HOME
DETAILS

പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ സൈനികർ സഞ്ചരിച്ച ട്രെയിൻ ലക്ഷ്യമിട്ട് സ്ഫോടനം; 24 പേർ കൊല്ലപ്പെട്ടു, 50 ലധികം പേർക്ക് പരുക്ക്

  
Web Desk
May 24, 2026 | 7:52 AM

24 killed in explosion targeting military train in pakistans balochistan

ഇസ്‌ലാമാബാദ്‌: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ സൈനികർ സഞ്ചരിച്ച ട്രെയിൻ ലക്ഷ്യമിട്ടുണ്ടായ സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെട്ടു. അൻപതിലധികം പേർക്ക് പരുക്കേറ്റതായും റിപ്പോർട്ട്. കൊല്ലപ്പെട്ടവരിൽ സൈനികരും ഉൾപ്പെടുന്നുണ്ടെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ എ.എഫ്.പി റിപ്പോർട്ട് ചെയ്തു.

ക്വറ്റയിലെ ചമൻ ഫടക് റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. പെഷാവറിലേക്ക് പോകുകയായിരുന്ന ട്രെയിൻ സ്റ്റേഷൻ പിന്നിട്ടയുടൻ സ്ഫോടനമുണ്ടാകുകയായിരുന്നു. പെരുന്നാൾ അവധി ആഘോഷിക്കാൻ കുടുംബത്തോടൊപ്പം നാട്ടിലേക്ക് മടങ്ങുകയായിരുന്ന സൈനികരായിരുന്നു ട്രെയിനിലുണ്ടായിരുന്നത്.

സ്ഫോടനത്തിന്റെ ആഘാതത്തിൽ ട്രെയിനിന്റെ ബോഗികൾ ഭാഗികമായി തകർന്നു. റെയിൽവേ ട്രാക്കിന് സമീപം നിർത്തിയിട്ടിരുന്ന പത്തോളം വാഹനങ്ങൾ പൂർണ്ണമായും തകർന്നു. കൂടാതെ, സമീപത്തെ കെട്ടിടങ്ങളുടെ ജനൽച്ചില്ലുകൾ പൊട്ടിച്ചിതറുകയും ചെയ്തതായി പാക് മാധ്യമമായ ജിയോ ടിവി റിപ്പോർട്ട് ചെയ്തു.

പ്രാഥമിക വിവരങ്ങൾ പ്രകാരം, ട്രെയിൻ സ്റ്റേഷൻ കടന്നുപോകുന്ന സമയം സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ച ഉപകരണം ബോഗികളിൽ ഒന്നിലേക്ക് ഇടിച്ചുകയിയാണ് സ്ഫോടനമുണ്ടായത്. ആക്രമണത്തെ തുടർന്ന് ക്വറ്റയിലെ സർക്കാർ ആശുപത്രികളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പരുക്കേറ്റവർക്ക് അടിയന്തര ചികിൽസ ഉറപ്പാക്കാൻ കൂടുതൽ ഡോക്ടർമാരെയും മെഡിക്കൽ സ്റ്റാഫിനെയും ആശുപത്രികളിൽ വിന്യസിച്ചിട്ടുണ്ട്.

At least 24 people were killed in an explosion targeting a train carrying military personnel in Balochistan, according to reports. More than 50 others were reportedly injured in the blast. International news agency Agence France-Presse (AFP) stated that security personnel were among those killed in the incident. Authorities have launched an investigation into the attack.

 
 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹോര്‍മുസില്‍ ആക്രമണം; 'അല്‍ റികയ്യാത്ത്' കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരെന്ന് നഖിലാത്ത്

qatar
  •  3 hours ago
No Image

ഡൽഹിയിൽ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി; തിരിച്ചറിഞ്ഞത് മലയാളി കുടുംബം

National
  •  3 hours ago
No Image

ഭക്ഷ്യസുരക്ഷാ ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; വേനല്‍ പരിശോധന ശക്തമാക്കി ബഹ്‌റൈന്‍

bahrain
  •  3 hours ago
No Image

യുഎഇയിൽ ഇ & നെറ്റ്‌വർക്ക് തകരാറിൽ; ഇന്റർനെറ്റ്, ഇ-ലൈഫ് സേവനങ്ങൾ തടസ്സപ്പെട്ടു; ഉപഭോക്താക്കൾ പരാതിപ്പെടേണ്ടതില്ലെന്ന് കമ്പനി

uae
  •  4 hours ago
No Image

സഊദി കപ്പലിന് നേരെ ഇറാൻ ആക്രമണം; യുഎൻ പ്രമേയത്തിന്റെ ലംഘനമെന്ന് യുഎഇ

uae
  •  4 hours ago
No Image

ലക്ഷദ്വീപിൽ വിദ്യാർഥികളെ പ്രതിസന്ധിയിലാക്കി ഭരണകൂട ഉത്തരവ്; മൂന്ന് കോളേജുകളിലെ ഡിഗ്രി കോഴ്സുകൾ റദ്ദാക്കി

National
  •  4 hours ago
No Image

വാട്ട്‌സ്ആപ്പ് വോയ്‌സിൽ തെറിവിളി; പ്രവാസി യുവതിക്ക് 30,000 ദിർഹം പിഴ ചുമത്തി യുഎഇ കോടതി

uae
  •  4 hours ago
No Image

കേരളത്തിന് 2039 കോടിയുടെ ദേശീയപാത വികസന പദ്ധതികൾക്ക് കേന്ദ്രാനുമതി; കൊല്ലം - തേനി 4 വരിപ്പാതയ്ക്ക് 1663 കോടി

National
  •  4 hours ago
No Image

ആംബുലൻസ് വൈകി; ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു, നാല് കുഞ്ഞുങ്ങളും മരിച്ചു

National
  •  5 hours ago
No Image

അനധികൃത തെരുവ് കച്ചവടത്തിനെതിരെ അബുദബിയിൽ കർശന നടപടി; ലൈസൻസില്ലാത്ത വ്യാപാരികളിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം

uae
  •  5 hours ago