ഡല്‍ഹി കലാപ ഗൂഢാലോചന കേസ്; ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ ഉമര്‍ ഖാലിദിന് ഇടക്കാല ജാമ്യം അനുവദിച്ച് ഡല്‍ഹി ഹൈക്കോടതി. മാതാവിന്റെ ചികിത്സയുമായി ബന്ധപ്പെട്ടാണ് മൂന്ന് ദിവസത്തെ ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് പാര്‍ത്ഥിഭ എം സിങ്, ജസ്റ്റിസ് മധു ജെയിന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.
അമ്മാവന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാനും, ഉമ്മയെ ശുശ്രൂക്കാനും 15 ദിവസത്തെ ജാമ്യം അനുവദിക്കണമെന്നാണ് ഉമര്‍ ഖാലിദ് കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ കോടതി കര്‍ശന ഉപാധികളോടെ മൂന്ന് ദിവസത്തെ ജാമ്യം അനുവദിക്കുകയായിരുന്നു.
ജൂണ്‍ ഒന്നുമുതല്‍ മൂന്ന് വരെയാണ് ജാമ്യം. സഹാനുഭൂതിയുടെ പുറത്താണ് ജാമ്യം അനുവദിക്കുന്നതെന്ന് കോടതി വ്യക്തമാക്കി. ജാമ്യ കാലയളവില്‍ ഒരു മൊബൈല്‍ ഫോണ്‍ മാത്രമേ ഉപയോഗിക്കാവൂ എന്നും, അന്വേഷണ ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധത്തില്‍ തുടരണമെന്നും കോടതി നിര്‍ദേശിച്ചു.
നേരത്തെ ജാമ്യാപേക്ഷ വിചാരണക്കോടതി തള്ളിയതിനെ തുടര്‍ന്നാണ് ഉമര്‍ ഹൈക്കോടതിയെ സമീപിച്ചത്. അമ്മാവന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കേണ്ടതില്ലെന്നും, ഉമ്മയ്ക്ക് നിസാര ശസ്ത്രക്രിയ മാത്രമാണെന്നും ഡല്‍ഹി പൊലിസ് വാദിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് വിചാരണക്കോടതി ജാമ്യം നിഷേധിച്ചത്.
അതേസമയം വിചാര തടവുകാരനായി കഴിയുന്ന ഉമര്‍ ഖാലിദിന് നേരത്തെ ജാമ്യം നിഷേധിച്ചുകൊണ്ടുള്ള ഉത്തരവില്‍ കടുത്ത വിയോജിപ്പുമായി സുപ്രാം കോടതി രംഗത്തെത്തിയിരുന്നു..
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."