HOME
DETAILS

മഴയെത്തും മുന്‍പേ... വാഹനത്തിന് വേണം പ്രത്യേക ശ്രദ്ധ 

  
Web Desk
May 16, 2026 | 11:13 AM

Monsoon Ahead Give Your Vehicle Special Attention-info

മഴക്കാലം വരവായ് നിരത്തില്‍ അപകടസാധ്യതകളും. കാഴ്ചയുടെ കുറവു കൊണ്ടും,നിരത്തില്‍ ബ്രേക്കിംഗ് ദുഷ്‌കരമാകുന്നതു കൊണ്ടും,
ഹൈഡ്രോ പ്ലേനിംഗ് സാദ്ധ്യത വര്‍ദ്ധിക്കുന്നതുകൊണ്ടും,കുഴികളം മറ്റ് തടസ്സങ്ങള്‍ വര്‍ദ്ധിക്കുന്നതു കൊണ്ടും അപകട സാധ്യത പതിന്മടങ്ങ് വര്‍ദ്ധിക്കുന്ന കാലമാണ്.

വെളിച്ചക്കുറവും ഇരുണ്ട വസ്ത്രങ്ങളും കുടയുമെല്ലാം വാഹന ഡ്രൈവര്‍മാര്‍ക്ക് സൈക്കിള്‍ പോലുള്ള മറ്റ് റോഡ് ഉപയോക്താക്കളെ കാണുന്നത് ദുഷ്‌കരമാകുന്ന കാലമാണ്. നിരത്തില്‍ സൈക്കിള്‍ ഉപയോഗിക്കുന്നവര്‍ മറ്റുള്ളവര്‍ക്ക് ഗോചരമാകുന്ന വെള്ളയോ മഞ്ഞയോ പോലുള്ള ഇളം നിറങ്ങളുള്ള  വസ്ത്രങ്ങളോ റിഫ്‌ളക്ടീവ് ജാക്കറ്റുകളോ തിരഞ്ഞെടുക്കുക

മറ്റൊരു പ്രധാനകാര്യം മഴക്കാലത്തിനു മുന്നോടിയായി വാഹനത്തിന്റെ കാര്യം ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. സര്‍വീസ് നിര്‍വഹിക്കുകയും ടയര്‍ അടക്കമുള്ള ഭാഗങ്ങളും, ഇലക്ട്രിക്കലും മെക്കാനിക്കലുമായ ഭാഗങ്ങളുടെ ക്ഷമത ഉറപ്പ് വരുത്തുകയും ചെയ്യണം.

ടയറിന്റെ കാര്യമാണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. ത്രെഡ് കുറവാണെങ്കില്‍ നനഞ്ഞ പ്രതലങ്ങളില്‍ ബ്രേക്ക് പിടിക്കുമ്പോള്‍ തെന്നിപ്പോകും.  എബിഎസ് ഉള്ള മോഡലുകളില്‍, നാലു ടയറുകളിലും വിട്ടുവിട്ടാണ് ബ്രേക്ക് അപ്ലൈ ചെയ്യുക. ത്രെഡ് ഇല്ലാത്ത ടയറുകളാണെങ്കില്‍ ബ്രേക്ക് ചെയ്യുമ്പോള്‍ തെന്നിപ്പോകാം. ടയര്‍ പ്രഷര്‍ കൃത്യമാക്കുകയും എപ്പോഴും ക്ലീന്‍ ആയിരിക്കുകയും വേണം.

ബ്രേക്ക് സംവിധാനവും മഴക്കാലത്തിന് മുന്‍പ് പരിശോധിക്കണം. ബ്രേക്ക് പാഡുകള്‍, ബ്രേക്ക് ഓയില്‍, ബ്രേക്ക് റെസ്‌പോണ്‍സ് എന്നിവ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കണം. മഴക്കാലത്ത് റോഡുകള്‍ നനവുള്ളതിനാല്‍ ബ്രേക്ക് കാര്യക്ഷമമല്ലെങ്കില്‍ അപകട സാധ്യത കൂടും. വൈപ്പര്‍ ബ്ലേഡുകള്‍ പഴകിയതാണെങ്കില്‍ മഴവെള്ളം ശരിയായി നീക്കാന്‍ കഴിയില്ല. ഇത് ഡ്രൈവിങ് സമയത്ത് കാഴ്ച മങ്ങാന്‍ കാരണമാകും. അതിനാല്‍ വൈപ്പറുകളും വിന്‍ഡ് ഷീല്‍ഡ് വാഷര്‍ സിസ്റ്റവും പരിശോധിച്ച് ആവശ്യമായാല്‍ മാറ്റണം.

മഴക്കാലത്ത് യാത്ര ചെയ്യുമ്പോള്‍ എപ്പോഴും വാഹനത്തില്‍ എമര്‍ജന്‍സി കിറ്റ് കരുതുന്നതും നല്ലതാണ്. ടോര്‍ച്ച്, ജമ്പ് കേബിള്‍, ഫസ്റ്റ് എയ്ഡ് കിറ്റ്, ടയര്‍ ഇന്‍ഫ്‌ലേറ്റര്‍ തുടങ്ങിയവ ഉപകാരപ്പെടും.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: സ്വകാര്യ ബസുകളുടെ നഷ്ടം പഠിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ

Kerala
  •  7 days ago
No Image

ഇ20 പെട്രോൾ വിവാദം: ജന്തർ മന്ദിറിൽ അനുമതി നിഷേധിച്ചാൽ ഗഡ്കരിയുടെ വീടിന് മുന്നിൽ കുത്തിയിരിക്കും; പ്രഖ്യാപനവുമായി തെഹ്‌സീൻ പൂനാവാല

National
  •  7 days ago
No Image

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ഇന്ന് ആറ് പേർക്ക് കൂടി രോഗബാധ, പത്തനംതിട്ടയിൽ അതീവ ജാഗ്രത

Kerala
  •  7 days ago
No Image

വാട്‌സ്‌ആപ്പിൽ 'അക്കൗണ്ട് സ്റ്റേറ്റ്മെന്റ്' വന്നാൽ സൂക്ഷിക്കുക! സംസ്ഥാനത്ത് പുതിയ സൈബർ തട്ടിപ്പ് വ്യാപിക്കുന്നു

Kerala
  •  7 days ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ റാഗിങ്; നാല് വിദ്യാർഥികളെ വൈസ് ചാൻസലർ സസ്‌പെൻഡ് ചെയ്തു

Kerala
  •  7 days ago
No Image

ഓസ്‌ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; സുരക്ഷ അതീവ കർശനമാക്കി

National
  •  7 days ago
No Image

യുഎഇയിൽ വേനലവധിക്ക് ശേഷം സ്കൂളുകൾ എപ്പോൾ തുറക്കും? അക്കാദമിക് കലണ്ടറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  7 days ago
No Image

ഭരണകൂടത്തിന്റെ അപ്രതീക്ഷിത നടപടി; ലക്ഷദ്വീപിൽ ക്ലർക്കുമാരും അറ്റൻഡർമാരും ഉൾപ്പെടെ 47 സർക്കാർ ജീവനക്കാരെ സർവീസിൽ നിന്ന് നീക്കി

National
  •  7 days ago
No Image

കുട്ടികൾക്കും വയോജനങ്ങൾക്കും പ്രത്യേക ഓഫറുമായി ഇത്തിഹാദ് റെയിൽ; പ്രായം തെളിയിക്കാൻ എമിറേറ്റ്സ് ഐഡി നിർബന്ധം

uae
  •  7 days ago
No Image

മരണവും ക്രൂരതയും വിനോദമാകുന്ന കാലം; എന്തുകൊണ്ട് മനുഷ്യർ 'ഡാർക്ക് ടൂറിസ'ത്തിലേക്ക് ആകർഷിക്കപ്പെടുന്നു?

National
  •  7 days ago