HOME
DETAILS

മോഡലിങ്ങിന്റെ മറവില്‍ മനുഷ്യക്കടത്ത്: പ്രതി സിന്ധു റിമാന്‍ഡില്‍

  
Web Desk
May 21, 2026 | 1:53 PM

human trafficking under the guise of modeling sindhu remanded

കൊച്ചി:  മോഡലിങ്ങിന്റെ പേരില്‍ യുവതികളെ ദുബൈയിലേക്ക് കടത്തിയ കേസിലെ പ്രതി സിന്ധുവിനെ പൊലിസ് അറസ്റ്റ് ചെയ്തു. ജൂണ്‍ 4 വരെ 
റിമാന്‍ഡ് ചെയ്തതായി എറണാകുളം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു. താന്‍ ഹൃദ്രോഗിയാണെന്ന് സിന്ധു കോടതിയെ അറിയിച്ചു. ജാമ്യാപേക്ഷ നാളെ സമര്‍പ്പിക്കുമെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി.

കേസില്‍ ആകെ അഞ്ച് പ്രതികളാണുള്ളത്. തിരുവനന്തപുരം സ്വദേശിനിയായ അലീന (29)യാണ് അറസ്റ്റിലായ മറ്റൊരു പ്രതി. ഷംല, മഞ്ജിമ, റഹ്മത്ത് എന്നിവരാണ് മറ്റ് പ്രതികള്‍.

മോഡലിങ് ജോലി വാഗ്ദാനം ചെയ്ത് യുവതികളെ ദുബൈയിലെത്തിച്ച് അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇരുവരും.പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ അലീനയെ മരടില്‍ നിന്നും സിന്ധുവിനെ മുംബൈയില്‍ നിന്നുമാണ് പിടികൂടിയത്.

മോഹനവാഗ്ദാനങ്ങള്‍ നല്‍കി കെണിയില്‍വീഴ്ത്തിയാണ് ഇവര്‍ യുവതികളെ ചൂഷണത്തിന് ഇരയാക്കിയിരുന്നത്. ദുബൈയിലെ രഹസ്യ കേന്ദ്രങ്ങളില്‍ പാര്‍പ്പിച്ച ശേഷം മയക്കുമരുന്ന് നല്‍കി ചൂഷണത്തിന് ഇരയാക്കിയതായും അന്വേഷണത്തില്‍ കണ്ടെത്തി. നിരവധി പെണ്‍കുട്ടികള്‍ സംഘത്തിന്റെ വലയിലായിട്ടുണ്ടെന്നാണ് സൂചന.

അലീനയ്ക്ക് മുന്‍പും ക്രിമിനല്‍ കേസുകളിലെ ബന്ധമുണ്ടെന്ന് പൊലിസ് അറിയിച്ചു. കഴിഞ്ഞ നവംബറില്‍ വൈറ്റിലയിലെ ബാറില്‍ നടന്ന സംഘര്‍ഷക്കേസിലും അവര്‍ പ്രതിയാണ്. ഗുണ്ടാസംഘങ്ങളുമായും ക്വട്ടേഷന്‍ സംഘങ്ങളുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പെട്രോളിന് പിന്നാലെ ഡീസലിലും ബ്ലെന്‍ഡ് വരുന്നു: കേന്ദ്രത്തിന്റെ അപ്രഖ്യാപിത മാസ്റ്റര്‍ പ്ലാന്‍

Kerala
  •  2 days ago
No Image

യാസ് ദ്വീപിൽ ഇനി 'ടിക്കറ്റ്ലെസ്സ്' പാർക്കിംഗ്; മൂന്ന് പ്രധാന കേന്ദ്രങ്ങളിൽ പുതിയ ഡിജിറ്റൽ സംവിധാനം വരുന്നു

uae
  •  2 days ago
No Image

1966-ന് ശേഷം ഇതാദ്യം! 60 വർഷത്തെ ലോകകപ്പ് ചരിത്രം അപൂർവ നേട്ടത്തോടെ തിരുത്തിയെഴുതി ഹാരി കെയ്ൻ

Football
  •  2 days ago
No Image

ലോകകപ്പ് ചരിത്രത്തിലാദ്യം! ഫിഫയെ വിരട്ടി ട്രംപ്, നിയമം കാറ്റിൽപ്പറത്തി ഇൻഫാന്റിനോ!'; ഫുട്ബോൾ ലോകത്ത് വൻ വിസ്ഫോടനം

Football
  •  2 days ago
No Image

വേനൽക്കാല അവധി തുടങ്ങി; സ്കൂൾ ബസുകൾ ഒഴിഞ്ഞതോടെ യുഎഇയിലെ റോഡുകളിൽ ഗതാഗതക്കുരുക്കിന് വൻ ആശ്വാസം

uae
  •  2 days ago
No Image

ഓണത്തിന് കേരളത്തിലേക്ക് 100 പ്രത്യേക ട്രെയിനുകള്‍; പ്രഖ്യാപനവുമായി റെയില്‍വേ മന്ത്രി

National
  •  2 days ago
No Image

പി.എസ്‌.സിക്ക് തിരിച്ചടി; ആസൂത്രണ ബോര്‍ഡ് നിയമന വിവാദത്തില്‍ പരീക്ഷാ രേഖകള്‍ പുറത്തുവിടാന്‍ വിവരാവകാശ കമ്മീഷന്‍

Kerala
  •  2 days ago
No Image

നിയമലംഘനം നടത്തിയ പ്രമുഖ സ്വകാര്യ സർവകലാശാല പൂട്ടിച്ച് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം; പുതിയ അഡ്മിഷനുകൾ തടഞ്ഞു

uae
  •  2 days ago
No Image

ഇലക്ട്രിക്‌ പോസ്റ്റ് ഒടിഞ്ഞുവീണ് കെ.എസ്.ഇ.ബി ലൈന്‍മാന് ദാരുണാന്ത്യം

Kerala
  •  2 days ago
No Image

പെലെയും മറികടന്ന ഗോൾവേട്ടക്കാരൻ, പക്ഷെ കൈപ്പിടിയിലൊതുങ്ങാത്ത ലോകകിരീടം; വിരോധാഭാസങ്ങൾ നിറഞ്ഞ നെയ്മർ യുഗത്തിന് അന്ത്യം; ​​In-Depth Story

Football
  •  2 days ago