HOME
DETAILS

മാറാടും മലബാര്‍ കലാപവും മറക്കില്ല, യു.ഡി.എഫ് അധികാരത്തിലേറും മുന്‍പ് ലീഗ് ഭരിച്ചുതുടങ്ങി; വീണ്ടും കടന്നാക്രമിച്ച് വെള്ളാപ്പള്ളി

  
May 17, 2026 | 4:03 AM

vellappally-criticises-muslim-league-udf-marad-malabar-riots-remarks

കൊല്ലം: മുസ്‌ലിം ലീഗിനെ വീണ്ടും കടന്നാക്രമിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ലീഗ് കടുത്ത ഹിന്ദുവിരുദ്ധ നിലപാടിലേക്ക് മാറിയെന്നാണ് ' മലബാര്‍ കലാപവും മാറാടും മറക്കില്ലെന്ന' തലക്കെട്ടില്‍ എഴുതിയ എസ്.എന്‍.ഡി.പി മുഖപത്രമായ യോഗനാദത്തിലെ മുഖപ്രസംഗത്തില്‍ വിമര്‍ശനം. 

അധികാരമേല്‍ക്കും മുമ്പ് മുസ് ലിം ലീഗ് കേരളം ഭരിച്ചു തുടങ്ങിയെന്നും, ലീഗിന്റെ മുഖ്യശത്രുക്കള്‍ സുകുമാരന്‍ നായരും താനുമാണെന്നും വെള്ളാപ്പള്ളി മുഖപത്രത്തില്‍ പറയുന്നു. കെ.എം ഷാജിയെ മന്ത്രിയാക്കാനുള്ള ചര്‍ച്ചകളെയും വെള്ളാപ്പള്ളി വിമര്‍ശിക്കുന്നു. കെ.എം ഷാജിയെ മന്ത്രിയാക്കിയാല്‍ മതസൗഹാര്‍ദ്ദം പൂത്തുലയുമെന്നാണ് ലീഗ് കരുതുന്നത്. ലീഗിനെ എതിര്‍ക്കുന്നവരെ മുസ് ലിം വിരുദ്ധരാക്കി. തന്നെ തെരുവില്‍ അധിക്ഷേപിച്ചുവെന്നും ലേഖനത്തില്‍ പറയുന്നു. 

ലീഗ് അഭിനയിക്കുന്ന മതേതരം കപടനാടകമാണെന്നാണ്  മറ്റൊരു വിമര്‍ശനം. ഹിന്ദുക്കളെ കൊന്നു തള്ളിയ മലബാര്‍ കലാപം നടന്ന നാട്ടിലാണ് ലീഗ് വളര്‍ന്നു പന്തലിച്ചത്. കൂട്ടക്കൊലയെ സ്വാതന്ത്ര്യ സമരമാക്കി മാറ്റിയ തന്ത്രം ഇനി വിലപ്പോവില്ല. മാറാട് കലാപത്തിന് പിന്നിലെ കൈകള്‍ ആരുടേതെന്ന് നന്നായി അറിയാം. സമുദായത്തെ തകര്‍ക്കാന്‍ ഏത് കൊലകൊമ്പന്‍ വന്നാലും കൈകാര്യം ചെയ്യുമെന്നും വെളളാപ്പള്ളി പറയുന്നു. കേരളത്തിന് പുറത്തും അകത്തും എസ്.എന്‍.ഡി.പിക്കും എന്‍.എസ്.എസിനുമെതിരെ നടക്കുന്ന പ്രതിഷേധങ്ങള്‍ തന്റെ വാക്കുകളെ സാധൂകരിക്കുന്നതാണെന്നും വെള്ളാപ്പള്ളി പറയുന്നു. 

മുസ്‌ലിം ലീഗിനെതിരെ അടിക്കടി പ്രസ്താവനകള്‍ ഇറക്കുന്ന വെള്ളാപ്പള്ളിയുടെ വാക്കുകള്‍ മുന്‍പും വിവാദമായിട്ടുണ്ട്. 

 

SNDP Yogam general secretary Vellappally Natesan has once again launched a sharp criticism against the Indian Union Muslim League, stating that incidents such as the Marad violence and the Malabar riots cannot be forgotten.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: സ്വകാര്യ ബസുകളുടെ നഷ്ടം പഠിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ

Kerala
  •  8 days ago
No Image

ഇ20 പെട്രോൾ വിവാദം: ജന്തർ മന്ദിറിൽ അനുമതി നിഷേധിച്ചാൽ ഗഡ്കരിയുടെ വീടിന് മുന്നിൽ കുത്തിയിരിക്കും; പ്രഖ്യാപനവുമായി തെഹ്‌സീൻ പൂനാവാല

National
  •  8 days ago
No Image

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ഇന്ന് ആറ് പേർക്ക് കൂടി രോഗബാധ, പത്തനംതിട്ടയിൽ അതീവ ജാഗ്രത

Kerala
  •  8 days ago
No Image

വാട്‌സ്‌ആപ്പിൽ 'അക്കൗണ്ട് സ്റ്റേറ്റ്മെന്റ്' വന്നാൽ സൂക്ഷിക്കുക! സംസ്ഥാനത്ത് പുതിയ സൈബർ തട്ടിപ്പ് വ്യാപിക്കുന്നു

Kerala
  •  8 days ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ റാഗിങ്; നാല് വിദ്യാർഥികളെ വൈസ് ചാൻസലർ സസ്‌പെൻഡ് ചെയ്തു

Kerala
  •  8 days ago
No Image

ഓസ്‌ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; സുരക്ഷ അതീവ കർശനമാക്കി

National
  •  8 days ago
No Image

യുഎഇയിൽ വേനലവധിക്ക് ശേഷം സ്കൂളുകൾ എപ്പോൾ തുറക്കും? അക്കാദമിക് കലണ്ടറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  8 days ago
No Image

ഭരണകൂടത്തിന്റെ അപ്രതീക്ഷിത നടപടി; ലക്ഷദ്വീപിൽ ക്ലർക്കുമാരും അറ്റൻഡർമാരും ഉൾപ്പെടെ 47 സർക്കാർ ജീവനക്കാരെ സർവീസിൽ നിന്ന് നീക്കി

National
  •  8 days ago
No Image

കുട്ടികൾക്കും വയോജനങ്ങൾക്കും പ്രത്യേക ഓഫറുമായി ഇത്തിഹാദ് റെയിൽ; പ്രായം തെളിയിക്കാൻ എമിറേറ്റ്സ് ഐഡി നിർബന്ധം

uae
  •  8 days ago
No Image

മരണവും ക്രൂരതയും വിനോദമാകുന്ന കാലം; എന്തുകൊണ്ട് മനുഷ്യർ 'ഡാർക്ക് ടൂറിസ'ത്തിലേക്ക് ആകർഷിക്കപ്പെടുന്നു?

National
  •  8 days ago