HOME
DETAILS

ഈ നാണക്കേട് ചരിത്രത്തിൽ ആദ്യം; പാകിസ്താനെ തകർത്തുതരിപ്പണമാക്കി ബംഗ്ലാദേശ്, തകർപ്പൻ ജയത്തോടെ ഇന്ത്യയ്ക്കും മുകളിൽ!

  
May 20, 2026 | 1:36 PM

history made as bangladesh destroys pakistan in test series and leaps ahead of india in wtc standings

സിൽഹെറ്റ്: സ്വന്തം മണ്ണിലും പാകിസ്താനെ തകർത്തെറിഞ്ഞ് ചരിത്രനേട്ടവുമായി ബംഗ്ലാദേശ്. പാകിസ്താനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 78 റണ്‍സിന്‍റെ ആധികാരിക ജയം സ്വന്തമാക്കിയ ബംഗ്ലാദേശ്, രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര തൂത്തുവാരി (2-0). ഈ പരമ്പര കൈവിട്ടതോടെ ലോകത്തിലെ ഒരു ടീമും ആഗ്രഹിക്കാത്ത ഒരു നാണക്കേടിന്റെ മോശം റെക്കോഡും പാകിസ്താന്റെ പേരിലായി മാറി. ഹോമിലും എവേയിലും ഒരു ടെസ്റ്റ് പരമ്പരയില്‍ ബംഗ്ലാദേശിനോട് വൈറ്റ് വാഷ് ചെയ്യപ്പെടുന്ന ലോകത്തിലെ ആദ്യ ടീമായാണ് പാകിസ്താന്‍ മാറിയത്.

2024-ൽ പാകിസ്താന്റെ സ്വന്തം തട്ടകത്തിൽ വെച്ച് ബംഗ്ലാദേശ് അവരെ 2-0 ന് വൈറ്റ് വാഷ് ചെയ്തിരുന്നു. ഇപ്പോൾ രണ്ട് വർഷങ്ങൾക്കിപ്പുറം സ്വന്തം മണ്ണിലും (ബംഗ്ലാദേശിൽ) അതേ ചരിത്രം ആവർത്തിച്ചിരിക്കുകയാണ് ബംഗ്ലാ കടുവകൾ. ചരിത്രത്തിലാദ്യമായാണ് ബംഗ്ലാദേശ് സ്വന്തം മണ്ണിൽ പാകിസ്താനെതിരെ ഒരു ടെസ്റ്റ് പരമ്പരയിൽ വൈറ്റ് വാഷ് വിജയം സ്വന്തമാക്കുന്നത്. സിൽഹെറ്റ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ടെസ്റ്റിൽ 437 റണ്‍സ് എന്ന കൂറ്റൻ വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്താന്‍റെ പോരാട്ടം അഞ്ചാം ദിനം 358 റൺസിൽ അവസാനിച്ചു.

മുഹമ്മദ് റിസ്‌വാന്‍റെ (94) ഒറ്റയാൾ പോരാട്ടത്തിനും പാകിസ്താനെ നാണക്കേടിൽ നിന്ന് രക്ഷിക്കാനായില്ല. ഈ ചരിത്ര ജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) പോയിന്‍റ് പട്ടികയിൽ ഇന്ത്യയെ ആറാം സ്ഥാനത്തേക്ക് പിന്തള്ളി ബംഗ്ലാദേശ് അഞ്ചാം സ്ഥാനത്തേക്ക് ഉയർന്നപ്പോള്‍, തോൽവിയോടെ പാകിസ്താൻ എട്ടാം സ്ഥാനത്തേക്ക് കൂപ്പുകുത്തി.

സ്കോര്‍ ചുരുക്കത്തിൽ:

  • ബംഗ്ലാദേശ്: 278 & 390
  • പാകിസ്താൻ: 232 & 358

തൈജുൽ ഇസ്ലാമിന്റെ സ്പിൻ കരുത്ത്; റിസ്‌വാന്റെ പോരാട്ടം പാഴായി

മഴ കാരണം വൈകി ആരംഭിച്ച അഞ്ചാം ദിനം, 316 ന് 7 എന്ന നിലയിലാണ് പാകിസ്താൻ കളി പുനരാരംഭിച്ചത്. ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും തകർപ്പൻ അർധ സെഞ്ചുറിയുമായി ക്രീസിലുണ്ടായിരുന്ന മുഹമ്മദ് റിസ്‌വാൻ പാകിസ്താന് നേരിയ സമനില പ്രതീക്ഷകൾ നൽകിയിരുന്നു. സാജിദ് ഖാനൊപ്പം ചേർന്ന് റിസ്‌വാൻ സ്കോർ 350 കടത്തുകയും ചെയ്തു.

എന്നാൽ രണ്ടാം ഇന്നിങ്സിൽ ആറ് വിക്കറ്റ് നേട്ടവുമായി തിളങ്ങിയ ബംഗ്ലാദേശിന്റെ ഇടംകൈയ്യൻ സ്പിന്നർ തൈജുൽ ഇസ്ലാം, സാജിദ് ഖാനെ പുറത്താക്കി ഈ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ സെഞ്ചുറിക്ക് വെറും 6 റൺസ് അകലെ വെച്ച് ഷൊറീഫുൽ ഇസ്ലാമിന്‍റെ പന്തിൽ സ്ലിപ്പിൽ ക്യാച്ച് നൽകി റിസ്‌വാൻ (94 റൺസ്, 10 ഫോറുകൾ) കൂടി പുറത്തായതോടെ പാകിസ്താന്‍റെ അവസാന പ്രതീക്ഷയും അസ്തമിച്ചു. ക്യാപ്റ്റൻ ഷാൻ മസൂദും (71), സൽമാൻ അലി ആഘയും (71) അർധ സെഞ്ചുറികളോടെ പൊരുതിയെങ്കിലും വാലറ്റത്തെക്കൂടി തൈജുൽ ഇസ്ലാം പിഴുതതോടെ ബംഗ്ലാദേശ് മൈതാനത്ത് ചരിത്രവിജയം ആഘോഷിച്ചു. ബംഗ്ലാദേശിനായി നഹിദ് റാണ രണ്ടും, ഷൊറീഫുൽ ഇസ്ലാം, മെഹിദി ഹസൻ മിറാസ് എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ലിറ്റൺ ദാസും മുഷ്ഫിഖുറും നെയ്ത ബംഗ്ലാ വീര്യം

മത്സരത്തിന്റെ ആദ്യദിനം ടോസ് നേടി ബംഗ്ലാദേശിനെ ബാറ്റിംഗിന് അയച്ച പാകിസ്താൻ, അവരെ ഒരു ഘട്ടത്തിൽ 118 റൺസിന് 6 വിക്കറ്റ് എന്ന തകർച്ചയിലേക്ക് തള്ളിവിട്ടിരുന്നു. എന്നാൽ ലിറ്റൺ ദാസ് നേടിയ തകർപ്പൻ സെഞ്ചുറി (159 പന്തിൽ 126 റൺസ്) ബംഗ്ലാദേശിനെ ഒന്നാം ഇന്നിങ്സിൽ 278 റൺസ് എന്ന ഭേദപ്പെട്ട നിലയിൽ എത്തിക്കുകയായിരുന്നു.

മറുപടി ബാറ്റിംഗിൽ പാകിസ്താന്റെ ഒന്നാം ഇന്നിങ്സ് 232 റൺസിന് അവസാനിച്ചു. ഫോമിലേക്ക് മടങ്ങിവരവ് അറിയിച്ച മുൻ നായകൻ ബാബർ അസം (68) മാത്രമാണ് പാക് നിരയിൽ തിളങ്ങിയത്. ബംഗ്ലാദേശിനായി നഹിദ് റാണയും തൈജുൽ ഇസ്ലാമും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി.

46 റൺസിന്റെ ലീഡുമായി രണ്ടാമത് ബാറ്റ് ചെയ്ത ബംഗ്ലാദേശ്, മുഷ്ഫിഖുർ റഹീമിന്റെ തകർപ്പൻ സെഞ്ചുറിയുടെ (12 ഫോറും ഒരു സിക്സറുമടക്കം 137 റൺസ്) കരുത്തിൽ 390 റൺസ് അടിച്ചുകൂട്ടി. ലിറ്റൺ ദാസ് (69), മഹ്മൂദുൽ ഹസൻ ജോയ് (52) എന്നിവരും രണ്ടാം ഇന്നിങ്സിൽ മികച്ച പ്രകടനം പുറത്തെടുത്തു. പാക് നിരയിൽ ഖുറം ഷെഹ്സാദ് നാലും സാജിദ് ഖാൻ മൂന്നും വിക്കറ്റുകൾ വീഴ്ത്തിയെങ്കിലും കളി അപ്പോഴേക്കും പാകിസ്താന്റെ കൈകളിൽ നിന്ന് പൂർണ്ണമായും നഷ്ടപ്പെട്ടിരുന്നു. ബംഗ്ലാദേശിന്റെ ബാറ്റിങ് കരുത്തായ മുഷ്ഫിഖുർ റഹീം ആണ് പരമ്പരയുടെ താരം.

ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പാകിസ്താൻ തകർന്നു; ബംഗ്ലാദേശിന് കുതിപ്പ്

ഈ പരമ്പര വിജയത്തോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ വലിയ ചലനങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയെ പിന്നിലാക്കി ബംഗ്ലാദേശ് അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചുയർന്നപ്പോൾ, 4 മത്സരങ്ങളിൽ നിന്ന് ഒരു ജയം മാത്രമുള്ള പാകിസ്താൻ എട്ടാം സ്ഥാനത്താണ്. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ വെസ്റ്റ് ഇൻഡീസിനെതിരെയാണ് പാകിസ്താന്റെ അടുത്ത ടെസ്റ്റ് പരമ്പര. അവിടെയെങ്കിലും ഫോമിലേക്ക് തിരിച്ചെത്താനാകും ഇനി പാക് പടയുടെ ശ്രമം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കിണറ്റിലെ കയറിൽ പിടിച്ച് കിടന്നത് ഒൻപത് മണിക്കൂർ; മകളെ രക്ഷിക്കാൻ ചാടിയ 60-കാരിക്ക് ജീവൻ തിരികെ കിട്ടി, മകൾ മരിച്ചു

Kerala
  •  2 days ago
No Image

ക്ലാസെടുക്കാൻ അധ്യാപകരില്ല! സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ 4206 ഒഴിവുകൾ; മുന്നിൽ മലപ്പുറം

Kerala
  •  2 days ago
No Image

പേരാമ്പ്രയിൽ ലഹരിസംഘത്തിന്റെ അഴിഞ്ഞാട്ടം: പൊലിസിനെയും നാട്ടുകാരെയും ആക്രമിച്ചു; സ്ത്രീകൾ ഉൾപ്പെടെ അഞ്ച് പേർ പിടിയിൽ

Kerala
  •  2 days ago
No Image

ഇറാന്റെ ആക്രമണങ്ങൾ ഒരിക്കലും യാദൃശ്ചികമല്ല; ഐക്യരാഷ്ട്രസഭയിൽ കടുത്ത നിലപാടുമായി ബഹ്‌റൈൻ

bahrain
  •  2 days ago
No Image

വിമർശിച്ചാൽ നടപടി; തളിപ്പറമ്പിലെ തോൽവിക്ക് പിന്നാലെ എം.വി ഗോവിന്ദനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; പ്രാദേശിക നേതാക്കളുടെ കസേര തെറിപ്പിച്ച് സിപിഎം

Kerala
  •  2 days ago
No Image

പെട്രോളിനും ഗ്യാസിനും പിന്നാലെ മൊബൈൽ റീച്ചാർജും പൊള്ളും; നിരക്കുകൾ 15% വരെ കൂടിയേക്കും

National
  •  2 days ago
No Image

പാലക്കാട്ട് 'തൂഫാൻ' പരിശോധനയ്ക്കിടെ പൊലിസിന് നേരെ ആക്രമണം; വനിതാ സി.പി.ഒ ഉൾപ്പെടെയുള്ളവർ ആശുപത്രിയിൽ

Kerala
  •  2 days ago
No Image

'ശരീരത്തിന് ഉന്മേഷം നൽകും, ക്ഷീണം മാറ്റും' തുടങ്ങിയ പരസ്യങ്ങളെല്ലാം വ്യാജം; പ്രമുഖ എനർജി ഡ്രിങ്കുകൾക്കെതിരെ കർശന നടപടിയുമായി എഫ്.എസ്.എസ്.എ.ഐ

National
  •  2 days ago
No Image

ഇന്ധനവില കുറയണമെങ്കിൽ കുറച്ചുമാസങ്ങൾകൂടി കാത്തിരിക്കണം: മുൻകാല നഷ്ടം നികത്താതെ വില കുറയ്ക്കില്ലെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി

National
  •  2 days ago
No Image

വേനൽക്കാല യാത്രികരുടെ ശ്രദ്ധയ്ക്ക്; പേയ്‌മെന്റ് തട്ടിപ്പുകൾക്കെതിരെ മുന്നറിയിപ്പുമായി യുഎഇയിലെ ബാങ്കുകൾ

uae
  •  2 days ago