HOME
DETAILS

ഇത്തവണയും പ്ലസ് വൺ സീറ്റില്ലാതെ കുഴങ്ങുമോ? സർക്കാരിൽ പ്രതീക്ഷയർപ്പിച്ച് മലബാറിലെ വിദ്യാർഥികൾ 

  
May 17, 2026 | 2:10 AM

plus one seat crisis students hopes on government

മലപ്പുറം: എസ്.എസ്.എൽ.സി പരീക്ഷാ ഫലം പുറത്തുവന്നതോടെ മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ സർക്കാരിൽ പ്രതീക്ഷയർപ്പിച്ച് വിദ്യാർഥികളും രക്ഷിതാക്കളും. പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലായി 2,26,382 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. സി.ബി.എസ്.ഇ, ഐ.സി.എസ്.സി പത്താം ക്ലാസ് കഴിഞ്ഞവർ കൂടി വരുന്നതോടൈ അപേക്ഷകരുടെ എണ്ണം ഇനിയും ഉയരും. എന്നാൽ മലബാറിൽ 162,00 സീറ്റുകളാണ് ആകെയുള്ളത്.
 മലപ്പുറം ജില്ലയിൽ 79,083 വിദ്യാർഥികളാണ് ഉപരിപഠന യോഗ്യത നേടിയത്. 53,936  സീറ്റുകളാണ് ഹയർസെക്കൻഡറിയിൽ ആകെയുള്ളത്. ഹയർസെക്കൻഡറി, വൊക്കേഷനൽ ഹയർസെക്കൻഡറി ഐ.ടി.ഐ, പോളിടെക്‌നിക് അടക്കം പരിഗണിച്ചാവും തുടർപഠനത്തിന് 63,120 സീറ്റുകൾ മലപ്പുറത്തുള്ളത്. ഇതോടെ മലപ്പുറത്ത് മാത്രം 16,963 വിദ്യാർഥികൾ പുറത്താകും. കോഴിക്കോട് ജില്ലയിൽ 42,770 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. പാലക്കാട് ജില്ലയിലെ 38164, കണ്ണൂരിൽ 34778, കാസർകോട് 20418, വയനാട് 11,169 പേരുമാണ് വിജയിച്ചത്.
    സീറ്റുകളിൽ മാർജിനിൽ വർധനവ് വരുത്തി 50 കുട്ടികൾ പഠിക്കുന്ന ക്ലാസുകളിൽ 65 പേരെ കുത്തിനിറച്ചാണു മലബാറിലെ മിക്ക ഹയർസെക്കൻഡറി സ്‌കൂളുകളിലും സീറ്റ് ക്ഷാമം പരിഹരിക്കുന്നത്. താൽക്കാലിക ഓട്ടയടക്കലിന് പകരം സ്ഥിരം ബാച്ചുകൾ വേണമെന്ന വിദ്യാർഥികളുടേയും രക്ഷിതാക്കളുടേയും ആവശ്യമാണ് പുതിയ സർക്കാരിന് മുമ്പിലുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഔദ്യോഗിക വാഹനം നിഷേധിച്ചു; 15 കിലോമീറ്റർ സൈക്കിൾ ചവിട്ടി പഞ്ചായത്ത് പ്രസിഡന്റിന്റെ വേറിട്ട പ്രതിഷേധം

Kerala
  •  21 days ago
No Image

കോട്ടയത്ത് കുളത്തിൽ വീണ് 14 വയസുകാരൻ മുങ്ങി മരിച്ചു

Kerala
  •  21 days ago
No Image

പരിഹാസങ്ങളിൽ നിന്ന് അഭിനന്ദനങ്ങളിലേക്ക്! ശ്രീലങ്കൻ താരങ്ങളുടെ 'സ്ലെഡ്ജിങ്ങിന്' ബാറ്റ് കൊണ്ട് മറുപടി നൽകി വൈഭവ് സൂര്യവംശി; ഒടുവിൽ കൈയടിച്ച് ലങ്കൻ താരങ്ങൾ

Cricket
  •  21 days ago
No Image

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയ ഫലം പ്രഖ്യാപിച്ചു; 87 ശതമാനത്തിലധികം അപേക്ഷകളിൽ ഫലപ്രഖ്യാപനം പൂർത്തിയായി

National
  •  21 days ago
No Image

ലേഡീസ് കോച്ചിൽ കയറുന്ന പുരുഷന്മാർ ജാഗ്രതൈ; ജൂലൈ 1 മുതൽ പിഴ 2500 രൂപ, യാത്രാവിലക്കും ഉണ്ടായേക്കാം

National
  •  21 days ago
No Image

നോക്കൗട്ട് ഉറപ്പിക്കാൻ സ്പെയിൻ; ആദ്യ ഇലവനിൽ ലമീൻ യമാലും ഡാനി ഓൾമോയും! സഊദിക്ക് ഇന്ന് കടുത്ത പരീക്ഷണം

Football
  •  21 days ago
No Image

ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്ത് വീണു; തൃശ്ശൂരിൽ പതിനാലുകാരൻ മരിച്ചു

Kerala
  •  21 days ago
No Image

മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണി; ഹാർദിക്കും സൂര്യയും പുറത്തേക്ക്? രോഹിതിന്റെ പിൻഗാമിയാകാൻ ജയ്‌സ്വാളും തിലകും!

Cricket
  •  21 days ago
No Image

കണ്ണൂരിൽ ഇടിമിന്നലേറ്റ് യുവതി മരിച്ചു; ഭർത്താവടക്കം രണ്ടുപേർക്ക് പരുക്ക്

Kerala
  •  21 days ago
No Image

സമാധാന ചർച്ച പുരോഗമിക്കുന്നതിനിടെ ട്രംപിന്റെ പ്രകോപനം- ലെബനനിലെ 'പ്രോക്സികൾ' പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് അവസാനിപ്പിച്ചില്ലെങ്കിൽ ഇറാനെ ആക്രമിക്കും

International
  •  21 days ago