HOME
DETAILS

സ്വകാര്യ വാഹനം (റെന്റ് എ കാര്‍) വാടകയ്‌ക്കെടുത്ത് യാത്ര പോകാറുണ്ടോ? കാത്തിരിക്കുന്നത് വലിയ നിയമക്കുരുക്കുകള്‍- മോട്ടോര്‍ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്

  
May 20, 2026 | 2:53 AM

renting private cars for trips MVD warns of severe legal consequences

 


കൊച്ചി: നാട്ടിലെത്തുന്ന പ്രവാസികളും വിനോദസഞ്ചാരികളും യാത്രകള്‍ക്കായി വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കുമ്പോള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ (MVD) മുന്നറിയിപ്പ്. കൃത്യമായ നിയമസാധുതയില്ലാത്ത വാഹനങ്ങള്‍ വാടകയ്‌ക്കെടുക്കുന്നത് നിങ്ങളെ വലിയ നിയമപ്രശ്‌നങ്ങളിലേക്ക് എത്തിച്ചേക്കാം.

പലയിടങ്ങളിലും സാധാരണ വെള്ള പ്ലേറ്റിലുള്ള (white board) സ്വകാര്യ വാഹനങ്ങള്‍ നിയമവിരുദ്ധമായി വാടകയ്ക്ക് നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടാല്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കില്ലെന്ന് മാത്രമല്ല, വാടകയ്‌ക്കെടുത്തവര്‍ കടുത്ത നിയമനടപടികള്‍ നേരിടേണ്ടി വരികയും ചെയ്യും.

എങ്ങനെ തിരിച്ചറിയാം നിയമാനുസൃതമായ വാടക വാഹനങ്ങള്‍?

ഒരു സാധാരണക്കാരന് എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്ന വ്യത്യാസം വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റിലാണ് ഉള്ളത്.

കറുത്ത പ്ലേറ്റില്‍ മഞ്ഞ അക്ഷരങ്ങള്‍- നിയമാനുസൃതമായി വാടകയ്ക്ക് നല്‍കുന്ന വാഹനങ്ങള്‍ക്ക് (Rent a Car) കറുത്ത പ്ലേറ്റില്‍ മഞ്ഞ നിറത്തിലുള്ള അക്ഷരങ്ങളായിരിക്കും ഉണ്ടാവുക.

കേന്ദ്ര മോട്ടോര്‍ വാഹന നിയമം- സെക്ഷന്‍ 75 പ്രകാരമുള്ള 'റെന്റ് എ ക്യാബ്' സ്‌കീം അനുസരിച്ചാണ് ഇത്തരം വാഹനങ്ങള്‍ക്ക് ലൈസന്‍സ് നല്‍കുന്നത്. ഇന്ത്യയിലുടനീളം ഈ നിയമം ബാധകമാണ്.

നിലവില്‍ കേരളത്തില്‍ അംഗീകാരമുള്ള പതിമൂന്നിലധികം സ്ഥാപനങ്ങളിലായി പതിനായിരത്തിലേറെ നിയമവിധേയമായ വാടക വാഹനങ്ങള്‍ ലഭ്യമാണ്. അതിനാല്‍ സുരക്ഷിതമായ യാത്രയ്ക്കായി ലൈസന്‍സുള്ള ഏജന്‍സികളെ മാത്രം ആശ്രയിക്കാന്‍ പൊതുജനങ്ങള്‍ ശ്രദ്ധിക്കണമെന്ന് MVD ഫേസ്ബുക്ക് കുറിപ്പിലൂടെ ഓര്‍മ്മിപ്പിച്ചു.

 

The Motor Vehicles Department has warned travelers against renting private white-board vehicles, emphasizing that only legal rental cars with black number plates and yellow lettering should be used to avoid insurance and legal issues.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രം തിരുത്തിയെഴുതി സൂപ്പർ താരങ്ങൾ! 96 വർഷത്തെ ചരിത്രത്തിലെ അഭൂതപൂർവമായ ലോകകപ്പ് സാക്ഷ്യം വഹിക്കുന്നു

Football
  •  5 days ago
No Image

സഊദിയിൽ കാർ അപകടത്തിൽപ്പെട്ട് ഉംറ നിർവഹിക്കാനെത്തിയ മലയാളി കുടുംബത്തിലെ രണ്ടുപേർക്ക് ദാരുണാന്ത്യം

Saudi-arabia
  •  5 days ago
No Image

പെട്രോളിന് പിന്നാലെ ഡീസലിലും ബ്ലെന്‍ഡ് വരുന്നു: കേന്ദ്രത്തിന്റെ ഇന്ധനനയത്തിന് പിന്നിലെ മാസ്റ്റര്‍ പ്ലാന്‍

Kerala
  •  5 days ago
No Image

യാസ് ദ്വീപിൽ ഇനി 'ടിക്കറ്റ്ലെസ്സ്' പാർക്കിംഗ്; മൂന്ന് പ്രധാന കേന്ദ്രങ്ങളിൽ പുതിയ ഡിജിറ്റൽ സംവിധാനം വരുന്നു

uae
  •  5 days ago
No Image

1966-ന് ശേഷം ഇതാദ്യം! 60 വർഷത്തെ ലോകകപ്പ് ചരിത്രം അപൂർവ നേട്ടത്തോടെ തിരുത്തിയെഴുതി ഹാരി കെയ്ൻ

Football
  •  5 days ago
No Image

ലോകകപ്പ് ചരിത്രത്തിലാദ്യം! ഫിഫയെ വിരട്ടി ട്രംപ്, നിയമം കാറ്റിൽപ്പറത്തി ഇൻഫാന്റിനോ!'; ഫുട്ബോൾ ലോകത്ത് വൻ വിസ്ഫോടനം

Football
  •  5 days ago
No Image

വേനൽക്കാല അവധി തുടങ്ങി; സ്കൂൾ ബസുകൾ ഒഴിഞ്ഞതോടെ യുഎഇയിലെ റോഡുകളിൽ ഗതാഗതക്കുരുക്കിന് വൻ ആശ്വാസം

uae
  •  5 days ago
No Image

ഓണത്തിന് കേരളത്തിലേക്ക് 100 പ്രത്യേക ട്രെയിനുകള്‍; പ്രഖ്യാപനവുമായി റെയില്‍വേ മന്ത്രി

National
  •  5 days ago
No Image

പി.എസ്‌.സിക്ക് തിരിച്ചടി; ആസൂത്രണ ബോര്‍ഡ് നിയമന വിവാദത്തില്‍ പരീക്ഷാ രേഖകള്‍ പുറത്തുവിടാന്‍ വിവരാവകാശ കമ്മീഷന്‍

Kerala
  •  5 days ago
No Image

നിയമലംഘനം നടത്തിയ പ്രമുഖ സ്വകാര്യ സർവകലാശാല പൂട്ടിച്ച് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം; പുതിയ അഡ്മിഷനുകൾ തടഞ്ഞു

uae
  •  5 days ago