HOME
DETAILS

ഫോളോവേഴ്‌സ് എണ്ണം ബി.ജെ.പിയെ മറികടന്നതിനു പിന്നാലെ കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ടിന് പൂട്ട്

  
Web Desk
May 21, 2026 | 9:51 AM

cockroach-janata-party-x-account-locked-after-surpassing-bjp-followers

ന്യൂഡല്‍ഹി: സോഷ്യല്‍മീഡിയയില്‍ വന്‍ തരംഗം സൃഷ്ടിച്ച് മുന്നേറിക്കൊണ്ടിരുന്ന രാഷ്ട്രീയ പരിഹാസക്കൂട്ടായ്മയായ കോക്രോച്ച് ജനതാ പാര്‍ട്ടി(സി.ജെ.പി)യുടെ എക്‌സ് അക്കൗണ്ട് മരവിപ്പിച്ചു. ഇന്‍സ്റ്റാഗ്രാമില്‍ ബി.ജെ.പിയേക്കാള്‍ കൂടുതല്‍ ഫോളോവേഴ്‌സിനെ സ്വന്തമാക്കി മണിക്കൂറുകള്‍ക്കകമാണ് ഇന്ത്യയില്‍ ഇവരുടെ എക്‌സ് അക്കൗണ്ട് മരവിപ്പിച്ചത്. 

ഇന്ത്യയില്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചുകൊണ്ട്, 'പ്രതീക്ഷിച്ചത് പോലെ തന്നെ കോക്രോച്ച് ജനതപാര്‍ട്ടിയുടെ അക്കൗണ്ട് ഇന്ത്യയില്‍ തടഞ്ഞുവെച്ചിരിക്കുന്നു' എന്ന് ഡിജിറ്റല്‍ പാര്‍ട്ടിയുടെ സ്ഥാപകനായ അഭിജീത് ദിപ്‌കെ അറിയിച്ചു. 

വെറും 78 മണിക്കൂറിനുള്ളില്‍ 3 ദശലക്ഷം ഫോളോവേഴ്‌സിനെയാണ് ഈ ആക്ഷേപഹാസ്യ കൂട്ടായ്മ സ്വന്തമാക്കിയത്. മെയ് 20ഓടെ പാര്‍ട്ടിയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാമില്‍ പേജില്‍ ഫോളോവേഴ്‌സിന്റെ എണ്ണം 9 ദശലക്ഷം (90 ലക്ഷം) പിന്നിട്ടിരിന്നു. ഇതോടെ സമൂഹമാധ്യമത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ഇന്റര്‍നെറ്റ് പ്രതിഭാസമായി സിജെപി മാറി.

ബിജെപിയുടെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം പേജായ @bjp4indiaയ്ക്ക് നിലവില്‍ 8.7 ദശലക്ഷം ഫോളോവേഴ്‌സ് മാത്രമാണുള്ളത്. ഇതാണ് വെറും നാല് ദിവസം പ്രായമുള്ള ഒരു ട്രോള്‍ പേജ് മറികടന്നിരിക്കുന്നത്. നിലവില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഹാന്‍ഡിലിന് (@incindia) 13.2 ദശലക്ഷവും, ആം ആദ്മി പാര്‍ട്ടിക്ക് (@aamaadmipatry) 1.9 ദശലക്ഷവും ഫോളോവേഴ്‌സാണുള്ളത്. 18,000ത്തിലധികം പോസ്റ്റുകള്‍ പങ്കുവെച്ച ബിജെപിയെയാണ് വെറും 54 പോസ്റ്റുകള്‍ മാത്രം മാത്രമുള്ള സിജെപി പിന്നിലാക്കിയത്.

കോടതി വിചാരണയ്ക്കിടെ സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ചില പരാമര്‍ശങ്ങളോടുള്ള യുവാക്കളുടെ പ്രതികരണമായാണ് മെയ് 16ന് ഈ ആക്ഷേപഹാസ്യ പ്രസ്ഥാനം ആരംഭിക്കുന്നത്. ഇന്ത്യയിലെ യുവാക്കളെല്ലാവരും മടിയന്മാരും എപ്പോഴും ഓണ്‍ലൈനില്‍ വെറുതെ സമയം പാഴാക്കുന്നവരുമാണ്. തൊഴിലില്ലാത്ത യുവാക്കളെ പാറ്റകളോട് ഉപമിച്ച ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശത്തിനെയാണ് കോക്രോച്ച് ജനതാ പാര്‍ട്ടി ഉടലെടുത്തത്. മഹാരാഷ്ട്രയിലെ ഔറംഗാബാദ് സ്വദേശിയായ 30കാരന്‍ അഭിജീത് ദിപ്‌കെയാണ് ഈ 'പാറ്റ പാര്‍ട്ടി'യുടെ സ്ഥാപകന്‍.

യുഎസിലെ ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പബ്ലിക് റിലേഷന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ അഭിജീത്, മുന്‍പ് ആം ആദ്മി പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ ടീമില്‍ വളണ്ടിയറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ജസ്റ്റിസ് സൂര്യകാന്തിന്റെ 'പാറ്റ' പരാമര്‍ശത്തിന് പിന്നാലെ, എല്ലാ 'പാറ്റകള്‍ക്കുമായി' ഒരു പുതിയ പ്ലാറ്റ്‌ഫോം ആരംഭിക്കുകയാണെന്ന് ദിപ്‌കെ പ്രഖ്യാപിക്കുകയായിരുന്നു.

'യുവാക്കള്‍ക്കായി യുവാക്കളുടെ ഒരു രാഷ്ട്രീയ മുന്നണി' എന്നാണ് ഈ പേജിന്റെ ബയോയില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. വെറുമൊരു തമാശയായി എക്‌സില്‍ (ട്വിറ്റര്‍) തുടങ്ങിയ ഈ കാമ്പെയ്‌ന് നിലവില്‍ അവിടെ 1.65 ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. തൊഴിലില്ലായ്മ, പരീക്ഷാ പേപ്പര്‍ ചോര്‍ച്ച, രാഷ്ട്രീയക്കാരുടെ ഉത്തരവാദിത്തമില്ലായ്മ തുടങ്ങിയ യുവാക്കളെ അലട്ടുന്ന ഗൗരവമേറിയ വിഷയങ്ങളാണ് ആക്ഷേപഹാസ്യത്തിലൂടെ ഈ പ്ലാറ്റ്‌ഫോം ചര്‍ച്ച ചെയ്യുന്നത്.

ഇന്‍സ്റ്റാഗ്രാമില്‍ ബിജെപിയെ മറികടന്നതോടെ 'യുവത്വത്തിന്റെ ശക്തിയെ കുറച്ചുകാണരുത്' എന്ന കുറിപ്പോടെയാണ് സിജെപി ഈ നേട്ടം ആഘോഷിച്ചത്. 'ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടി എന്നാണ് അവര്‍ സ്വയം പറഞ്ഞിരുന്നത്' എന്ന പരിഹാസവും ഇതോടൊപ്പം പങ്കുവെച്ചു. ആഗോളതലത്തില്‍ 14 കോടിയിലധികം അംഗങ്ങളുള്ള, രാജ്യം ഭരിക്കുന്ന ബിജെപിയെ ഇന്‍സ്റ്റാഗ്രാമില്‍ തോല്‍പ്പിച്ചതോടെ 'അബ്കി ബാര്‍ 10 മില്യണ്‍ പാര്‍' (ഇത്തവണ 10 മില്യണ്‍ തികച്ചിരിക്കും) എന്ന ഹാഷ്ടാഗും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കളായ അഖിലേഷ് യാദവ്, മഹുവ മൊയ്ത്ര തുടങ്ങിയവര്‍ ഇതിനോടകം തന്നെ ഈ പേജിന് സോഷ്യല്‍ മീഡിയയില്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. വിപ്ലവകരമായ മാറ്റങ്ങള്‍ പുറമെ ശാന്തമായിരിക്കുമെങ്കിലും, സമയം പാകമാകുമ്പോള്‍ അത് അതിവേഗം ആഞ്ഞടിക്കുമെന്ന ഫിറാഖ് ഗോരഖ്പുരിയുടെ ഉറുദു കവിതകള്‍ ഉദ്ധരിച്ചാണ് സോഷ്യല്‍ മീഡിയ ഈ ഇന്റര്‍നെറ്റ് വിപ്ലവത്തെ നിലവില്‍ വിലയിരുത്തുന്നത്.

 

The X account of the satirical political page Cockroach Janata Party was reportedly locked shortly after its follower count surpassed that of the Bharatiya Janata Party on the platform. The development sparked widespread discussion online, with users debating issues related to digital influence, satire, and social media moderation. The incident quickly went viral across political and social media circles.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖാംനഇക്ക് അന്ത്യാഞ്ജലി; തെഹ്റാനിൽ ജനസഞ്ചയം 

International
  •  a day ago
No Image

വടക്കന്‍ ജില്ലകളില്‍ മഴ കനക്കുന്നു; ഇന്ന് മൂന്നിടത്ത് യെല്ലോ അലര്‍ട്ട്; മലയോര മേഖലയിൽ ജാഗ്രത

Kerala
  •  a day ago
No Image

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: സ്വകാര്യ ബസുകളുടെ നഷ്ടം പഠിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ

Kerala
  •  2 days ago
No Image

ഇ20 പെട്രോൾ വിവാദം: ജന്തർ മന്ദിറിൽ അനുമതി നിഷേധിച്ചാൽ ഗഡ്കരിയുടെ വീടിന് മുന്നിൽ കുത്തിയിരിക്കും; പ്രഖ്യാപനവുമായി തെഹ്‌സീൻ പൂനാവാല

National
  •  2 days ago
No Image

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ഇന്ന് ആറ് പേർക്ക് കൂടി രോഗബാധ, പത്തനംതിട്ടയിൽ അതീവ ജാഗ്രത

Kerala
  •  2 days ago
No Image

വാട്‌സ്‌ആപ്പിൽ 'അക്കൗണ്ട് സ്റ്റേറ്റ്മെന്റ്' വന്നാൽ സൂക്ഷിക്കുക! സംസ്ഥാനത്ത് പുതിയ സൈബർ തട്ടിപ്പ് വ്യാപിക്കുന്നു

Kerala
  •  2 days ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ റാഗിങ്; നാല് വിദ്യാർഥികളെ വൈസ് ചാൻസലർ സസ്‌പെൻഡ് ചെയ്തു

Kerala
  •  2 days ago
No Image

ഓസ്‌ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; സുരക്ഷ അതീവ കർശനമാക്കി

National
  •  2 days ago
No Image

യുഎഇയിൽ വേനലവധിക്ക് ശേഷം സ്കൂളുകൾ എപ്പോൾ തുറക്കും? അക്കാദമിക് കലണ്ടറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  2 days ago
No Image

ഭരണകൂടത്തിന്റെ അപ്രതീക്ഷിത നടപടി; ലക്ഷദ്വീപിൽ ക്ലർക്കുമാരും അറ്റൻഡർമാരും ഉൾപ്പെടെ 47 സർക്കാർ ജീവനക്കാരെ സർവീസിൽ നിന്ന് നീക്കി

National
  •  2 days ago