സതീശന്‍ പിണറായി വിജയന്റെ വസതിയില്‍; കൈപിടിച്ച് സ്വീകരിച്ച് പിണറായി
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന്‍. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് ബേക്കറി ജങ്ഷനിലെ പിണറായിയുടെ വസതിയില്‍ സതീശനെത്തിയത്. വീട്ടില്‍ നിന്നിറങ്ങി വന്ന് കൈപിടിച്ചാണ് വി.ഡി സതീശനെ പിണറായി വിജയന്‍ സ്വീകരിച്ചത്. ഭാര്യ കമല, മകള്‍ വീണ എന്നിവരും വീട്ടിലുണ്ടായിരുന്നു.
വീടിനുള്ളിലെത്തി ചായ സത്കാരവും സ്വീകരിച്ച് 20 മിനിറ്റോളം പിണറായിയോട് സംസാരിച്ചശേഷമാണ് സതീശന്‍ മടങ്ങിയത്. ഇരുവരും ഒരുമിച്ച് മാധ്യമങ്ങളെ കണ്ടു.
പിണറായിയെ സത്യപ്രതിജ്ഞക്കു ക്ഷണിച്ചതായി വി ഡി സതീശന്‍ അറിയിച്ചു. ഒരു സര്‍ക്കാര്‍ കൊണ്ടുവന്ന വികസന പ്രവര്‍ത്തനത്തെ പുതിയ സര്‍ക്കാര്‍ അവസാനിപ്പിക്കേണ്ടതില്ലെന്നും സര്‍ക്കാര്‍ തുര്‍ച്ചയാണെന്നും വി.ഡി സതീശന്‍ പറഞ്ഞു. പിണറായി സീനിയര്‍ നേതാവാണെന്നും ഭരണപരിചയമുള്ള ആളാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, പിണറായി വിജയന്‍ പ്രതികരിക്കാന്‍ തയ്യാറായില്ല. പിന്നീടു പറയാമെന്നായിരുന്നു പിണറായിയുടെ പ്രതികരണം. എന്നാല്‍ സതീശന്‍ വാക്കുകള്‍ അവസാനിപ്പിക്കുന്നത് വരെ നിറചിരിയോടെ പിണറായി ഒപ്പമുണ്ടായിരുന്നു.
വട്ടിയൂര്‍കാവ് മുന്‍ എം.എല്‍.എ വി.കെ പ്രശാന്ത്, ആനാവൂര്‍ നാഗപ്പന്‍, കടകംപള്ളി സുരേന്ദ്രന്‍, മറ്റ് സി.പി.എം നേതാക്കള്‍ എന്നിവരും പിണറായി വിജയന്റെ വസതിയിലുണ്ടായിരുന്നു.
Showcasing a fine example of political courtesy, Kerala's newly designated Chief Minister V.D. Satheesan paid a personal visit to outgoing Chief Minister Pinarayi Vijayan at his official residence.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."