HOME
DETAILS

എബോള ഭീതി; കൊച്ചി വിമാനത്താവളത്തില്‍ തെര്‍മല്‍ സ്‌ക്രീനിങ് മുന്‍കരുതല്‍ ശക്തമാക്കി

  
Web Desk
May 22, 2026 | 11:11 AM

ebola-alert-thermal-screening-strengthened-at-kochi-airport

കൊച്ചി: ആഫ്രിക്കന്‍ രാജ്യങ്ങളില്‍ എബോള വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കൊച്ചി വിമാനത്താവളത്തില്‍ മുന്‍കരുതല്‍ ശക്തമാക്കി. ലോകാരോഗ്യ സംഘടന എബോള വൈറസ്ബാധ റിപ്പോര്‍ട്ട് ചെയ്തതായി പട്ടികയില്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് തെര്‍മല്‍ സ്‌ക്രീനിങ്, വിഷ്വല്‍ ഇന്‍സ്‌പെക്ഷന്‍ എന്നിവ ഏര്‍പ്പെടുത്തും. രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നതിനുള്ള 24 മണിക്കൂര്‍ നിരീക്ഷണ സംവിധാനം സജ്ജീകരിക്കാനും തീരുമാനമായിട്ടുണ്ട്. ആരോഗ്യമന്ത്രി കെ. മുരളീധരന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ദ്രുത കര്‍മസേനയുടെ യോഗത്തിലാണ് തീരുമാനം. 

കേരളത്തിലെത്തിയ ശേഷമുള്ള 21ദിവസത്തെ ഇവരുടെ ട്രാവല്‍ ഹിസ്റ്ററിയും ശേഖരിക്കും. ഇന്ത്യയില്‍ ഇതുവരെ എബോള റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു. 

എബോള ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോങ്കോ, യുഗാണ്ട, സൗത്ത് സുഡാന്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്ന യാത്രക്കാര്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഇന്ത്യയിലെത്തിയാല്‍ ഉടന്‍ തന്നെ അധികൃതരെ വിവരമറിയിക്കണമെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

എബോള ബാധിതരുമായി നേരിട്ടോ, പരോക്ഷമായോ ബന്ധമുണ്ടായിട്ടുള്ളവര്‍ ആരോഗ്യവകുപ്പില്‍ വിവരമറിയിക്കണമെന്നും പി.പി.ഇ കിറ്റ് അടക്കമുള്ളവയും മറ്റ് ചികില്‍സാ പ്രോട്ടോക്കോളുകളും പാലിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചു. 
 
എബോള ബാധ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ പനി, ക്ഷീണം, തളര്‍ച്ച. തലവേദന, പേശിവേദന, ഛര്‍ദി, അതിസാരം, അകാരണമായ രക്തസ്രാവം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഇമിഗ്രേഷന്‍ പരിശോധനയ്ക്ക് മുമ്പ് ഉടന്‍ തന്നെ എയര്‍പോര്‍ട്ട് ഹെല്‍ത്ത് ഓഫിസറെയോ, ഹെല്‍ത്ത് ഡെസ്‌കിനെയോ വിവരം അറിയിക്കണം.ഇന്ത്യയിലെത്തി 21 ദിവസത്തിനുള്ളില്‍ സമാനമായ ലക്ഷണങ്ങള്‍ കണ്ടാലും വിവരം അറിയിക്കണം. 

എബോള നേരിടുന്നതുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യ സെക്രട്ടറി പുണ്യ സലില ശ്രീവാസ്തവയുടെ അധ്യക്ഷതയില്‍ ബുധനാഴ്ച്ച ഉന്നതതല അവലോകന യോഗം ചേര്‍ന്നിരുന്നു. നിരീക്ഷണത്തിലെ ഏകോപനം, കൃത്യമായി റിപ്പോര്‍ട്ട് ചെയ്യല്‍, ആരോഗ്യ സംവിധാനങ്ങള്‍ സജ്ജമാക്കല്‍ തുടങ്ങിയവയില്‍ ഊന്നിയാണ് അവലോകനയോഗം ചേര്‍ന്നത്.

2014ല്‍ ആഫ്രിക്കയിലുണ്ടായ എബോള വ്യാപനത്തിന്റെ പശ്ചാത്തലത്തിലും രാജ്യം സമാനമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിരുന്നു.

 

Amid concerns over Ebola, authorities have intensified precautionary measures at Cochin International Airport by introducing thermal screening for passengers. Health officials are closely monitoring international arrivals as part of efforts to prevent any possible spread of the disease. The enhanced surveillance and screening measures are aimed at ensuring early detection and strengthening public health preparedness.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര: സ്വകാര്യ ബസുകളുടെ നഷ്ടം പഠിക്കാൻ സമിതിയെ നിയോഗിച്ച് സർക്കാർ

Kerala
  •  2 days ago
No Image

ഇ20 പെട്രോൾ വിവാദം: ജന്തർ മന്ദിറിൽ അനുമതി നിഷേധിച്ചാൽ ഗഡ്കരിയുടെ വീടിന് മുന്നിൽ കുത്തിയിരിക്കും; പ്രഖ്യാപനവുമായി തെഹ്‌സീൻ പൂനാവാല

National
  •  2 days ago
No Image

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ഇന്ന് ആറ് പേർക്ക് കൂടി രോഗബാധ, പത്തനംതിട്ടയിൽ അതീവ ജാഗ്രത

Kerala
  •  2 days ago
No Image

വാട്‌സ്‌ആപ്പിൽ 'അക്കൗണ്ട് സ്റ്റേറ്റ്മെന്റ്' വന്നാൽ സൂക്ഷിക്കുക! സംസ്ഥാനത്ത് പുതിയ സൈബർ തട്ടിപ്പ് വ്യാപിക്കുന്നു

Kerala
  •  2 days ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ റാഗിങ്; നാല് വിദ്യാർഥികളെ വൈസ് ചാൻസലർ സസ്‌പെൻഡ് ചെയ്തു

Kerala
  •  2 days ago
No Image

ഓസ്‌ട്രേലിയൻ സന്ദർശനത്തിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; സുരക്ഷ അതീവ കർശനമാക്കി

National
  •  2 days ago
No Image

യുഎഇയിൽ വേനലവധിക്ക് ശേഷം സ്കൂളുകൾ എപ്പോൾ തുറക്കും? അക്കാദമിക് കലണ്ടറിനെക്കുറിച്ച് അറിയേണ്ടതെല്ലാം

uae
  •  2 days ago
No Image

ഭരണകൂടത്തിന്റെ അപ്രതീക്ഷിത നടപടി; ലക്ഷദ്വീപിൽ ക്ലർക്കുമാരും അറ്റൻഡർമാരും ഉൾപ്പെടെ 47 സർക്കാർ ജീവനക്കാരെ സർവീസിൽ നിന്ന് നീക്കി

National
  •  2 days ago
No Image

കുട്ടികൾക്കും വയോജനങ്ങൾക്കും പ്രത്യേക ഓഫറുമായി ഇത്തിഹാദ് റെയിൽ; പ്രായം തെളിയിക്കാൻ എമിറേറ്റ്സ് ഐഡി നിർബന്ധം

uae
  •  2 days ago
No Image

മരണവും ക്രൂരതയും വിനോദമാകുന്ന കാലം; എന്തുകൊണ്ട് മനുഷ്യർ 'ഡാർക്ക് ടൂറിസ'ത്തിലേക്ക് ആകർഷിക്കപ്പെടുന്നു?

National
  •  2 days ago