വാതിലില്‍ വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം; അന്വേഷണം
വെള്ളറട: വീടിന്റെ മുന്‍വാതിലില്‍ വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം. വെള്ളറട മഞ്ചവിളാകത്താണ് സംഭവം. വീട്ടിലെ വൈദ്യുതമീറ്ററില്‍ നിന്നാണ് മുന്‍വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ടത്.
ഉടമയായ രമ്യയും, രണ്ട് മക്കളും മാത്രമാണ് വീട്ടില്‍ താമസം. വൈദ്യുതി മീറ്ററിലെ ഇന്‍സുലേറ്റര്‍ ഇളക്കിമാറ്റി അതില്‍നിന്ന് വയര്‍ ഘടിപ്പിച്ച് വീടിന്റെ മുന്‍വശത്തെ വാതിലില്‍ ചുറ്റിവെച്ച നിലയിലായിരുന്നു. വെള്ളിയാഴ്ച്ച രാവിലെ രമ്യയുടെ മൂത്തമകന്‍ അലന്‍ വാതില്‍ തുറന്നപ്പോള്‍ ഷോക്കടിച്ചു. ആദ്യം താക്കോല്‍ കൊണ്ട് തുറക്കാന്‍ ശ്രമിച്ചപ്പോള്‍ ഷോക്ക് ഏറ്റിരുന്നില്ല. വാതിലിലെ പടിയില്‍ തൊട്ടപ്പോഴാണ് ഷോക്കടിച്ചത്. അത്ഭുതകരമായി രക്ഷപ്പെട്ട കുട്ടി മറ്റൊരു വാതിലിലൂടെ പുറത്തിറങ്ങി നോക്കിയപ്പോഴാണ് വൈദ്യുതമീറ്ററില്‍ നിന്ന് കറണ്ട് കടത്തിവിട്ടത് ശ്രദ്ധയില്‍പ്പെട്ടത്.
വിവരമറിഞ്ഞ് നാട്ടുകാരും, രമ്യയുടെ ബന്ധുക്കളും സ്ഥലത്തെത്തി. ഇവര്‍ പൊലിസില്‍ പരാതി നല്‍കുകയും പരിശോധന നടത്തുകയും ചെയ്തു. ഫോറന്‍സിക് സംഘം തെളിവുകള്‍ ശേഖരിക്കും.
രമ്യ എട്ടുവര്‍ഷമായി ഭര്‍ത്താവുമായി അകന്ന് കഴിയുകയാണ്. നാലുവര്‍ഷം മുന്‍പ് ഇവരുടെ സഹോദരന്റെ വിവാഹച്ചടങ്ങില്‍ ഭര്‍ത്താവുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. നിയമപരമായി ബന്ധം വേര്‍പ്പെടുത്തിയിട്ടില്ല. രമ്യയുടെ പിതാവ് ആശുപത്രിയില്‍ ചികിത്സയിലാണ്.
attempt was made to kill the family members by passing electricity through the front door of the house.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."