്ച് ലങ്കൻ താരങ്ങൾ

Cricket
  •  6 days ago
No Image

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയ ഫലം പ്രഖ്യാപിച്ചു; 87 ശതമാനത്തിലധികം അപേക്ഷകളിൽ ഫലപ്രഖ്യാപനം പൂർത്തിയായി

National
  •  6 days ago
No Image

ലേഡീസ് കോച്ചിൽ കയറുന്ന പുരുഷന്മാർ ജാഗ്രതൈ; ജൂലൈ 1 മുതൽ പിഴ 2500 രൂപ, യാത്രാവിലക്കും ഉണ്ടായേക്കാം

National
  •  6 days ago
No Image

നോക്കൗട്ട് ഉറപ്പിക്കാൻ സ്പെയിൻ; ആദ്യ ഇലവനിൽ ലമീൻ യമാലും ഡാനി ഓൾമോയും! സഊദിക്ക് ഇന്ന് കടുത്ത പരീക്ഷണം

Football
  •  6 days ago
No Image

ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്ത് വീണു; തൃശ്ശൂരിൽ പതിനാലുകാരൻ മരിച്ചു

Kerala
  •  6 days ago
No Image

മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണി; ഹാർദിക്കും സൂര്യയും പുറത്തേക്ക്? രോഹിതിന്റെ പിൻഗാമിയാകാൻ ജയ്‌സ്വാളും തിലകും!

Cricket
  •  6 days ago