താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം തുടങ്ങി; നാളെ മുതൽ കർശന പരിശോധന
കോഴിക്കോട്: വീതി കൂട്ടല്‍ പ്രവൃത്തി നടക്കുന്നതിനാല്‍ താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം ആരംഭിച്ചു. പ്രവൃത്തി പൂര്‍ത്തിയാകുംവരെയാണ് നിയന്ത്രണം. ഭാരമേറിയ വാഹനങ്ങളും മള്‍ട്ടി ആക്‌സില്‍ ലോറികളും വഴിതിരിച്ചു വിട്ടാണ് നിയന്ത്രണമേർപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് നിന്ന് കല്‍പ്പറ്റ ഭാഗത്തേക്കുള്ള വലിയ വാഹനങ്ങള്‍ താമരശ്ശേരി ചുങ്കത്തുനിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് തിരിഞ്ഞ് ബാലുശ്ശേരി-കുറ്റ്യാടി വഴിയും കല്‍പ്പറ്റ നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള വാഹനങ്ങള്‍ വൈത്തിരി ടൗണില്‍നിന്ന് പടിഞ്ഞാറ് ഭാഗത്തേക്ക് തിരിഞ്ഞ് പടിഞ്ഞാറെത്തറ-തരുവണ-കുറ്റ്യാടി വഴിയും പോകണം. ചുരത്തിലൂടെ പോകുന്ന മറ്റു വാഹനങ്ങള്‍ പതുക്കെയും സുരക്ഷിതമായും നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പോകണമെന്നും എക്‌സിക്യൂട്ടീവ് എൻജിനീയര്‍ നിർദേശിച്ചു. ചുരത്തിലെ 6,7,8 വളവുകളാണ് വീതികൂട്ടി നവീകരിക്കുന്നത്. നാളെ മുതൽ ചുരത്തിൽ കർശന നിയന്ത്രണവും പരിശോധനയും ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."