HOME
DETAILS

'ടി.പി വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിയെ സമീപിച്ചിട്ടില്ല': വാര്‍ത്ത വാസ്തവിരുദ്ധമെന്ന് കെ.കെ രമ 

  
Web Desk
May 22, 2026 | 12:57 PM

In the TP murder case I have not approached the Home Minister seeking a reinvestigation KK Rema says the report is false

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടിട്ടില്ലെന്ന് എംഎല്‍എ കെ.കെ രമ. അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിയെ സമീപിച്ചെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കെ.കെ രമ വ്യക്തമാക്കി. വ്യാജ വാര്‍ത്ത എങ്ങനെ പ്രചരിച്ചുവെന്ന് അറിയാന്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച ചാനലിന്റെ പ്രതിനിധിയോട് നേരിട്ട് കെ കെ രമ സംസാരിച്ചുവെന്നുമാണ് വിവരം. ആര്‍എംപി നേതാവ് എന്‍ വേണുവും വാര്‍ത്ത പൂര്‍ണമായി തള്ളിയിട്ടുണ്ട്.

നിലവില്‍ കേസ് കോടതിയുടെ പരിഗണനയിലാണെന്നും ഇത്തരമൊരു നീക്കമോ ആലോചനയോ തന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നും കെ കെ രമ പറഞ്ഞു. താന്‍ പറഞ്ഞു എന്ന പേരില്‍ ചാനലില്‍ അങ്ങനെയൊരു വാര്‍ത്ത വരാനിടയായ സാഹചര്യം അറിയില്ലെന്നും പാര്‍ട്ടിയില്‍ അത്തരമൊരു ചര്‍ച്ച പോലും നടന്നിട്ടില്ല. കാരണം കേസ് കോടതിയുടെ പരിഗണനയിലാണല്ലോ എന്നും കെ കെ രമ കൂട്ടിച്ചേര്‍ത്തു. കേസ് അന്വേഷണത്തില്‍ തനിക്ക് പൂര്‍ണ തൃപ്തിയെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. എന്നാല്‍ അത്തരമൊരു അഭിപ്രായ പ്രകടനത്തിനുള്ള സമയം ഇതാണെന്ന് താന്‍ കരുതുന്നില്ലെന്നും കെ കെ രമ പറഞ്ഞു.

2012 മെയ് നാലിനാണ് ഒഞ്ചിയത്ത് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. മെയ് നാലിന് രാത്രി പത്തുമണിയോടെയാണ് വളളിക്കാട് അങ്ങാടിയില്‍വെച്ചാണ് ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. 51 വെട്ടുകളാണ് ടി പിയുടെ ശരീരത്തിലുണ്ടായിരുന്നത്. കേരളത്തില്‍ വലിയ രാഷ്ട്രീയ കോലാഹലങ്ങലുണ്ടാക്കിയ കേസില്‍ 11 പേരാണ് ശിക്ഷിക്കപ്പെട്ടത്. സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളുള്‍പ്പെടെ പ്രതികളായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തെരഞ്ഞെടുപ്പിൽ ജയിക്കാൻ പശുവിനെ കൊന്ന് മുസ്‍ലിം യുവാക്കളെ കുടുക്കാൻ ശ്രമം; ഗ്രാമമുഖ്യനടക്കം മൂന്ന് പേർ അറസ്റ്റിൽ

National
  •  15 days ago
No Image

നടൻ അബു സലീം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  15 days ago
No Image

ഔദ്യോഗിക വാഹനം നിഷേധിച്ചു; 15 കിലോമീറ്റർ സൈക്കിൾ ചവിട്ടി പഞ്ചായത്ത് പ്രസിഡന്റിന്റെ വേറിട്ട പ്രതിഷേധം

Kerala
  •  15 days ago
No Image

കോട്ടയത്ത് കുളത്തിൽ വീണ് 14 വയസുകാരൻ മുങ്ങി മരിച്ചു

Kerala
  •  15 days ago
No Image

പരിഹാസങ്ങളിൽ നിന്ന് അഭിനന്ദനങ്ങളിലേക്ക്! ശ്രീലങ്കൻ താരങ്ങളുടെ 'സ്ലെഡ്ജിങ്ങിന്' ബാറ്റ് കൊണ്ട് മറുപടി നൽകി വൈഭവ് സൂര്യവംശി; ഒടുവിൽ കൈയടിച്ച് ലങ്കൻ താരങ്ങൾ

Cricket
  •  15 days ago
No Image

സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പുനർമൂല്യനിർണയ ഫലം പ്രഖ്യാപിച്ചു; 87 ശതമാനത്തിലധികം അപേക്ഷകളിൽ ഫലപ്രഖ്യാപനം പൂർത്തിയായി

National
  •  15 days ago
No Image

ലേഡീസ് കോച്ചിൽ കയറുന്ന പുരുഷന്മാർ ജാഗ്രതൈ; ജൂലൈ 1 മുതൽ പിഴ 2500 രൂപ, യാത്രാവിലക്കും ഉണ്ടായേക്കാം

National
  •  15 days ago
No Image

നോക്കൗട്ട് ഉറപ്പിക്കാൻ സ്പെയിൻ; ആദ്യ ഇലവനിൽ ലമീൻ യമാലും ഡാനി ഓൾമോയും! സഊദിക്ക് ഇന്ന് കടുത്ത പരീക്ഷണം

Football
  •  15 days ago
No Image

ആവി പിടിക്കുന്നതിനിടെ തിളച്ച വെള്ളം ദേഹത്ത് വീണു; തൃശ്ശൂരിൽ പതിനാലുകാരൻ മരിച്ചു

Kerala
  •  15 days ago
No Image

മുംബൈ ഇന്ത്യൻസിൽ വൻ അഴിച്ചുപണി; ഹാർദിക്കും സൂര്യയും പുറത്തേക്ക്? രോഹിതിന്റെ പിൻഗാമിയാകാൻ ജയ്‌സ്വാളും തിലകും!

Cricket
  •  15 days ago