HOME
DETAILS

ഇറാനെതിരായ ആക്രമണത്തില്‍നിന്ന് യു.എസ് അവസാനനിമിഷം പിന്‍വാങ്ങിയതിന് കാരണം ഹജ്ജ് സീസണ്‍?; അറബ് നേതാക്കളുടെ മുന്നറിയിപ്പ് ട്രംപിന് അംഗീകരിക്കേണ്ടി വന്നു

  
May 22, 2026 | 4:05 AM

Trump Defers Iran Strike After Gulf Allies Warn of Haj Disruptions

റിയാദ്: വിശുദ്ധ ഹജ്ജ് തീര്‍ത്ഥാടന കാലത്തെ സുരക്ഷ മുന്‍നിര്‍ത്തി ഗള്‍ഫിലെ സഖ്യ രാജ്യങ്ങള്‍ നല്‍കിയ കര്‍ശന മുന്നറിയിപ്പിനെ തുടര്‍ന്നാണ് ഇറാന് മേല്‍ നടത്താനിരുന്ന വ്യോമാക്രമണം യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവസാന നിമിഷം താല്‍ക്കാലികമായി വേണ്ടെന്ന് വച്ചതെന്ന് റിപ്പോര്‍ട്ട്. ഹജ്ജ് വേളയിലുണ്ടാകുന്ന സൈനിക നീക്കങ്ങള്‍ മേഖലയിലാകെ വലിയ സുരക്ഷാ പ്രതിസന്ധിയും അസ്ഥിരതയും സൃഷ്ടിക്കുമെന്ന് ഗള്‍ഫ് നേതാക്കള്‍ യു.എസിന് മുന്നറിയിപ്പ് നല്‍കുകയായിരുന്നു. ഈ സാഹചര്യത്തില്‍ സൈനിക നടപടികള്‍ ഒഴിവാക്കി, തെഹ്‌റാനുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്ക് കൂടുതല്‍ സമയം അനുവദിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടതായി മിഡില്‍ ഈസ്റ്റ് ഐ, സി.എന്‍.എന്‍ തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണ പദ്ധതിയില്‍ നിന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവസാന നിമിഷം പിന്മാറിയത്, ഗള്‍ഫ് രാജ്യങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചാണെന്ന് നേരത്തെ തന്നെ ട്രംപും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇത് ഹജ്ജ് സീസണ്‍ ആയതിനാലാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നത്. മേഖലയില്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിര്‍ണായക ചര്‍ച്ചകള്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തിലും, യു.എ.ഇ, സഊദി, ഖത്തര്‍ ഉള്‍പ്പെടെയുള്ള ഗള്‍ഫ് അറബ് സഖ്യരാജ്യങ്ങളുടെ ശക്തമായ അഭ്യര്‍ത്ഥന മാനിച്ചുമാണ് ആക്രമണ നീക്കം താല്‍ക്കാലികമായി നിര്‍ത്തിവച്ചതെന്നുമാണ് ട്രംപ് പറഞ്ഞത്.

ഇറാനെതിരെ പുതിയ സൈനിക നടപടിക്ക് യു.എസ് പൂര്‍ണ്ണ സജ്ജമാണെന്ന് കഴിഞ്ഞ ചൊവ്വാഴ്ച ട്രംപ് വ്യക്തമാക്കിയിരുന്നു. മേഖലയിലെ യു.എസ് യുദ്ധക്കപ്പലുകള്‍ ആക്രമണത്തിന് സജ്ജമായിരുന്നതായും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ 'ട്രൂത്ത് സോഷ്യല്‍' വഴി പുറത്തുവിട്ട കുറിപ്പില്‍, സഊദി അറേബ്യ, ഖത്തര്‍, യു.എ.ഇ എന്നീ രാജ്യങ്ങളിലെ ഭരണാധികാരികള്‍ ചര്‍ച്ചകള്‍ക്ക് സമയം ആവശ്യപ്പെട്ട് സൈനിക നീക്കം നീട്ടിവെക്കാന്‍ തന്നോട് അഭ്യര്‍ത്ഥിച്ചതായി ട്രംപ് സ്ഥിരീകരിച്ചു. നയതന്ത്ര ചര്‍ച്ചകളിലൂടെ പ്രശ്‌നപരിഹാരം സാധ്യമാകുമെന്ന ആത്മവിശ്വാസം ഗള്‍ഫ് നേതാക്കള്‍ പ്രകടിപ്പിച്ചതായും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഹജ്ജ് തീര്‍ത്ഥാടനത്തെ ബാധിക്കുമെന്ന് ആശങ്ക

ഹജ്ജ് വേളയില്‍ ഇറാന് മേല്‍ ആക്രമണം ഉണ്ടായാല്‍ അത് മേഖലയിലെ രാജ്യങ്ങള്‍ക്ക് വലിയ സുരക്ഷാ, ഗതാഗത വെല്ലുവിളികള്‍ ഉയര്‍ത്തുമെന്ന് ഗള്‍ഫ് നേതാക്കള്‍ ട്രംപ് ഭരണകൂടത്തെ ധരിപ്പിച്ചു. തിങ്കളാഴ്ചയോടെ വാര്‍ഷിക തീര്‍ത്ഥാടന ചടങ്ങുകള്‍ ആരംഭിക്കാനിരിക്കെ, ലക്ഷക്കണക്കിന് വിശ്വാസികളാണ് ഇതിനകം തന്നെ സഊദി അറേബ്യയില്‍ എത്തിക്കൊണ്ടിരിക്കുന്നത്. ഈ സമയത്തുണ്ടാകുന്ന യുദ്ധസാഹചര്യം വിമാന സര്‍വീസുകളെയും തീര്‍ത്ഥാടകരുടെ സുരക്ഷിതമായ യാത്രകളെയും ദോഷകരമായി ബാധിക്കുമെന്ന് അവര്‍ ചൂണ്ടിക്കാട്ടി. പെരുന്നാളിന് (ഈദുല്‍ അദ്ഹ) തൊട്ടുമുമ്പുള്ള ഈ വിശുദ്ധ കാലയളവില്‍ ആക്രമണം നടത്തിയാല്‍ അത് മുസ്ലിം ലോകത്ത് വാഷിങ്ടണിന്റെ പ്രതിച്ഛായയെ പൂര്‍ണ്ണമായും തകര്‍ക്കുമെന്നും ഗള്‍ഫ് ഗവണ്‍മെന്റുകള്‍ മുന്നറിയിപ്പ് നല്‍കി. നേരത്തെ അടുത്തിടെ ഉണ്ടായ ആക്രമണത്തിന് വിശുദ്ധ റമദാന്‍ തെരഞ്ഞെടുത്തതും യു.എസിന്റെ ഗള്‍ഫ് സഖ്യകക്ഷികള്‍ക്കിടയില്‍ മുറുമുറുപ്പിന് കാരണമായിരുന്നു. 

ഗള്‍ഫ് രാജ്യങ്ങള്‍ ഒറ്റക്കെട്ടായാണ് ഈ ആവശ്യവുമായി അമേരിക്കയെ സമീപിച്ചതെന്ന് സി.എന്‍.എന്‍ റിപ്പോര്‍ട്ട് ചെയ്തു. യു.എസ് - ഇസ്രായേല്‍ സഖ്യം വീണ്ടുമൊരു ആക്രമണത്തിന് മുതിര്‍ന്നാല്‍, കഴിഞ്ഞ ഫെബ്രുവരിയിലെപ്പോലെ അയല്‍രാജ്യങ്ങളിലെ നിര്‍ണായക കേന്ദ്രങ്ങള്‍ക്ക് നേരെ ഇറാന്റെ ഭാഗത്തുനിന്ന് കടുത്ത പ്രതികാര നടപടികള്‍ ഉണ്ടായേക്കാമെന്ന ആശങ്കയും ഗള്‍ഫ് നേതാക്കള്‍ക്കുണ്ട്.

സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കനത്ത സുരക്ഷാ ആശങ്കകളോടെയാണ് ഇത്തവണത്തെ ഹജ്ജ് സീസണ്‍ പുരോഗമിക്കുന്നത്. മേഖലയിലെ ചില വ്യോമപാതകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും മിസൈല്‍ ഭീഷണികളും കാരണം പല മുന്‍നിര വിമാനക്കമ്പനികളും സര്‍വീസുകള്‍ പുനഃക്രമീകരിക്കുകയോ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയോ ചെയ്തിട്ടുണ്ട്. നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് റിയാദിലെ യു.എസ് എംബസി തങ്ങളുടെ പൗരന്മാര്‍ക്ക് ഇത്തവണ ഹജ്ജ് യാത്ര ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എങ്കിലും, പ്രതിസന്ധികള്‍ക്കിടയിലും തീര്‍ത്ഥാടകര്‍ക്കായി വിപുലമായ ഒരുക്കങ്ങളാണ് സഊദി അധികൃതര്‍ ഒരുക്കിയത്.

WASHINGTON: US President Donald Trump has reportedly delayed a planned military strike on Iran following strong interventions from Gulf allies. Leaders from Saudi Arabia, Qatar, and the UAE warned Washington that any military escalation during the sacred Haj pilgrimage could trigger widespread instability and pose severe logistical and security challenges across the region.

While Trump had previously stated that US warships were fully prepared for immediate action, he later confirmed on Truth Social that Gulf leaders had urged him to pause military steps, expressing confidence that diplomatic efforts with Tehran could still yield results.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: സ്വകാര്യ ബസുകളുടെ നഷ്ടം പഠിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ

Kerala
  •  2 days ago
No Image

ഇ20 പെട്രോൾ വിവാദം: ജന്തർ മന്ദിറിൽ അനുമതി നിഷേധിച്ചാൽ ഗഡ്കരിയുടെ വീടിന് മുന്നിൽ കുത്തിയിരിക്കും; പ്രഖ്യാപനവുമായി തെഹ്‌സീൻ പൂനാവാല

National
  •  2 days ago
No Image

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ഇന്ന് ആറ് പേർക്ക് കൂടി രോഗബാധ, പത്തനംതിട്ടയിൽ അതീവ ജാഗ്രത

Kerala
  •  2 days ago
No Image

വാട്‌സ്‌ആപ്പിൽ 'അക്കൗണ്ട് സ്റ്റേറ്റ്മെന്റ്' വന്നാൽ സൂക്ഷിക്കുക! സംസ്ഥാനത്ത് പുതിയ സൈബർ തട്ടിപ്പ് വ്യാപിക്കുന്നു

Kerala
  •  2 days ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ റാഗിങ്; നാല് വിദ്യാർഥികളെ വൈസ് ചാൻസലർ സസ്‌പെൻഡ് ചെയ്തു

Kerala
  •  2 days ago
No Image

ഓസ്‌ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; സുരക്ഷ അതീവ കർശനമാക്കി

National
  •  2 days ago
No Image

യുഎഇയിൽ വേനലവധിക്ക് ശേഷം സ്കൂളുകൾ എപ്പോൾ തുറക്കും? അക്കാദമിക് കലണ്ടറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  2 days ago
No Image

ഭരണകൂടത്തിന്റെ അപ്രതീക്ഷിത നടപടി; ലക്ഷദ്വീപിൽ ക്ലർക്കുമാരും അറ്റൻഡർമാരും ഉൾപ്പെടെ 47 സർക്കാർ ജീവനക്കാരെ സർവീസിൽ നിന്ന് നീക്കി

National
  •  2 days ago
No Image

കുട്ടികൾക്കും വയോജനങ്ങൾക്കും പ്രത്യേക ഓഫറുമായി ഇത്തിഹാദ് റെയിൽ; പ്രായം തെളിയിക്കാൻ എമിറേറ്റ്സ് ഐഡി നിർബന്ധം

uae
  •  2 days ago
No Image

മരണവും ക്രൂരതയും വിനോദമാകുന്ന കാലം; എന്തുകൊണ്ട് മനുഷ്യർ 'ഡാർക്ക് ടൂറിസ'ത്തിലേക്ക് ആകർഷിക്കപ്പെടുന്നു?

National
  •  2 days ago