HOME
DETAILS
MAL
തൃശൂരിൽ ആനയിടഞ്ഞു; കാറും ഓട്ടോയും ബൈക്കുകളും തകർത്തു
May 23, 2026 | 4:28 AM
തൃശൂർ: തൃശൂരിൽ ആനയിടഞ്ഞു. കാറും ഓട്ടോയും ബൈക്കുകളും ഉൾപ്പെടെ തകർത്തു. ആന കാറിന് നേരെ ആക്രമണം നടത്തുമ്പോൾ കാറോടിച്ചിരുന്ന സംഗീത കാറിൽ ഉണ്ടായിരുന്നെങ്കിലും ഇവരെ നാട്ടുകാർ അദ്ഭുതകരമായി രക്ഷപ്പെടുത്തുകയായിരുന്നു. പാറമേക്കാവ് ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് ആന ഇടഞ്ഞത്. ഇന്ന് രാവിലെ പാറമേക്കാവ് ക്ഷേത്രത്തിൽ തൊഴീച്ച ശേഷം തിരികെ കൊണ്ടുവരുന്നതിനിടെയായിരുന്നു സംഭവം. കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ശിവൻ ലക്ഷ്മി അയ്യപ്പൻ എന്ന ആനയാണ് ഇടഞ്ഞത്. കൊല്ലത്ത് നിന്നു എത്തിച്ചതാണ് ആനയെ. പാറമേക്കാവിലെ വിവിധ വഴികളിലൂടെ വിയ്യൂർ വരെ ഓടിയെത്തിയ ആനയെ തളയ്ക്കാനുള്ള ശ്രമം നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."