HOME
DETAILS

അതിവേഗ ഇന്റര്‍നെറ്റും സ്മാര്‍ട്ട് സംവിധാനങ്ങളും; ടെലികോം രംഗത്ത് വന്‍ മുന്നേറ്റവുമായി ഒമാന്‍

  
May 16, 2026 | 1:26 PM

oman telecom sector digital growth support vision 2040

 


മസ്‌കത്ത്: സാങ്കേതിക രംഗത്ത് വേഗത്തില്‍ മുന്നേറുന്ന രാജ്യങ്ങളിലൊന്നായി മാറാനുള്ള ശ്രമങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുകയാണ് ഒമാനിലെ ടെലികമ്മ്യൂണിക്കേഷന്‍ മേഖല. രാജ്യത്തിന്റെ ദീര്‍ഘകാല വികസന പദ്ധതിയായ 'ഒമാന്‍ വിഷന്‍ 2040'ന്റെ ഭാഗമായി ഡിജിറ്റല്‍ അടിസ്ഥാന സൗകര്യ വികസനം, അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍, സ്മാര്‍ട്ട് സര്‍ക്കാര്‍ സംവിധാനങ്ങള്‍ എന്നിവയ്ക്ക് വലിയ പ്രാധാന്യമാണ് നല്‍കുന്നത്. ഇതിന്റെ ഭാഗമായി ടെലികോം മേഖലയില്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി വലിയ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നത്.

ലോക ടെലികമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സൊസൈറ്റി ദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ വിവരങ്ങളിലാണ് രാജ്യത്തിന്റെ ഡിജിറ്റല്‍ വളര്‍ച്ചയുടെ പുതിയ കണക്കുകള്‍ പുറത്തുവന്നത്. ഡിജിറ്റല്‍ സാങ്കേതികവിദ്യകളെ കൂടുതല്‍ ജനകീയമാക്കുകയും വിവിധ മേഖലകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്യുന്നതിലാണ് ഒമാന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ബന്ധപ്പെട്ട അധികൃതര്‍ വ്യക്തമാക്കി.

പ്രകൃതിദുരന്തങ്ങള്‍, കാലാവസ്ഥാ പ്രതിസന്ധികള്‍, അടിയന്തര സാഹചര്യങ്ങള്‍ എന്നിവ നേരിടുന്നതില്‍ ശക്തമായ ഡിജിറ്റല്‍ സംവിധാനങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ടെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. സൈക്ലോണ്‍ ഷഹീന്‍ ബാധിച്ച സമയത്ത് ടെലികമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങള്‍ വലിയ രീതിയില്‍ സഹായകരമായിരുന്നുവെന്നും അന്ന് ദുരിതബാധിത പ്രദേശങ്ങളിലേക്ക് മുന്നറിയിപ്പുകളും അടിയന്തര വിവരങ്ങളും വേഗത്തില്‍ എത്തിക്കാന്‍ കഴിഞ്ഞതായും വ്യക്തമാക്കി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ടെലികോം ശൃംഖല കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. സേവനങ്ങള്‍ തടസപ്പെടാതിരിക്കാനായി ബാക്കപ്പ് നെറ്റ്‌വര്‍ക്കുകളും ബദല്‍ കമ്യൂണിക്കേഷന്‍ സംവിധാനങ്ങളും വികസിപ്പിച്ചുവരികയാണ്. പ്രത്യേകിച്ച് അടിയന്തര സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ വകുപ്പുകളും സേവനദാതാക്കളും തമ്മിലുള്ള ഏകോപനം മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍ ശ്രദ്ധ നല്‍കുന്നുണ്ട്.

ടെലികോം മേഖലയില്‍ നിക്ഷേപങ്ങളും വര്‍ധിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ലൈസന്‍സ് നേടിയ ടെലികോം, പോസ്റ്റല്‍ സേവന കമ്പനികളുടെ എണ്ണം കൂടി. മൊബൈല്‍ സേവന ഉപഭോക്താക്കളുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൊബൈല്‍ ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ കൂടുതല്‍ ജനങ്ങളിലെത്തിയതോടെ ഡിജിറ്റല്‍ സേവനങ്ങളുടെ ഉപയോഗവും ഉയര്‍ന്നു.

5ജി സേവനങ്ങളുടെ വ്യാപനവും രാജ്യത്ത് വേഗത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. നഗരപ്രദേശങ്ങള്‍ക്കു പുറമെ കൂടുതല്‍ മേഖലകളിലേക്ക് അതിവേഗ ഇന്റര്‍നെറ്റ് സേവനങ്ങള്‍ എത്തിക്കുന്നതിനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. വിദ്യാഭ്യാസം, ആരോഗ്യരംഗം, വ്യാപാരം, സര്‍ക്കാര്‍ സേവനങ്ങള്‍ തുടങ്ങി നിരവധി മേഖലകളില്‍ ഇതിന്റെ ഗുണം ലഭിക്കുമെന്നാണു വിലയിരുത്തല്‍.

ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയും ഒമാനില്‍ വേഗത്തില്‍ വളരുന്നുണ്ട്. ഇകൊമേഴ്‌സ്, ഫിന്‍ടെക്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, സൈബര്‍ സുരക്ഷ തുടങ്ങിയ മേഖലകളില്‍ പുതിയ പദ്ധതികളും നിക്ഷേപങ്ങളും വരുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. യുവാക്കള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സ്വകാര്യ മേഖലയിലെ വളര്‍ച്ചയ്ക്ക് പിന്തുണ നല്‍കുന്നതിനും ഡിജിറ്റല്‍ രംഗത്തെ വികസനം സഹായകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

രാജ്യത്തെ സര്‍ക്കാര്‍ സേവനങ്ങള്‍ കൂടുതല്‍ ഓണ്‍ലൈനാക്കുകയും പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുകയും ചെയ്യുന്നതിലും ഒമാന്‍ വലിയ മുന്നേറ്റമാണ് കൈവരിക്കുന്നത്. ഡിജിറ്റല്‍ മാറ്റം രാജ്യത്തിന്റെ ഭാവി വികസനത്തിന് നിര്‍ണായകമാണെന്ന നിലപാടിലാണ് ഭരണകൂടം മുന്നോട്ടുപോകുന്നത്.

 

Oman’s telecom sector is witnessing rapid growth with expanding 5G networks, digital infrastructure development, and increased investments supporting the goals of Oman Vision 2040.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂരില്‍ കനത്ത കാറ്റും മഴയും: മരങ്ങള്‍ കടപുഴകി വീണു, ഒരാള്‍ക്ക്‌ പരുക്ക്, വൈദ്യുതി വിതരണം തടസ്സപ്പെട്ടു

Kerala
  •  5 days ago
No Image

മനംനൊന്ത് കാനറികൾ, തലതാഴ്ത്തി സൂപ്പർതാരം; 40 വർഷത്തെ നിർഭാഗ്യം ആവർത്തിച്ച രാത്രിയിൽ ബ്രസീൽ ലോകകപ്പിൽ നിന്ന് പുറത്തേക്ക്!

Football
  •  5 days ago
No Image

ആഗോള ഗെയിമിംഗ് ഹബ്ബാകാൻ ദുബൈ; അന്താരാഷ്ട്ര കമ്പനി മേധാവികളുമായി കൂടിക്കാഴ്ച നടത്തി ശൈഖ് ഹംദാൻ

uae
  •  5 days ago
No Image

യുഎഇയിലെ വാടക വിപണിയിൽ മാറ്റം: അബുദബിയിലും ഷാർജയിലും വാടക നിരക്ക് കുറയുന്നു; അജ്മാനിൽ 57% വരെ കുതിച്ചുയർന്നു

uae
  •  5 days ago
No Image

കോറോഹെല്‍ത്ത് കൂട്ടപ്പിരിച്ചുവിടല്‍: ജൂലൈ 10ന് മന്ത്രിതല ചര്‍ച്ച; ബോര്‍ഡ് ഹാജരായില്ലെങ്കില്‍ നിയമനടപടിയെന്ന് ലേബര്‍ കമ്മീഷണര്‍

Kerala
  •  5 days ago
No Image

ശക്തമായ മഴ; രണ്ട് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

Kerala
  •  5 days ago
No Image

പി.എസ്.സി നിയമന തട്ടിപ്പ്: വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍; ചെയര്‍മാന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് സംഘര്‍ഷത്തില്‍

Kerala
  •  5 days ago
No Image

ഇ.ഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ട കേസ്; റെയ്ഡ് ദൃശ്യങ്ങള്‍ കോടതി പരിശോധിക്കും

Kerala
  •  5 days ago
No Image

മലയിടംതുരുത്ത് കുടിയൊഴിപ്പിക്കല്‍; കോടതി നടപടികള്‍ക്ക് ഒരു വര്‍ഷത്തേക്ക് സ്റ്റേ

Kerala
  •  5 days ago
No Image

ഓപ്പറേഷന്‍ തൂഫാന്‍ മെഡിക്കല്‍ ഷോപ്പുകളിലേക്കും; കുറിപ്പടിയില്ലാതെ മരുന്ന് നല്‍കിയാല്‍ കര്‍ശന നടപടി: ആഭ്യന്തരമന്ത്രി

Kerala
  •  5 days ago

No Image

'പത്ത് പേര്‍ക്കെങ്കിലും അയച്ചതിന്റെ തെളിവ് കാണിക്ക്' കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണ സംഘത്തെ വെല്ലുവിളിച്ച് ജിതിന്‍ ഭാസ്‌ക്കര്‍

Kerala
  •  5 days ago
No Image

'വര്‍ഗവഞ്ചകന്‍' ഗോവിന്ദന്‍, സെക്രട്ടറി സ്ഥാനം രാജിവെക്കണം; എം.വി. ഗോവിന്ദനെതിരേ രൂക്ഷ വിമര്‍ശനവുമായി ജി. സുധാകരന്‍

Kerala
  •  5 days ago
No Image

ബൈക്ക് റേസിനെച്ചൊല്ലി വാക്കുതര്‍ക്കം; നെയ്യാറ്റിന്‍കരയില്‍ യുവാവ് കുത്തേറ്റ് മരിച്ചു, നാല് പേര്‍ കസ്റ്റഡിയില്‍

Kerala
  •  5 days ago
No Image

പശ്ചിമബംഗാളില്‍ കാണാതായ 12 കാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍; പ്രതിയെന്ന് സംശയിക്കുന്നയാളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു, മമത വീട്ടുതടങ്കലിലെന്ന്  

National
  •  5 days ago