HOME
DETAILS

ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍; കീടനാശിനിയായ 'കാര്‍ബോസള്‍ഫാന്‍' രാജ്യത്ത് നിരോധിക്കാനൊരുങ്ങി കേന്ദ്രം

  
May 15, 2026 | 3:50 AM

india likely to ban Carbosulfan pesticide due to severe health risks

 


ന്യൂഡല്‍ഹി: നെല്‍ക്കൃഷിയില്‍ വ്യാപകമായി ഉപയോഗിച്ചുവരുന്ന കാര്‍ബോസള്‍ഫാന്‍ എന്ന കീടനാശിനി രാജ്യവ്യാപകമായി നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. മനുഷ്യരില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇത് കാരണമാകുന്നു എന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് നടപടി. നേരത്തെ തെലങ്കാന, ഒഡിഷ എന്നീ സംസ്ഥാനങ്ങള്‍ ഈ കീടനാശിനിക്ക് താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

തോട്ടം മേഖലയില്‍ ഉപയോഗിക്കുന്ന 'പാരക്വറ്റ് ഡൈക്ലോറൈഡ്' എന്ന കളനാശിനി നിരോധിക്കാനുള്ള നടപടികളും ഇതിനോടൊപ്പം പുരോഗമിക്കുന്നുണ്ട്. ഈ രണ്ട് രാസവസ്തുക്കളും സൃഷ്ടിക്കുന്ന ശാരീരിക ആഘാതങ്ങളെക്കുറിച്ച് പഠിക്കാന്‍ ഐ.സി.എ.ആറിലെ (ICAR) ശാസ്ത്രജ്ഞരെയും ആരോഗ്യ വിദഗ്ധരെയും സര്‍ക്കാര്‍ ചുമതലപ്പെടുത്തി.

അതേസമയം, പുതിയ കൃഷി സീസണ്‍ ആരംഭിക്കുന്ന വേളയില്‍ ഇത്തരം നിരോധനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് നെല്‍ക്കൃഷിയെയും കാര്‍ഷിക ഉല്‍പ്പാദനത്തെയും ദോഷകരമായി ബാധിക്കുമെന്ന് അഗ്രോകെമിക്കല്‍ വ്യവസായ മേഖല ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

 

 The Indian government is considering a nationwide ban on the pesticide Carbosulfan after scientific experts raised concerns over its serious impact on human health.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കിണറ്റിലെ കയറിൽ പിടിച്ച് കിടന്നത് ഒൻപത് മണിക്കൂർ; മകളെ രക്ഷിക്കാൻ ചാടിയ 60-കാരിക്ക് ജീവൻ തിരികെ കിട്ടി, മകൾ മരിച്ചു

Kerala
  •  3 days ago
No Image

ക്ലാസെടുക്കാൻ അധ്യാപകരില്ല! സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ 4206 ഒഴിവുകൾ; മുന്നിൽ മലപ്പുറം

Kerala
  •  3 days ago
No Image

പേരാമ്പ്രയിൽ ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം: പൊലിസിനെയും നാട്ടുകാരെയും ആക്രമിച്ചു; സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

Kerala
  •  3 days ago
No Image

ഇറാന്റെ ആക്രമണങ്ങൾ ഒരിക്കലും യാദൃശ്ചികമല്ല; ഐക്യരാഷ്ട്രസഭയിൽ കടുത്ത നിലപാടുമായി ബഹ്‌റൈൻ

bahrain
  •  3 days ago
No Image

വിമർശിച്ചാൽ നടപടി; തളിപ്പറമ്പിലെ തോൽവിക്ക് പിന്നാലെ എം.വി ഗോവിന്ദനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; പ്രാദേശിക നേതാക്കളുടെ കസേര തെറിപ്പിച്ച് സിപിഎം

Kerala
  •  3 days ago
No Image

പെട്രോളിനും ഗ്യാസിനും പിന്നാലെ മൊബൈൽ റീച്ചാർജും പൊള്ളും; നിരക്കുകൾ 15% വരെ കൂടിയേക്കും

National
  •  3 days ago
No Image

പാലക്കാട്ട് 'തൂഫാൻ' പരിശോധനയ്ക്കിടെ പൊലിസിന് നേരെ ആക്രമണം; വനിതാ സി.പി.ഒ ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ

Kerala
  •  3 days ago
No Image

'ശരീരത്തിന് ഉന്മേഷം നൽകും, ക്ഷീണം മാറ്റും' തുടങ്ങിയ പരസ്യങ്ങളെല്ലാം വ്യാജം; പ്രമുഖ എനർജി ഡ്രിങ്കുകൾക്കെതിരെ കർശന നടപടിയുമായി എഫ്.എസ്.എസ്.എ.ഐ

National
  •  3 days ago
No Image

ഇന്ധനവില കുറയണമെങ്കിൽ കുറച്ചുമാസങ്ങൾകൂടി കാത്തിരിക്കണം: മുൻകാല നഷ്ടം നികത്താതെ വില കുറയ്ക്കില്ലെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി

National
  •  3 days ago
No Image

വേനൽക്കാല യാത്രികരുടെ ശ്രദ്ധയ്ക്ക്; പേയ്‌മെന്റ് തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി യുഎഇയിലെ ബാങ്കുകൾ

uae
  •  3 days ago