HOME
DETAILS

നീറ്റ് പരീക്ഷ ഇനി ഓണ്‍ലൈനായി; 2027 മുതല്‍ പുതിയ സംവിധാനവുമായി കേന്ദ്ര സര്‍ക്കാര്‍

  
May 15, 2026 | 9:20 AM

neet-ug-exam-online-cbt-mode-from-2027-central-government

ന്യൂഡല്‍ഹി: ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് അടുത്തവര്‍ഷം മുതല്‍ ഓണ്‍ലൈന്‍ രീതിയില്‍ നടത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പ്രഖ്യാപിച്ചു. നിലവിലെ ഒ.എം.ആര്‍ ഷീറ്റ് അടിസ്ഥാനത്തിലുള്ള പരീക്ഷാ രീതിക്ക് പകരമായാണ് കമ്പ്യൂട്ടര്‍ അധിഷ്ഠിത സംവിധാനം കൊണ്ടുവരുന്നത്.

നീറ്റ് യു.ജി 2026 ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദങ്ങള്‍ക്കിടെയാണ് കേന്ദ്രത്തിന്റെ നിര്‍ണായക പ്രഖ്യാപനം. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തുന്ന പരീക്ഷകളുടെ സുതാര്യതയും സുരക്ഷയും വര്‍ധിപ്പിക്കുകയാണ് പുതിയ സംവിധാനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.

ചോദ്യപേപ്പര്‍ ചോര്‍ച്ചയും മറ്റ് ക്രമക്കേടുകളും ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ പരീക്ഷാ സംവിധാനം സഹായകരമാകുമെന്നാണ് വിലയിരുത്തല്‍. പരീക്ഷാ നടത്തിപ്പ് കൂടുതല്‍ കാര്യക്ഷമമാക്കാനും മൂല്യനിര്‍ണയം വേഗത്തിലാക്കാനും ഇതിലൂടെ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി.

പുതിയ പരീക്ഷാ ഘടന, മാര്‍ഗരേഖ, സാങ്കേതിക സംവിധാനങ്ങള്‍ എന്നിവ സംബന്ധിച്ച വിശദാംശങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

പരീക്ഷാ സംവിധാനത്തെ ദുര്‍ബലപ്പെടുത്താനുള്ള ഏതൊരു ശ്രമത്തിനും കര്‍ശന നടപടി നേരിടേണ്ടിവരുമെന്ന് ധര്‍മേന്ദ്ര പ്രധാന്‍ മുന്നറിയിപ്പ് നല്‍കി. തെറ്റായ രീതികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും 'സീറോ-എറര്‍' പരീക്ഷാ സംവിധാനം ഉറപ്പാക്കുന്നതിനുമായി വിവിധ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിവരികയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

 

In a landmark decision aimed at eliminating malpractice and securing the integrity of national competitive exams, the Central Government has announced that the National Eligibility cum Entrance Test-Undergraduate (NEET-UG) will completely transition to an online, Computer-Based Test (CBT) format starting from the 2027 academic year.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പീയം ശ്രീയും ലഹരി കുറഞ്ഞ മദ്യവും ചുട്ടു പഴുത്ത് തിളച്ചു തൂവി

Kerala
  •  8 days ago
No Image

മെസിയുടെ ഒറ്റ ഗോളിൽ റൊണാൾഡോ വീഴും, മെസിയെ വീഴ്ത്താനും ഒറ്റഗോൾ; ഇതിഹാസ റെക്കോർഡിനരികെ സൂപ്പർ താരങ്ങൾ

Football
  •  8 days ago
No Image

ദുബൈയിൽ ഹോട്ടൽ മുറി നിരക്കുകൾ വീണ്ടും ഉയർന്നേക്കും; സന്ദർശകർക്ക് മുന്നറിയിപ്പുമായി അക്കോർ

uae
  •  8 days ago
No Image

മദ്യം വ്യാപിപ്പിക്കാനുള്ള സർക്കാർ നീക്കം അപലപനീയം: സമസ്ത പോഷക സംഘടനാ നേതാക്കൾ

Kerala
  •  8 days ago
No Image

യുഎഇ ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പുതിയ നിയമം; വിമാനത്തിൽ കയറും മുൻപ് 'എയർ സുവിധ' ഹെഡ് ഡിക്ലറേഷൻ നിർബന്ധം

uae
  •  8 days ago
No Image

ഒളിച്ചോടിയാൽ നാണക്കേട്, പ്രീ വെഡ്ഡിംഗ് യാത്ര മുടക്കി; കേതനെ കൊക്കയിലേക്ക് തള്ളിയിടും മുൻപ് സിയയും കാമുകനും വിളിച്ചത് 2004 തവണ!

National
  •  8 days ago
No Image

പണി നടക്കാതെ കരാറുകാരന് കോടികൾ; തമിഴ്‌നാട് മുൻ മന്ത്രി ഇ.വി. വേലുവിന്റെ വീട്ടിൽ വിജിലൻസ് റെയ്ഡ്, ഒന്നാം പ്രതി!

crime
  •  8 days ago
No Image

മാസപ്പടി കേസ്: വീണ ടിയെ ഇഡി ഒൻപത് മണിക്കൂർ ചോദ്യം ചെയ്തു; കനത്ത സുരക്ഷയിൽ കൊച്ചിയിൽ മാരത്തൺ ചോദ്യം ചെയ്യൽ, വീണ്ടും സമൻസ്

Kerala
  •  8 days ago
No Image

മസ്‌കത്തിൽ നിന്നും അബുദബിയിലേക്ക് ഒമാൻ എയറിന്റെ പുതിയ പ്രതിദിന സർവീസ്; ജൂലൈ 9 മുതൽ ആരംഭിക്കും

oman
  •  8 days ago
No Image

സൈലൻസറിലൂടെ 'തീ തുപ്പും'; കാതടപ്പിക്കുന്ന ശബ്ദവുമായി പൂക്കികളുടെ സാഹസിക പാച്ചിൽ; കർശന നടപടി സ്വീകരിക്കുമെന്ന് മോട്ടോർ വാഹന വകുപ്പ്

Kerala
  •  8 days ago