HOME
DETAILS

ബിഗ് മിസ്; ഇവരിത്തവണ ലോകകപ്പിനില്ല, ലോകം കാത്തിരിക്കുന്ന കാൽപ്പന്തുകളിക്ക് ഇനി 25 നാൾ കൂടി

  
Web Desk
May 17, 2026 | 3:31 AM

they will miss this year fifa world cup

ന്യൂയോർക്ക്: ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ വിവിധ രാജ്യങ്ങൾ ടീം പ്രഖ്യാപിച്ച് കളിക്കായുള്ള ഒരുക്കങ്ങൾ തുടങ്ങി. എന്നാൽ ഇത്തവണ വമ്പൻമാർ കളത്തിലിറങ്ങുമ്പോൾ പല താരങ്ങളും കളിക്കാൻ കഴിയാതെ പുറത്തിരിക്കേണ്ടി വരും. പരുക്കും ഫിറ്റ്‌നസ് ഇല്ലായ്മയും കാരണമാണ് പ്രധാനപ്പെട്ട പലർക്കും ലോകകപ്പ് നഷ്ടമാവുക. ആരെല്ലാമാണ് ഇത്തവണ ലോകകക്ക് കളിക്കാൻ കഴിയാത്തതെന്ന് വായിക്കാം. 

റോഡ്രിഗോ
ബ്രസീലിന്റെ മുന്നേറ്റത്തിലെ പ്രധാന താരം. റയൽ മാഡ്രിഡ് മുന്നേറ്റനിരയിലെയും പ്രധാനിയായ റോഡ്രിഗോയുടെ അഭാവം ബ്രസീലിന് തിരിച്ചടിയാകും. എ.സി.എൽ ഇഞ്ചുറി കാരമാണ് റോഡ്രിഗോ പുറത്തിരിക്കുന്നത്. എന്നാൽ പരുക്ക് മാറി താരം ബ്രസീൽ ടീമിനൊപ്പം ചേരാനുള്ള സാധ്യത കുറവാണെന്നാണ് വിവരം. 

സെർജി നാബ്രി
ജർമൻ ടീമിന്റെ മുന്നേറ്റത്തിലെ പ്രധാനി. അർധാവസരങ്ങൾ പോലും മുതലാക്കാൻ കഴിയന്ന നാബ്രിയുടെ അഭാവം ജർമനക്ക് നികത്താൻ കഴിയാത്തതാകും. ആദ്യ ഇലവനിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും നാബ്രി ഗ്രൗണ്ടിലെത്തിയാൽ എഫക്ട് ഉറപ്പാണ്. തുടക്കേറ്റ പരുക്ക് കാരണം താരത്തിന്റെ ലോകകപ്പ് നഷ്ടമാകുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ജൂൺ അവസാനത്തോടെ തിരിച്ചെത്തിയാൽ താരം കളിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. 

ഹ്യൂഗോ എകിടിക്കെ
ലിവർപൂളിന്റെയും ഫ്രഞ്ച് പടയുടെയും മിന്നൽ പോരാളി. ഫ്രഞ്ച് ടീമിൽ ഉണ്ടായിരിക്കേണ്ട താരമായിരുന്നെങ്കിലും കാര്യമായ പരുക്ക് കാരണണാണ് എകിടിക്കെ പുറത്തിരിക്കുന്നത്. കിലിയൻ എംബാപ്പെ നയിക്കുന്ന ഫ്രഞ്ച് നിരയിൽ കരുത്തൻമാരുണ്ടെങ്കിലും വേഗത കൊണ്ട് എതിരാളിയെ കീഴടക്കുന്ന താരമാണ് എകിടിക്കെ. ലോകകപ്പിന് മുൻപായി തിരിച്ചെത്താൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തിൽ. 

അൽഫോൻസോ ഡേവിസ്
കനേഡിയൻ ഫുട്‌ബോളിന്റെ മുഖമായ അൽഫോൻസോ ഡേവിസ് ഇല്ലാതെയാണ് കാനഡ ഫുട്‌ബോൾ ടീം ഇത്തവണ സ്വന്തം നാട്ടിൽ ലോക പോരാട്ടത്തിനായി കളത്തിലിറങ്ങുക. ഹാം സ്ട്രിങ് ഇഞ്ചുറി കാരണം പുറത്തിരിക്കുന്ന ഡേവിസ് സ്വന്തം നാട്ടിൽ നടക്കുന്ന ലോകകപ്പിൽ കളിക്കുമോ എന്ന കാര്യം സംശയത്തിലാണ്. നിലയിൽ വിശ്രമത്തിൽ കഴിയുന്ന താരത്തിന്റെ തിരിച്ചുവരവിൽ ഇതുവരെ കനേഡിയൻ ഫുട്‌ബോൾ ഫെഡറേഷൻ അറിയിപ്പൊന്നും നൽകിയിട്ടില്ല. 

മാതിയാസ് ഡി ലിറ്റ്
ഡച്ച് പടയുടെ പ്രതിരോധ നിരയിലെ പ്രധാനി. കാര്യമായി പരുക്കേറ്റ താരം ലോകകപ്പിൽ ഇറങ്ങാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തൽ. യോഗ്യതാ റൗണ്ട് മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത ഡി ലിറ്റ് ഇല്ലാതെയാകും ഇത്തവണ ഡച്ച് പട അമേരിക്കിയിൽ ലോക ഫുട്‌ബോൾ മാമാങ്കത്തിനായി കളത്തിലിറങ്ങുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: സ്വകാര്യ ബസുകളുടെ നഷ്ടം പഠിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ

Kerala
  •  8 days ago
No Image

ഇ20 പെട്രോൾ വിവാദം: ജന്തർ മന്ദിറിൽ അനുമതി നിഷേധിച്ചാൽ ഗഡ്കരിയുടെ വീടിന് മുന്നിൽ കുത്തിയിരിക്കും; പ്രഖ്യാപനവുമായി തെഹ്‌സീൻ പൂനാവാല

National
  •  8 days ago
No Image

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ഇന്ന് ആറ് പേർക്ക് കൂടി രോഗബാധ, പത്തനംതിട്ടയിൽ അതീവ ജാഗ്രത

Kerala
  •  8 days ago
No Image

വാട്‌സ്‌ആപ്പിൽ 'അക്കൗണ്ട് സ്റ്റേറ്റ്മെന്റ്' വന്നാൽ സൂക്ഷിക്കുക! സംസ്ഥാനത്ത് പുതിയ സൈബർ തട്ടിപ്പ് വ്യാപിക്കുന്നു

Kerala
  •  8 days ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ റാഗിങ്; നാല് വിദ്യാർഥികളെ വൈസ് ചാൻസലർ സസ്‌പെൻഡ് ചെയ്തു

Kerala
  •  8 days ago
No Image

ഓസ്‌ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; സുരക്ഷ അതീവ കർശനമാക്കി

National
  •  8 days ago
No Image

യുഎഇയിൽ വേനലവധിക്ക് ശേഷം സ്കൂളുകൾ എപ്പോൾ തുറക്കും? അക്കാദമിക് കലണ്ടറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  8 days ago
No Image

ഭരണകൂടത്തിന്റെ അപ്രതീക്ഷിത നടപടി; ലക്ഷദ്വീപിൽ ക്ലർക്കുമാരും അറ്റൻഡർമാരും ഉൾപ്പെടെ 47 സർക്കാർ ജീവനക്കാരെ സർവീസിൽ നിന്ന് നീക്കി

National
  •  8 days ago
No Image

കുട്ടികൾക്കും വയോജനങ്ങൾക്കും പ്രത്യേക ഓഫറുമായി ഇത്തിഹാദ് റെയിൽ; പ്രായം തെളിയിക്കാൻ എമിറേറ്റ്സ് ഐഡി നിർബന്ധം

uae
  •  8 days ago
No Image

മരണവും ക്രൂരതയും വിനോദമാകുന്ന കാലം; എന്തുകൊണ്ട് മനുഷ്യർ 'ഡാർക്ക് ടൂറിസ'ത്തിലേക്ക് ആകർഷിക്കപ്പെടുന്നു?

National
  •  8 days ago