HOME
DETAILS

28 വര്‍ഷമായി ഒളിവില്‍; ഒടുവില്‍ പിടിയില്‍; കള്ളനോട്ട് കേസിലെ പ്രതിയെ വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു 

  
Web Desk
May 15, 2026 | 3:39 PM

police arrest culprit after 28 years in a fake currency case

ആലപ്പുഴ: കള്ളനോട്ട് കേസില്‍ 28 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി പിടിയില്‍. ചെങ്ങന്നൂര്‍ പൊലിസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതിയായ രാജേഷ് രാമചന്ദ്രനാണ് (52) പിടിയിലായത്. വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ വിദേശത്ത് നിന്ന് നാട്ടിലെത്തിയപ്പോള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ചാണ് പൊലിസ് കസ്റ്റഡിയിലെടുത്തത്. 

1998 ജൂണ്‍ 29നാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചെങ്ങന്നൂര്‍ വില്ലേജില്‍ മുണ്ടന്‍കാവ് മുറിയില്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് ഏരിയയില്‍ പ്രവര്‍ത്തിച്ചിരുന്ന ലീല ഓഫ്‌സെറ്റ് പ്രസ് എന്ന സ്ഥാപനത്തില്‍ നടത്തിയ റെയ്ഡില്‍ യുഎഇ ഗവണ്‍മെന്റിന്റെ 500 ദിര്‍ഹത്തിന്റെ 8762 നോട്ടുകളും, ഒരു നൂറു രൂപ നോട്ടും, രണ്ട് ഇന്ത്യന്‍ മുദ്രപത്രങ്ങളും ക്രൈംബ്രാഞ്ച് കണ്ടെടുത്തിരുന്നു. 

കേസില്‍ മൂന്നാം പ്രതിയാണ് രാജേഷ്. ഒന്നാം പ്രതിയായ സ്ഥാപന ഉടമ ലീലാമ്മ, രണ്ടാം പ്രതി ഇവരുടെ മകന്‍ രാജീവ് കുമാര്‍ എന്നിവര്‍ അന്നുതന്നെ പിടിയിലായിരുന്നു. ഒളിവില്‍ പോയ രാജേഷ് കഴിഞ്ഞ 28 വര്‍ഷമായി ഒളിവിലായിരുന്നു. പൊലിസ് സൂപ്രണ്ടിന്റെ നിര്‍ദേശാനുസരണം ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മേയ് 14ന് വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് അധികൃതര്‍ പൊലിസിനെ വിവരമറിയിച്ചത്.

തുടർന്ന് ആലപ്പുഴ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരായ എ എസ്ഐ പ്രസാദ്, സജിമോൻ, എസ് സി പി ഒ അരുൺരാജ്, സി പി ഒ ലിജിമോൻ എന്നിവർ ചേർന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ ചെങ്ങന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

police arrest culprit after 28 years in a fake currency case 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: സ്വകാര്യ ബസുകളുടെ നഷ്ടം പഠിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ

Kerala
  •  9 hours ago
No Image

ഇ20 പെട്രോൾ വിവാദം: ജന്തർ മന്ദിറിൽ അനുമതി നിഷേധിച്ചാൽ ഗഡ്കരിയുടെ വീടിന് മുന്നിൽ കുത്തിയിരിക്കും; പ്രഖ്യാപനവുമായി തെഹ്‌സീൻ പൂനാവാല

National
  •  10 hours ago
No Image

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ഇന്ന് ആറ് പേർക്ക് കൂടി രോഗബാധ, പത്തനംതിട്ടയിൽ അതീവ ജാഗ്രത

Kerala
  •  10 hours ago
No Image

വാട്‌സ്‌ആപ്പിൽ 'അക്കൗണ്ട് സ്റ്റേറ്റ്മെന്റ്' വന്നാൽ സൂക്ഷിക്കുക! സംസ്ഥാനത്ത് പുതിയ സൈബർ തട്ടിപ്പ് വ്യാപിക്കുന്നു

Kerala
  •  11 hours ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ റാഗിങ്; നാല് വിദ്യാർഥികളെ വൈസ് ചാൻസലർ സസ്‌പെൻഡ് ചെയ്തു

Kerala
  •  11 hours ago
No Image

ഓസ്‌ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; സുരക്ഷ അതീവ കർശനമാക്കി

National
  •  12 hours ago
No Image

യുഎഇയിൽ വേനലവധിക്ക് ശേഷം സ്കൂളുകൾ എപ്പോൾ തുറക്കും? അക്കാദമിക് കലണ്ടറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  12 hours ago
No Image

ഭരണകൂടത്തിന്റെ അപ്രതീക്ഷിത നടപടി; ലക്ഷദ്വീപിൽ ക്ലർക്കുമാരും അറ്റൻഡർമാരും ഉൾപ്പെടെ 47 സർക്കാർ ജീവനക്കാരെ സർവീസിൽ നിന്ന് നീക്കി

National
  •  12 hours ago
No Image

കുട്ടികൾക്കും വയോജനങ്ങൾക്കും പ്രത്യേക ഓഫറുമായി ഇത്തിഹാദ് റെയിൽ; പ്രായം തെളിയിക്കാൻ എമിറേറ്റ്സ് ഐഡി നിർബന്ധം

uae
  •  13 hours ago
No Image

മരണവും ക്രൂരതയും വിനോദമാകുന്ന കാലം; എന്തുകൊണ്ട് മനുഷ്യർ 'ഡാർക്ക് ടൂറിസ'ത്തിലേക്ക് ആകർഷിക്കപ്പെടുന്നു?

National
  •  13 hours ago